കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റില്‍നിന്ന് വലിച്ചെറിഞ്ഞ സംഭവത്തിലെ പ്രതിയായ യുവതിയുടെ ആണ്‍സുഹൃത്തിനെതിരേ പോലീസ് കേസെടുത്തു. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്.
മേയ് മൂന്നിന് രാവിലെയാണ് കൊച്ചിയെ നടുക്കിയ സംഭവമുണ്ടായത്. ശുചിമുറിയില്‍ പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അവിവാഹിതയായ യുവതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് താഴേക്കെറിഞ്ഞു.
സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയ്ക്കെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്.