കാ​ന​ഡ​യി​ലെ എ​​​​ഡ്വേ​​​​ർ​​​​ഡ് ദ്വീ​പി​ൽ കു​ടി​യേ​റ്റ നി​യ​മം പ​രി​ഷ്ക​രി​ച്ചു ; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ
ടൊ​​​​റ​​​​ന്‍റോ: കാ​​​​ന​​​​ഡ​​​​യി​​​​ലെ പ്രി​​​​ൻ​​​​സ് എ​​​​ഡ്വേ​​​​ർ​​​​ഡ് ദ്വീ​​​​പി​​​​ൽ പ്ര​​​​വി​​​​ശ്യാ​​​​സ​​​​ർ​​​​ക്കാ​​​​ർ കു​​​​ടി​​​​യേ​​​​റ്റ നി​​​​യ​​​​മം പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് നി​​​​ര​​​​വ​​​​ധി ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ നാ​​​​ടു​​​​ക​​​​ട​​​​ത്ത​​​​ൽ ഭീ​​​​ഷ​​​​ണി​​​​യി​​​​ലാ​​​​യി.

കു​​​​ടി​​​​യേ​​​​റ്റ നി​​​​യ​​​​മം പ​​​​രി​​​​ഷ്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മു​​ന്നൂ​​റോ​​​​ളം ഇ​​​​ന്ത്യ​​​​ൻ ‌വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​ത്യ​​​​ഗ്ര​​​​ഹ​​​​മ​​​​ട​​​​ക്കം ന​​​​ട​​​​ത്താ​​​​നാ​​​​ണു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ തീ​​​​രു​​​​മാ​​​​നം.

കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് അ​​​​ടു​​​​ത്തി​​​​ടെ പ്ര​​​​വി​​​​ശ്യാ​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മം പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച​​​​ത്. കു​​​​ടി​​​​യേ​​​​റ്റം വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​ത് ആ​​​​രോ​​​​ഗ്യ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തെ​​​​യും താ​​​​മ​​​​സ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളെ​​​​യും പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ നി​​​​ല​​​​പാ​​​​ട്.

നി​​​​യ​​​​മ​​​​ത്തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ​​​​ത് താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​ർ തി​​​​രു​​​​ത്തു​​​​മോ​​​​യെ​​​​ന്ന കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​മി​​​​ല്ല. യാ​​​​തൊ​​​​രു മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് പ്ര​​​​വി​​​​ശ്യാ​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മം പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച​​​​തെ​​​​ന്നും ഇ​​​​തു​​​​വ​​​​ഴി ത​​​​ങ്ങ​​​​ൾ​​​​ക്ക് വ‌​​​​ർ​​​​ക്ക് ‌പെ​​​​ർ​​​​മി​​​​റ്റ് നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു. നി​​​​യ​​​​മ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ ക​​​​ഴി​​​​ഞ്ഞ ഒ​​​​ന്പ​​​​തി​​​​നാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​രം​​​​ഭി​​​​ച്ച​​​​ത്.

ആ​​​​രോ​​​​ഗ്യ​​​​പ​​​​രി​​​​ച​​​​ര​​​​ണം, നി​​​​ർ​​​​മാ​​​​ണം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​വി​​​​ശ്യ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ‌ു​​​​തി​​​​യ ജ​​​​ന​​​​സം​​​​ഖ്യാ ന​​​​യ​​​​ത്തി​​​​ലു​​​​ള്ള​​​​ത്.

അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ റീ​​​​ട്ടെ​​​​യി​​​​ൽ സെ​​​​യി​​​​ൽ​​​​സ് ആ​​​​ൻ​​​​ഡ് സ​​​​ർ​​​​വീ​​​​സ്, വ്യ​​​​വ​​​​സാ​​​​യം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്ക് രാ​​​​ജ്യം വി​​​​ടേ​​​​ണ്ടി​​​​വ​​​​രും.​ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ നോ​​​​മി​​​​നി പ്രോ​​​​ഗ്രാം പ്ര​​​​കാ​​​​രം രാ​​​​ജ്യ​​​​ത്തു സ്ഥി​​​​ര​​​​മാ​​​​യി താ​​​​മ​​​​സി​​​​ക്കാ​​​​നെ​​​​ത്തു​​​​ന്ന വി​​​​ദേ​​​​ശി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​യ്ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
ജർമനിയിലെ ഹാംബർഗിൽ സ്കൂളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം
ഹാം​ബ​ർ​ഗ്: ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗ് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ മു​ഖം മ​റ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ നി​രോ​ധി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​മേ​യം നി​യ​മ​സ​ഭ പാ​സാ​ക്കി​യ​താ​യി ജ​ർ​മ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സം​സ്ഥാ​നം ഭ​രി​ക്കു​ന്ന സോ​ഷ്യ​ലി​സ്റ്റ്, ഗ്രീ​ൻ പാ​ർ​ട്ടി​ക​ളും പ്ര​തി​പ​ക്ഷ​മാ​യ സി​ഡി​യു, എ​എ​ഫ്ഡി പാ​ർ​ട്ടി​ക​ളും നി​യ​മ​ത്തെ പി​ന്തു​ണ​ച്ച​പ്പോ​ൾ തീ​വ്ര ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ദി ​ലി​ങ്കെ (​ഇ​ട​ത​ന്മാ​ർ) എ​തി​ർ​ത്തു.

നി​ഖാ​ബി​നും ബു​ർ​ഖ​യ്ക്കു​മാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഹി​ജാ​ബും സ​ർ​ജി​ക്ക​ൽ മാ​സ്കും ധ​രി​ക്കാ​വു​ന്ന​താ​ണ്. മു​ഖം മ​റ​യ്ക്കു​ന്ന​തും വി​ദ്യാ​ല​യ​വും ഒ​ത്തു​പോ​കു​ക​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ​ക്താ​വ് പ​റ​ഞ്ഞു. സം​സാ​രി​ക്കു​ന്ന​യാ​ളി​ന്‍റെ മു​ഖം കാ​ണു​ന്ന​ത് ആ​ശ​യ​സം​വേ​ദ​ന​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ല​യ​ച​ട്ട​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി 2020ൽ ​ഒ​രു പെ​ൺ​കു​ട്ടി നി​ഖാ​ബ് ധ​രി​ച്ചു സ്കൂ​ളി​ൽ വ​ന്ന​തോ​ടെ ആ​രം​ഭി​ച്ച നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​ണ് ഇ​പ്പോ​ൾ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ അ​ന്ത്യ​മാ​യ​ത്.

ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ, ലോ​വ​ർ സാ​ക്സ​ണി, ഷ്ളേ​സ്വി​ഗ്-​ഹോ​ൾ​സ്റ്റൈ​ൻ, ബാ​ഡ​ൻ-​വ്യൂ​ട്ടം​ബ​ർ​ഗ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​നി​രോ​ധ​നം നി​ല​വി​ലു​ണ്ട്.
അ​ദ്ഭുത പ്ര​തി​ഭാ​സ​ങ്ങ​ളെ​പ്പ​റ്റി പു​തി​യ വ​ത്തി​ക്കാ​ൻ പ്ര​മാ​ണ​രേ​ഖ
വ​​ത്തി​​ക്കാ​​ൻ സി​​റ്റി: അ​​ദ്ഭുത​​പ്ര​​തി​​ഭാ​​സ​​ങ്ങ​​ളാ​​യി അ​​റി​​യ​​പ്പെ​​ടു​​ന്ന സം​​ഭ​​വ​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​നെ​​പ്പ​​റ്റി വ​​ത്തി​​ക്കാ​​നി​​ലെ വി​​ശ്വാ​​സ​​പ്ര​​ബോ​​ധ​​ന​​ത്തി​​നു വേ​​ണ്ടി​​യു​​ള്ള കാ​​ര്യാ​​ല​​യം പു​​തി​​യ പ്ര​​മാ​​ണ​​രേ​​ഖ പു​​റ​​ത്തി​​റ​​ക്കി.

ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ൾ പ്ര​​കൃ​​ത്യ​​തീ​​ത​​മാ​​ണെ​​ന്ന് (അ​​ദ്ഭുതം) രൂ​​പ​​താ മെ​​ത്രാ​​നോ മെ​​ത്രാ​​ൻ സം​​ഘ​​മോ തി​​രു​​സിം​​ഹാ​​സ​​ന​​മോ മേ​​ലി​​ൽ പ്ര​​ഖ്യാ​​പി​​ക്കു​​ക​​യി​​ല്ല. പ​​ക​​രം, സം​​ഭ​​വം ന​​ട​​ന്ന സ്ഥ​​ല​​ത്തേ​​ക്കു​​ള്ള തീ​​ർ​​ഥാ​​ട​​ന​​മോ അ​​വി​​ടെ​​യു​​ള്ള ഭ​​ക്ത​കൃ​ത‍്യ​​ങ്ങ​​ളോ അം​​ഗീ​​ക​​രി​​ക്കു​​ക​​യോ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യോ മാ​​ത്രം ചെ​​യ്യും.

‘പ്ര​​കൃ​​ത്യാ​​തീ​​ത​​മെ​​ന്ന് അ​​റി​​യ​​പ്പെ​​ടു​​ന്ന സം​​ഭ​​വ​​ങ്ങ​​ൾ വി​​വേ​​ചി​​ക്കു​​ന്ന​​തി​​നു​​ള്ള മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ’ എ​​ന്ന രേ​​ഖ വി​​ശ്വാ​​സ​​കാ​​ര്യാ​​ല​​യ അ​​ധ്യ​​ക്ഷ​​ൻ ക​​ർ​​ദി​​നാ​​ൾ വി​​ക്ട​​ർ മാ​​നു​​വ​​ൽ ഫെ​​ർ​​ണാ​​ണ്ട​​സ് ഇ​​ന്ന​​ലെ​​യാ​​ണ് പ്ര​​കാ​​ശ​​നം ചെ​​യ്ത​​ത്.

പ​​ന്ത​​ക്കു​​സ്താ തി​​രു​​നാ​​ൾ ​​ദി​​ന​​മാ​​യ നാ​​ളെ രേ​​ഖ പ്രാ​​ബ​​ല്യ​​ത്തി​​ലാ​​കും. പു​​തി​​യ രേ​​ഖ​​യ​​നു​​സ​​രി​​ച്ച് ‘അ​​ദ്ഭുത​​ക​​ര’മാ​​യ ഒ​​രു സം​​ഭ​​വമു​​ണ്ടാ​​യാ​​ൽ രൂ​​പ​​താ മെ​​ത്രാ​​ൻ അ​​ക്കാ​​ര്യം വി​​ശ​​ദ​​മാ​​യി പ​​ഠി​​ച്ച​​തി​​നു​​ശേ​​ഷം വി​​ശ്വാ​​സ​​ കാ​​ര്യാ​​ല​​യ​​ത്തി​​ൽ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്ക​​ണം.

അ​​തേ​​പ്പ​​റ്റി എ​​ന്തെ​​ങ്കി​​ലും പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്താ​​ൻ രൂ​​പ​​താ മെ​​ത്രാ​​ന് അ​​ധി​​കാ​​ര​​മി​​ല്ല. ഒ​​രു ദൈ​​വ​​ശാ​​സ്ത്ര​​ജ്ഞ​​നും കാ​​ന​​ൻ നി​​യ​​മ​​വി​​ദ​​ഗ്ധ​​നും ഒ​​രു വി​​ദ​​ഗ്ധ​​നും ഉ​​ൾ​​പ്പെ​​ടു​​ന്ന സ​​മി​​തി​​യെ നി​​യോ​​ഗി​​ച്ചു​​ വേ​​ണം രൂ​​പ​​താ മെ​​ത്രാ​​ൻ ഈ ​​പ​​ഠ​​നം ന​​ട​​ത്താ​​ൻ.

യ​​ഥാ​​ർ​​ഥ ദൈ​​വ​​വി​​ശ്വാ​​സം വ​​ള​​ർ​​ത്താ​​നും അ​​ത് അ​​ന്ധ​​വി​​ശ്വാ​​സ​​മാ​​യി അ​​ധഃ​​പ​​തി​​ക്കാ​​തി​​രി​​ക്കാ​​നും പു​​തി​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഉ​​ത​​കു​​മെ​​ന്ന് ക​​ർ​​ദി​​നാ​​ൾ വിക്‌ടർ മാനുവൽ ഫെ​​ർ‌​​ണാ​​ണ്ട​​സ് ചൂ​​ണ്ടി​​ക്കാ​​ട്ടി.
ടെക്സസിൽ കൊടുങ്കാറ്റ്; നാലു പേർ മരിച്ചു
ഹൂ​​​സ്റ്റ​​​ൺ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ടെ​​​ക്സ​​​സ് സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ വ്യാ​​​പ​​​ക നാ​​​ശം. നാ​​​ലു പേ​​​രു​​​ടെ മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. പ​​​ത്തു ല​​​ക്ഷം പേ​​​ർ​​​ക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി. ഒ​​​ട്ടേ​​​റെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​ടി​​​മി​​​ന്ന​​​ലോ​​​ടു​​കൂ​​​ടി​​​യ പേ​​​മാ​​​രി​​​യും മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​വും ഉ​​​ണ്ടാ​​​യി.

160 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ലാ​​​ണ് കാ​​​റ്റ് വീ​​​ശി​​​യ​​​തെ​​​ന്നു ഹൂ​​​സ്റ്റ​​​ൺ മേ​​​യ​​​ർ ജോ​​​ൺ വി​​​റ്റ്മ​​​യ​​​ർ പ​​​റ​​​ഞ്ഞു. ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ളോ​​​ടു പു​​​റ​​​ത്തി​​​റ​​​ങ്ങ​​​രു​​​തെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഹൂ​​​സ്റ്റ​​​ൺ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഹാ​​​രി​​​സ് കൗ​​​ണ്ടി​​​യി​​​ലാ​​​ണു കൂ​​​ടു​​​ത​​​ൽ നാ​​​ശം. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി മു​​​ത​​​ൽ പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി.

അ​​​യ​​​ൽസം​​​സ്ഥാ​​​ന​​​മാ​​​യ ലൂ​​​യി​​​സി​​​യാ​​​ന​​​യി​​​ലേ​​​ക്കാ​​ണു കൊ​​​ടു​​​ങ്കാ​​​റ്റ് നീ​​​ങ്ങി​​​യിരി​​​ക്കു​​​ന്ന​​​ത്. തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ലൂ​​​യി​​​സി​​​യാ​​​ന​​​യി​​​ൽ ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ വൈ​​​ദ്യു​​​തി​​​യു​​​ടെ അ​​​ഭാ​​​വം നേ​​​രി​​​ടു​​​ന്നു.
ഫ്രാൻസിൽ സിനഗോഗിനു തീയിട്ട അക്രമിയെ വെടിവച്ചുകൊന്നു
പാ​​​രീ​​​സ്: വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഫ്രാ​​​ൻ​​​സി​​​ലെ റൂ​​​വ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ൽ യ​​​ഹൂ​​​ദ​​​രു​​​ടെ ആ​​​രാ​​​ധ​​​നാകേ​​​ന്ദ്ര​​​മാ​​​യ സി​​​ന​​​ഗോ​​​ഗി​​​നു തീ​​​യി​​​ട്ട അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ന്നു. സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പോ​​​ലീ​​​സി​​​നു നേ​​​ർ​​​ക്ക് ക​​​ത്തി​​​വീ​​​ശി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​ത്.

അ​​​ക്ര​​​മി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ല്ല. ഫ്രാ​​​ൻ​​​സി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​ൽ ന​​​ട​​​പ​​​ടി നേ​​​രി​​​ട്ട 29 വ​​​യ​​​സു​​​ള്ള അ​​​ൾ​​​ജീ​​​രി​​​യ സ്വ​​​ദേ​​​ശി​​​യാ​​​ണെ​​​ന്ന് ഫ്ര​​​ഞ്ച് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ സൂ​​​ച​​​ന ന​​​ല്കി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.45നാ​​​ണു സം​​​ഭ​​​വം. ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന സി​​​ന​​​ഗോ​​​ഗി​​​ന്‍റെ ജ​​​നാ​​​ല​​​യി​​​ൽ​​​ക്കൂ​​​ടി ഉ​​​ള്ളി​​​ലേ​​​ക്ക് പെ​​​ട്രോ​​​ൾ​​​ ബോം​​​ബ് എ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. സി​​​ന​​​ഗോ​​​ഗി​​​ൽ​​​നി​​​ന്നു പു​​​ക ഉ​​​യ​​​രു​​​ന്ന​​​തു ക​​​ണ്ട​​​വ​​​രാ​​​ണു പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ച​​​ത്.

പോ​​​ലീ​​​സെ​​​ത്തു​​​ന്പോ​​​ൾ അ​​​ക്ര​​​മി സി​​​ന​​​ഗോ​​​ഗി​​​ന്‍റെ മേ​​​ൽ​​​ക്കൂ​​​ര​​​യി​​​ലാ​​​യി​​​രു​​​ന്നു. കൈ​​യി​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​യു​​​ധം ഇ​​​യാ​​​ൾ പോ​​​ലീ​​​സി​​​നു നേ​​​ർ​​​ക്കെ​​​റി​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് താ​​​ഴോ​​​ട്ടു ചാ​​​ടി ക​​​ത്തി​​​വീ​​​ശി. പോ​​​ലീ​​​സ് അ​​​ഞ്ചു ത​​​വ​​​ണ അ​​​ക്ര​​​മി​​​ക്കു നേ​​​ർ​​​ക്കു വെ​​​ടി​​​വ​​​ച്ചു. നാ​​​ലെ​​​ണ്ണം ഇയാളു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ ത​​​റ​​​ച്ചു.
പി​​​ന്നാ​​​ലെ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​ന തീ ​​​നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കി. സി​​​ന​​​ഗോ​​​ഗി​​​നു​​​ള്ളി​​​ൽ കാ​​​ര്യ​​​മാ​​​യ നാ​​​ശ​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

അ​​​ക്ര​​​മി​​​ക്കു നേ​​​ർ​​​ക്ക് വെ​​​ടി​​​യു​​​തി​​​ർ​​​ത്ത പോ​​​ലീ​​​സുകാരനെയും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​ത്തു. എ​​​ന്നാ​​​ൽ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ദ്ദേഹം തോ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നു വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​യ​​​താ​​​യി പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. സ​​​ധൈ​​​ര്യം ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം നി​​​ർ​​​വ​​​ഹി​​​ച്ച പോ​​​ലീ​​​സി​​​നെ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ജെ​​​റാ​​​ൾ​​​ഡ് ഡെ​​​ർ​​​മാ​​​നി​​​ൻ അ​​​ഭി​​​ന​​​ന്ദി​​​ച്ചു.
ഗാസ: കടൽപ്പാലത്തിലൂടെ സഹായം എത്തിത്തുടങ്ങി
ദോ​​​ഹ: ​​​അ​​​മേ​​​രി​​​ക്ക നി​​​ർ​​​മി​​​ച്ച ക​​​ട​​​ൽ​​​പ്പാ​​​ല​​​ത്തി​​​ലൂ​​​ടെ ഗാ​​​സ​​​യി​​​ൽ സ​​​ഹാ​​​യ​​​മെ​​​ത്തി​​​ത്തു​​​ട​​​ങ്ങി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ ലോ​​​റി​​​ക​​​ൾ പാ​​​ല​​​ത്തി​​​ലൂ​​​ടെ നീ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി.

ഗാ​സ​യി​ൽ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ വേ​ണ്ടി​യു​ള്ള ഈ ​ശ്ര​മ​ത്തി​നു ജീ​വ​കാ​രു​ണ്യ സ്വ​ഭാ​വം മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് യു​എ​സ് സേ​ന​യു​ടെ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് വി​ശ​ദീ​ക​രി​ച്ചു. അ​തേ​സ​മ​യം, വേ​ഗ​ത്തി​ലും ഫ​ല​പ്ര​ദ​മാ​യും സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​ത് ക​ര​വ​ഴി​യാ​ണെ​ന്നും ക​ട​ൽ​പ്പാ​ലം അ​തി​നു പ​ക​ര​മാ​കി​ല്ലെ​ന്നും ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ട​ൽ​പ്പാ​ല​ത്തി​ലൂ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ 500 ട​ൺ സ​ഹാ​യ​വ​സ്തു​ക്ക​ൾ ഗാ​സ​യി​ലെ​ത്തി​ച്ചേ​രു​മെ​ന്നാ​ണു യു​എ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ലും പ്ര​വ​ർ​ത്ത​ന​ത്തി​ലും ബ്രി​ട്ടീ​ഷ് സേ​ന​യും ചേ​ർ​ന്നി​രു​ന്നു. ആ​ഴ്ച​ക​ൾ​ക്കു മു​ന്പാ​ണു പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.
മലേഷ്യൻ പോലീസ് സ്റ്റേഷനിൽ ഭീകരാക്രമണം; രണ്ടു മരണം
ക്വാ​​​ലാ​​​ലം​​​പു​​​ർ: ​​​മ​​​ലേ​​​ഷ്യ​​​യി​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു​​; ഒ​​​രാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ ഭീ​​​ക​​​ര​​​വാ​​​ദി ക​​​ത്തി​​​യും തോ​​​ക്കു​​​മു​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ന്നു. അ​​​ല്‌​​​ക്വ​​​യ്ദ ബ​​​ന്ധ​​​മു​​​ള്ള ജ​​​മാ ഇ​​​സ്‌​​​ലാ​​​മി​​​യ എ​​​ന്ന ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു ക​​​രു​​​തു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

തെ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​മാ​​​യ ജോ​​​ഹോ​​​റി​​​ലെ ഉ​​​ലു തി​​​രാം ടൗ​​​ൺ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. മു​​​ഖം​​​ മ​​​റ​​​ച്ച് മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ളി​​​ലെ​​​ത്തി​​​യ ഭീ​​​ക​​​ര​​​ൻ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ക​​​യ​​​റി ക​​​ത്തി​​​കൊ​​​ണ്ട് ഒ​​​രു കോ​​​ൺ​​​സ്റ്റ​​​ബി​​​ളി​​​നെ വ​​​ധി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ തോ​​​ക്ക് ക​​​വ​​​ർ​​​ന്ന് മ​​​റ്റൊ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​നെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തി.

അ​​​ക്ര​​​മി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ ജ​​​മാ ഇ​​​സ്‌​​​ലാ​​​മി​​​യ​​​യു​​​മാ​​​യി ബ​​​ന്ധം സ്ഥാ​​​പി​​​ക്കു​​​ന്ന വ​​​സ്തു​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​ഞ്ചു കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​വ​​​രും ജ​​​മാ ഇ​​​സ്‌​​​ലാ​​​മി​​​യ അം​​​ഗ​​​ങ്ങ​​​ളാ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു.

ആ​​​ക്ര​​​മ​​​ണം ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി​​​രു​​​ന്നു. സ്റ്റേ​​​ഷ​​​നി​​​ലെ ആ​​​യു​​​ധ​​​ങ്ങ​​​ൾ കൊ​​​ള്ള​​​യ​​​ടി​​​ക്കാ​​​ൻ ആ​​​യി​​​രി​​​ക്കാം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. സം​​​ഭ​​​വ​​​സ​​​മ​​​യ​​​ത്ത് പ​​​രാ​​​തി ന​​​ല്കാ​​​നെ​​​ന്ന പേ​​​രി​​​ൽ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ശ്ര​​​ദ്ധ തി​​​രി​​​ച്ചു​​​വി​​​ടാ​​​നാ​​​യി​​​രി​​​ക്കാം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​ത്തി​​​യ​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​നേ​​​ഷ്യ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജ​​​മാ ഇ​​​സ്‌​​​ലാ​​​മി​​​യ ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലും ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലും ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോ അപകടനില തരണം ചെയ്തു
ബ്രാ​​​​റ്റി​​​​സ്ലാ​​​​വ: വ​​​​ധ​​​​ശ്ര​​​​മം നേ​​​​രി​​​​ട്ട സ്ലോ​​​​വാ​​​​ക്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി റോ​​​​ബ​​​​ർ​​​​ട്ട് ഫി​​​​സോ അ​​​​പ​​​​ക​​​​ട​​​​നി​​​​ല ത​​​​ര​​​​ണം ചെ​​​​യ്തു. എ​​​​ന്നാ​​​​ലും, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്.

അ​​​​ഞ്ചു മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ട ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു ശേ​​​​ഷം ഫി​​​​സോ​​​​യെ തീ​​​​വ്ര​​​​പ​​​​രി​​​​ച​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. ബു​​​​ധ​​​​നാ​​​​ഴ്ച അ​​​​ഞ്ചു ത​​​​വ​​​​ണ വെ​​​​ടി​​​​യേ​​​​റ്റ അ​​​​ദ്ദേ​​​​ഹം ജീ​​​​വ​​​​നു​​​​മാ​​​​യി മ​​​​ല്ലി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു നേ​​​​ര​​​​ത്തേ​​​​യു​​​​ള്ള അ​​​​റി​​​​യി​​​​പ്പ്.

ബാ​​​​ൻ​​​​ക ബൈ​​​​സ്ട്രി​​​​ക്ക ന​​​​ഗ​​​​ര​​​​ത്തി​​​​ലെ റൂ​​​​സ്‌​​​​വെ​​​​ൽ​​​​റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​ണ് ഫി​​​​സോ​​​​യെ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​ന്പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി ഡ​​​​യ​​​​റ​​​​ക്ട​​​​ർ മി​​​​റി​​​​യാം അ​​​​റി​​​​യി​​​​ച്ചു. ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു വി​​​​ധേ​​​​യ​​​​നാ​​​​യ ഫി​​​​സോ ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​വ​​​​രു​​​​മെ​​​​ന്നു ഡെ​​​​പ്യൂ​​​​ട്ടി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി തോ​​​​മ​​​​സ് ത​​​​രാ​​​​ബ പ​​​​റ​​​​ഞ്ഞു.

ബു​​​​ധ​​​​നാ​​​​ഴ്ച ഹാ​​​​ൻ​​​​ഡ​​​​ലോ​​​​വ പ​​​​ട്ട​​​​ണ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു പു​​​​റ​​​​ത്തേ​​​​ക്കു​​​​വ​​​​ന്ന ഫി​​​​സോ​​​​യ്ക്കു നേ​​​​രേ അ​​​​ക്ര​​​​മി അ​​​​ഞ്ചു ത​​​​വ​​​​ണ​​​​യാ​​​​ണു വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്ത​​​​ത്. ഉ​​​​ദ​​​​ര​​​​ത്തി​​​​ലും ക​​​​യ്യി​​​​ലു​​​​മാ​​​​ണ് വെ​​​​ടി​​​​യേ​​​​റ്റ​​​​ത്.

ഒ​​​​രു വെ​​​​ടി​​​​യു​​​​ണ്ട ശ​​​​രീ​​​​രം തു​​​​ള​​​​ച്ചു പു​​​​റ​​​​ത്തു​​​​വ​​​​ന്നു. സു​​​​ര​​​​ക്ഷാ​​​​ഭ​​​​ട​​​​ന്മാ​​​​ർ ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ അ​​​​ദ്ദേ​​​​ഹ​​​​ത്തെ കാ​​​​റി​​​​ൽ ക​​​​യ​​​​റ്റി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യും തു​​​​ട​​​​ർ​​​​ന്ന് എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​വ​​​​ച്ചു​​​​ത​​​​ന്നെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത അ​​​​ക്ര​​​​മി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പോ​​​​ലീ​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല. എ​​​​ഴു​​​​പ​​​​ത്തൊ​​​​ന്നു​​​​കാ​​​​ര​​​​നാ​​​​യ അ​​​​ക്ര​​​​മി എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നു​​​​മാ​​​​ണെ​​​​ന്ന സൂ​​​​ച​​​​ന സ്ലൊ​​​​വാ​​​​ക്യ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ന​​​​ല്കി. ലെ​​​വി​​​സ് പ​​​ട്ട​​​ണ​​​വാ​​​സി​​​യാ​​​യ അ​​​ക്ര​​​മി​​​ക്കെ​​​തി​​​രേ വ​​​ധ​​​ശ്ര​​​മ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു.

സ​​​​ർ​​​​ക്കാ​​​​ർ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​ത്തെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് അ​​​​ക്ര​​​​മി പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

സ്ലോ​​​​വാ​​​​ക്യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ബ്രോ​​​​ഡ്കാ​​​​സ്റ്റ​​​​റാ​​​​യ ആ​​​​ർ​​​​ടി​​​​വി​​​​എ​​​​സ് പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ ദി​​​​വ​​​​സ​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കു വെ​​​​ടി​​​​യേ​​​​റ്റ​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ ജ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചി​​​​രു​​​​ന്നു.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ വ്യാ​​​​ജ​​​​പ്ര​​​​ചാ​​​​ര​​​​ണം മൂ​​​​ല​​​​മാ​​​​ണ് ഫി​​​​സോ​​​​യ്ക്കു വെ​​​​ടി​​​​യേ​​​​റ്റ​​​​തെ​​​​ന്നു ഡെ​​​​പ്യൂ​​​​ട്ടി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ത​​​​രാ​​​​ബ ആ​​​​രോ​​​​പി​​​​ച്ചു.

മൂ​​​​ന്നാം ത​​​​വ​​​​ണ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യ ഫി​​​​സോ യു​​​​ക്രെ​​​​യ്ന് ആ​​​​യു​​​​ധം ന​​​​ല്കു​​​​ന്ന​​​​തി​​​​നെ​​​​യും റ‍ഷ്യ​​​​ക്ക് ഉ​​​​പ​​​​രോ​​​​ധം ചു​​​​മ​​​​ത്തു​​​​ന്ന​​​​തി​​​​നെ​​​​യും എ​​​​തി​​​​ർ​​​​ത്തി​​​​രു​​​​ന്ന​​​​യാ​​​​ളാ​​​​ണ്.
കുടുംബവഴക്കിൽ മോസ്കിനു തീയിട്ടു; 11 പേർ മരിച്ചു
ലാ​ഗോ​സ്: കു​ടും​ബ​വ​ഴ​ക്കി​നൊ​ടു​വി​ൽ ബ​ന്ധു​ക്ക​ളെ അ​പാ​യ​പ്പെ​ടു​ത്താ​ൻ മോ​സ്കി​നു തീ​യി​ട്ട സം​ഭ​വ​ത്തി​ൽ 11 പേ​ർ മ​രി​ച്ചു. വ​ട​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ കാ​നോ സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ പ്രാ​ർ​ഥി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രെ പൂ​ട്ടി​യി​ട്ട​ശേ​ഷം പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

38 വ​യ​സു​ള്ള അ​ക്ര​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്വ​ത്ത​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി​യു​ള്ള കു​ടും​ബ​വ​ഴ​ക്കാ​നാ​ണ് തീ​കൊ​ളു​ത്താ​ൻ പ്രേ​ര​ണ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​സ്കി​ലു​ണ്ടാ​യി​രു​ന്ന ചി​ല ബ​ന്ധു​ക്ക​ളെ​യാ​ണ് ഇ​യാ​ൾ ല​ക്ഷ്യ​മി​ട്ട​ത്.

സം​ഭ​വ​സ​മ​യ​ത്ത് മോ​സ്കി​ൽ 40 പേ​ർ ഉ​ണ്ടാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​ര​മ​റി​യി​ക്കാ​ൻ വൈ​കി​യ​താ​ണ് മ​ര​ണ​സം​ഖ്യ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
അബദ്ധത്തിൽ വെടി; അഞ്ച് ഇസ്രേലി ഭടന്മാർ കൊല്ലപ്പെട്ടു
ഗാ​​​സ സി​​​റ്റി: ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ടാ​​​ങ്കി​​​ൽ​​​നി​​​ന്ന് അ​​​ബ​​​ദ്ധ​​​ത്തി​​​ൽ വെ​​​ടി​​​പൊ​​​ട്ടി അ​​​ഞ്ച് ഇ​​​സ്രേ​​​ലി ഭ​​​ട​​​ന്മാ​​​ർ മ​​​രി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ ഏ​​​ഴു ഭ​​​ട​​​ന്മാ​​​രി​​​ൽ മൂ​​​ന്നു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ജ​​​ബ​​​ലി​​​യ അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​ന്പി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​സ്രേ​​​ലി സൈ​​​നി​​​ക​​​ർ ഇ​​​വി​​​ടെ ഉ​​​ണ്ടെ​​​ന്ന​​​റി​​​യാ​​​തെ ര​​​ണ്ടു ടാ​​​ങ്കു​​​ക​​​ൾ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജ​​​ബ​​​ലി​​​യ ക്യാ​​​ന്പി​​​ലെ​​​ത്തി​​​യ ബ​​​റ്റാ​​​ലി​​​യ​​​ന്‍റെ ഡെ​​​പ്യൂ​​​ട്ടി ക​​​മാ​​​ൻ​​​ഡ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച കെ​​​ട്ടി​​​ടം ല​​​ക്ഷ്യ​​​മാ​​​ക്കി​​​യാ​​​ണു വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​ത്. കെ​​​ട്ടി​​​ട ജ​​​നാ​​​ല​​​യി​​​ൽ തോ​​​ക്കു ക​​​ണ്ട പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ടാ​​​ങ്കി​​​ലെ സൈ​​​നി​​​ക​​​ർ വെ​​​ടി​​​വ​​​ച്ച​​​തെ​​​ന്നും ഇ​​​സ്ര​​​യേ​​​ൽ അ​​​റി​​​യി​​​ച്ചു.

ജ​​​ബ​​​ലി​​​യ പ​​​ട്ട​​​ണ​​​ത്തി​​​ലും ക്യാ​​​ന്പി​​​ലും ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ വീ​​​ണ്ടും സം​​​ഘ​​​ടി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​വി​​​ടെ ഈ ​​​ആ​​​ഴ്ച​​​മു​​​ത​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ഓപറേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ച​​​ത്.

തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ റാ​​​ഫ​​​യി​​​ലും ഇ​​​സ്രേ​​​ലി സേ​​​ന ഓ​​​പ​​​റേ​​​ഷ​​​ൻ തു​​​ട​​​രു​​​ന്നു​​​ണ്ട്. പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളിൽ ആ​​​റു ല​​​ക്ഷം പ​​​ല​​​സ്തീ​​​നി​​​ക​​​ൾ റാ​​​ഫ​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​​പോ​​​യി.
വ്ലാദിമിർ പുടിൻ ചൈന സന്ദർശിക്കുന്നു
ബെ​യ്ജിം​ഗ്: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ ഉ​റ്റ​സു​ഹൃ​ത്താ​യ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗി​നെ സ​ന്ദ​ർ​ശി​ച്ചു. ബെ​യ്ജിം​ഗി​ൽ ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നു​ള്ള സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പു​ടി​നും ചി​ൻ​പിം​ഗും ഒ​പ്പു​വ​ച്ചു.

യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ചി​ൻ​പിം​ഗ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കു ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി പു​ടി​ൻ പ​റ​ഞ്ഞു. യൂ​റോ​പ്പി​ൽ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും തി​രി​ച്ചു​വ​രു​മെ​ന്നും ചൈ​ന​യ്ക്ക് അ​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ചി​ൻ​പിം​ഗ് മ​റു​പ​ടി ന​ൽ​കി.

ബെ​യ്ജിം​ഗി​ൽ വി​മാ​ന​മി​റ​ങ്ങി​യ പു​ടി​നെ ചി​ൻ​പിം​ഗ് പൂ​ർ​ണ സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. ന​ല്ല അ​യ​ൽ​ക്കാ​ർ, ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ, ന​ല്ല പ​ങ്കാ​ളി​ക​ൾ എ​ന്ന​നി​ല​യി​ൽ റ​ഷ്യാ-​ചൈ​ന ബ​ന്ധം ശ​ക്തി​പ്പെ​ടു​ന്ന​താ​യി ചി​ൻ​പിം​ഗ് പ​റ​ഞ്ഞു.

ചൈനയിലേക്കു പു​റ​പ്പെ​ടും മു​ന്പ് ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ യു​ക്രെ​യ്നു​മാ​യി ച​ർ​ച്ച​യ്ക്കു റ​ഷ്യ സ​ന്ന​ദ്ധ​മാ​ണെ​ന്ന് പു​ടി​ൻ പ​റ​ഞ്ഞി​രു​ന്നു.
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു
ബ്രാ​റ്റി​സ്ലാ​വ: സ്ലോവാ​ക്യ​ൻ പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് ഫി​സോ​യെ വ​ധി​ക്കാ​ൻ ശ്ര​മം. ഹാ​ൻ​ഡ​ലോ​വ പ​ട്ട​ണ​ത്തി​ൽവ​ച്ചു വെ​ടി​യേ​റ്റ അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ‌ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​ത​ല​വ​ണ വെ​ടി​യേ​റ്റ ഫി​സോ​യു​ടെ ആ​രോ​ഗ്യ​നി​ല ‍അ​പ​ക​ട​ക​ര​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക് പേ​ജി​ൽ വ​ന്ന അ​റി​യി​പ്പ്. അ​ക്ര​മി​യെ പോ​ലീ​സ് സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ പി​ടി​കൂ​ടി.

ത​ല​സ്ഥാ​ന​മാ​യ ബ്രാ​റ്റി​സ്ലാ​വ​യി​ൽ​നി​ന്ന് 180 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​കി​ഴ​ക്കു​ള്ള ഹാ​ൻ​ഡ​ലോ​വ പ​ട്ട​ണ​ത്തി​ൽ ഇ​ന്ന​ലെ ഗ​വ​ൺ​മെ​ന്‍റ് മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങ​വേ​യാ​ണ് ഫി​സോ​യ്ക്കു വെ​ടി​യേ​റ്റ​ത്.

പ​ട്ട​ണ​ത്തി​ലെ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​നു ശേ​ഷം പു​റ​ത്തേ​ക്കു​ വ​ന്ന ഫി​സോ​യ്ക്കു നേ​രേ ഒ​ന്നി​ലേ​റെ​ത്ത​വ​ണ വെ​ടി​വ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. നി​ല​ത്തു​ വീ​ണ ഫി​സോ​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ട​ൻ ​ത​ന്നെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി.

ഹെ​ലി​കോ​പ്റ്റ​റി​ൽ അ​ടു​ത്തു​ള്ള പ​ട്ട​ണ​മാ​യ ബാ​ൻ​സ്ക ബി​സ്ട്രി​ക്ക​യി​ലേ​ക്കു കൊ​ണ്ടു​പോ​യി എ​ന്നാ​ണ് അ​വ​സാ​ന അ​റി​യി​പ്പ്. അ​ക്ര​മി​യെ സു​ര​ക്ഷാ​ഭ​ട​ന്മാ​ർ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ കീ​ഴ​ട​ക്കി.

2023 ഒ​ക്ടോ​ബ​റി​ലാ​ണ് ഫി​സോ അ​ധി​കാ​ര​മേ​റ്റ​ത്. 2006-2010ലും 2012-2018 ​കാ​ല​ഘ​ട്ട​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി​പ​ദം വ​ഹി​ച്ചി​ട്ടു​ണ്ട്. സ്ലോവാ​ക്യ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലും നാ​റ്റോ​യി​ലും അം​ഗ​മാ​ണെ​ങ്കി​ലും ഫി​സോ റ​ഷ്യ​യെ പി​ണ​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ഫി​സോ​യ്ക്കു നേ​ർ​ക്കു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തെ ലോ​ക​നേ​താ​ക്ക​ൾ അ​പ​ല​പി​ച്ചു.
ഇസ്രയേലിന് യുഎസ് 100 കോടി ഡോളറിന്‍റെ ആയുധങ്ങൾ നൽകും
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​സ്ര​​​യേ​​​ലി​​​ന് നൂ​​​റു കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ആ​​​യു​​​ധ​​​ങ്ങ​​​ൾ ന​​​ല്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ഡ​​​ൻ ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി ന​​​ല്ക​​​ണ​​​മെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സി​​​നോ​​​ടു വൈ​​​റ്റ് ഹൗ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ​​​ല​​​സ്തീ​​​നി​​​ക​​​ൾ തി​​​ങ്ങി​​​നി​​​റ​​​ഞ്ഞ റാ​​​ഫ​​​യി​​​ലെ സൈ​​​നി​​​കന​​​ട​​​പ​​​ടി​​​യു​​​ടെ പേ​​​രി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ന് ആ​​​യു​​​ധ​​​ങ്ങ​​​ൾ ന​​​ല്കു​​​ന്ന​​​ത് നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​മെ​​​ന്നു ബൈ​​​ഡ​​​ൻ നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​താ​​​ണ്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ശ​​​ക്തി​​​യേ​​​റി​​​യ ബോം​​​ബു​​​ക​​​ളു​​​ടെ ഷി​​​പ്മെ​​​ന്‍റ് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച യു​​​എ​​​സ് ത​​​ട​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക ന​​​ല്കി​​​യ ആ​​​യു​​​ധ​​​ങ്ങ​​​ൾ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് ഇ​​​സ്ര​​​യേ​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കാ​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടും യു​​​എ​​​സ് ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ആ​​​യു​​​ധ​​​ക്ക​​​യ​​​റ്റു​​​മ​​​തി തു​​​ട​​​രാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളാ​​​ണു ബൈ​​​ഡ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ട​​​ത്തു​​​ന്ന​​​ത്. ന​​​വം​​​ബ​​​റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ നേ​​​താ​​​വും മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ട്രം​​​പി​​​നെ നേ​​​രി​​​ടേ​​​ണ്ട ബൈ​​​ഡ​​​ൻ ഗാ​​​സ യു​​​ദ്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ വ​​​ലി​​​യ സ​​​മ്മ​​​ർ​​​ദം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​സ്ര​​​യേ​​​ലി​​​നു​​​ള്ള ആ​​​യു​​​ധ​​​ക്ക​​​യ​​​റ്റു​​​മ​​തി​​​ക്കു ത​​​ട​​​സം വ​​​രാ​​​തി​​​രി​​​ക്കാ​​​ൻ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണ് റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്മാ​​​ർ.
ഖാർകീവിൽ റഷ്യൻ മുന്നേറ്റം; യുക്രെയ്ൻ സേന പിൻവാങ്ങി
കീ​​​വ്: ​​​റ​​​ഷ്യ​​​ൻ സേ​​​ന​​​യു​​​ടെ മു​​​ന്നേ​​​റ്റ​​​ത്തി​​​ൽ പ​​​ത​​​റി​​​യ യു​​​ക്രെ​​​യ്ൻ സേ​​​ന ഖാ​​​ർ​​​കീ​​​വ് മേ​​​ഖ​​​ല​​​യി​​​ലെ ഒ​​​ട്ടേ​​​റെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റി. ക​​​ന​​​ത്ത ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റി​​​യെ​​​ന്നാ​​​ണ് യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. മു​​​ന്പ് റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പി​​​ന്മാ​​​റേ​​​ണ്ടി​​​വ​​​ന്ന​​​പ്പോ​​​ഴെ​​​ാക്കെ ഇ​​​തേ ഭാ​​​ഷ​​​യി​​​ലാ​​​ണു യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ലു​​​ക്യാ​​​ൻ​​​സ്കി, വൊ​​​വ്ചാ​​​ൻ​​​സ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണു പി​​​ന്മാ​​​റ്റം. ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സൈ​​​നി​​​ക​​​രു​​​ടെ​​​യും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നും ന​​​ഷ്ടം ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​മാ​​​ണു പി​​​ന്മാ​​​റ്റ​​​മെ​​​ന്നു സൈ​​​ന്യം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.
ഖാ​​​ർ​​​കീ​​​വി​​​ലെ സം​​​ഭ​​​വവി​​​കാ​​​സ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി വി​​​ദേ​​​ശ​​​പ​​​ര്യ​​​ട​​​ന​​​ങ്ങ​​​ളെ​​​ല്ലാം റ​​​ദ്ദാ​​​ക്കി. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ വി​​​ദേ​​​ശ​​​പ​​​രി​​​പാ​​​ടി​​​ക​​​ളെ​​​ല്ലാം മാ​​​റ്റി​​​വ​​​യ്ക്കാ​​​നാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.

യു​​​ക്രെ​​​യ്നി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ ഖാ​​​ർ​​​കീ​​​വി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് റ​​​ഷ്യ​​​ൻ സേ​​​ന ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്. മേ​​​ഖ​​​ല​​​യി​​​ലെ ഒ​​​ട്ടേ​​​റെ ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ റ​​​ഷ്യ​​​ൻ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി.

ഖാ​​​ർ​​​കീ​​​വ് ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ത്തി​​​ലെ വൊ​​​വ്ചാ​​​ൻ​​​സ് പ​​​ട്ട​​​ണ​​​ത്തി​​​ന്‍റെ തെ​​​രു​​​വു​​​ക​​​ളി​​​ൽ റ​​​ഷ്യ​​​ൻ സേ​​​ന പ്ര​​​വേ​​​ശി​​​ച്ചു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. റ​​​ഷ്യ​​​ൻ നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കു ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ പ്രാ​​​ധാ​​​ന്യം ഇ​​​ല്ലെ​​​ങ്കി​​​ലും യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ വീ​​​ര്യം ​​​കെ​​​ടു​​​ത്താ​​​നാ​​​കും.

ഇ​​​തി​​​നി​​​ടെ, തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ റ​​​ഷ്യ​​​യി​​​ലെ ക​​​സാ​​​നി​​​ല്‌ യു​​​ക്രെ​​​യ്ൻ സേ​​​ന ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ര​​​ണ്ടു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ട​​​ച്ച​​​താ​​​യി റ​​​ഷ്യ അ​​​റി​​​യി​​​ച്ചു.
ലങ്ക വീണ്ടും പുലിപ്പേടിയിൽ
കൊ​​​ളം​​​ബോ: ത​​​മി​​​ഴ് രാ​​​ജ്യ​​​ത്തി​​​നാ​​​യി പോ​​​രാ​​​ടി​​​യ എ​​​ൽ​​​ടി​​​ടി​​​ഇ (ലി​​​ബ​​​റേ​​​ഷ​​​ന്‍ ടൈ​​​ഗേ​​​ഴ്സ് ഓ​​​ഫ് ത​​​മി​​​ഴ് ഈ​​​ഴം) യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​തി​​​ന​​​ഞ്ചാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​യി​​​ൽ ക​​​ന​​​ത്ത ജാ​​​ഗ്ര​​​ത. ത​​​മി​​​ഴ് വം​​​ശ​​​ജ​​​ർ​​​ക്കു സ്വാ​​​ധീ​​​ന​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ എ​​​ൽ​​​ടി​​​ടി​​​ഇ അ​​​നു​​​ഭാ​​​വി​​​ക​​​ൾ സം​​​ഘ​​​ടി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണു ല​​​ങ്ക​​​ൻ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ശ്രീ​​​ല​​​ങ്ക​​​യു​​​ടെ വ​​​ട​​​ക്ക്, കി​​​ഴ​​​ക്ക് ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് ത​​​മി​​​ഴ് ആ​​​ധി​​​പ​​​ത്യ​​​മു​​​ള്ള മേ​​​ഖ​​​ല​​​ക​​​ള്‍. 1983ല്‍ ​​​ആ​​​രം​​​ഭി​​​ച്ച മൂ​​​ന്ന് പ​​​തി​​​റ്റാ​​​ണ്ട് നീ​​​ണ്ട സാ​​​യു​​​ധപോ​​​രാ​​​ട്ടം 2009ല്‍ ​​​സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്കു ശേ​​​ഷ​​​മാ​​​ണ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്. പു​​​ലി​​​ത്ത​​​ല​​​വ​​​ൻ വേ​​​ലുപ്പി​​​ള്ള പ്ര​​​ഭാ​​​ക​​​ര​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം 2009 മേ​​​യ് 19ന് ​​​ക​​​ണ്ടെ​​​ത്തി​​​യ മു​​​ല്ലത്തീ​​​വി​​​ൽ അ​​​നു​​​സ്മ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്.

അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച വ​​​രെ​​​യു​​​ള്ള എ​​​ല്ലാ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളും സു​​​ര​​​ക്ഷാ​​​സേ​​​ന നിരീ​​​ക്ഷി​​​ക്കും. എ​​​ല്‍ടി​​​ടി​​​ഇ അ​​​നു​​​കൂ​​​ല ല​​​ഘു​​​ലേ​​​ഖ​​​കൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തു സൈ​​​ന്യ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. എ​​​ൽ​​​ടി​​​ടി​​​ഇ​​​യെ പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കാ​​​നു​​​ള്ള ആ​​​ഹ്വാ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

ത​​​മി​​​ഴ് വം​​​ശ​​​ജ​​​ർ ധാ​​​രാ​​​ള​​​മു​​​ള്ള ജാ​​​ഫ്ന​​​യി​​​ല്‍ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളും ചി​​​ല മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ഗ്രൂ​​​പ്പു​​​ക​​​ളും മെ​​​യ് 11-ന് ​​​മു​​​ള്ളി​​​വ​​​യ്ക്ക​​​ല്‍ വാ​​​രം ആ​​​ച​​​രി​​​ച്ചു. ശ്രീ​​​ല​​​ങ്ക​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര യു​​​ദ്ധ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ല്‍ മ​​​രി​​​ച്ച​​​വ​​​രെ അ​​​നു​​​സ്മ​​​രി​​​ക്കാ​​​ന്‍ ത​​​മി​​​ഴ് ജ​​​ന​​​ത ആ​​​ച​​​രി​​​ക്കു​​​ന്ന​​​താ​​​ണി​​​ത്.

എ​​​ല്‍ടി​​​ടി​​​ഇ അ​​​നു​​​സ്മ​​​ര​​ണ​​​ങ്ങ​​​ള്‍ നി​​​രോ​​​ധി​​​ച്ച കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു ലം​​​ഘി​​​ച്ച​​​തി​​​ന് കി​​​ഴ​​​ക്ക​​​ന്‍ പ​​​ട്ട​​​ണ​​​മാ​​​യ സാ​​​മ്പൂ​​​രി​​​ല്‍ മൂ​​​ന്നു സ്ത്രീ​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ നാ​​​ലു പേ​​​രെ പോലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.
256 കിലോമീറ്ററിൽ വളവില്ലാത്ത റോഡ്
റി​​​യാ​​​ദ്: ​​​വ​​​ള​​​വും തി​​​രി​​​വു​​​മി​​​ല്ലാ​​​തെ നി​​​വ​​​ർ​​​ന്നുകി​​​ട​​​ക്കു​​​ന്ന ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ദൈ​​​ർ​​​ഘ്യ​​​മേ​​​റി​​​യ പാ​​​ത​​​യെ​​​ന്ന ബ​​​ഹു​​​മ​​​തി ഇ​​​നി സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ഹൈ​​​വേ 10ന്. ​​​

എ​​​ണ്ണ​​​പ്പാ​​​ട​​​ങ്ങ​​​ൾ നി​​​റ​​​ഞ്ഞ അ​​​ൽ ബ​​​താ ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് യു​​​എ​​​ഇ അ​​​തി​​​ർ​​​ത്തി​​​ക​​​ടു​​​ത്തു​​​വ​​​രെ നീ​​​ളു​​​ന്ന റോ​​​ഡി​​​ന് 256 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് നീ​​​ളം. ഭൂ​​​രി​​​ഭാ​​​ഗ​​​വും റു​​​ബ് അ​​​ൽ ഖാ​​​ലി മ​​​രു​​​ഭൂ​​​മി​​​യി​​​ലൂ​​​ടെ​​​യാ​​​ണു ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്.

ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ 146 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ഐ​​​ർ ഹൈ​​​വ​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള റി​​​ക്കാ​​​ർ​​​ഡാണ് സൗ​​​ദി​​​യി​​​ലെ ഹൈ​​​വേ 10 മ​​​റി​​​ക​​​ട​​​ന്ന​​​ത്. 2005ൽ ​​​അ​​​ന്ത​​​രി​​​ച്ച ഫ​​​ഹ​​​ദ് രാ​​​ജാ​​​വി​​​നു​​​വേ​​​ണ്ടി നി​​​ർ​​​മി​​​ച്ച സ്വ​​​കാ​​​ര്യ​​​പാ​​​ത​​​യാ​​​യി​​​രു​​​ന്നു ആ​​​ദ്യ​​​മി​​​ത്.
ഇസ്രയേലിനു മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ
ബ്ര​​​സ​​​ൽ​​​സ്: ഇ​​​സ്ര​​​യേ​​​ൽ റാ​​​ഫ​​​യി​​​ലെ സൈ​​​നി​​​ക ന​​​ട​​​പ​​​ടി ഉ​​​ട​​​ൻ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം ഇ​​​സ്ര​​​യേ​​​ലും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം വ​​​ഷ​​​ളാ​​​കു​​​മെ​​​ന്നു യൂ​​​ണി​​​യ​​​ന്‍റെ വി​​​ദേ​​​ശ​​​ന​​​യ മേ​​​ധാ​​​വി ജോ​​​സ​​​ഫ് ബൊ​​​റെ​​​ൽ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

സ്വ​​​യം പ്രതിരോധിക്കാൻ ഇ​​​സ്ര​​​യേ​​​ലി​​​നു​​​ള്ള അ​​​വ​​​കാ​​​ശം മാ​​​നി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, ജ​​​ന​​​ങ്ങ​​​ൾ​​​ക്കു സു​​​ര​​​ക്ഷി​​​ത​​​ത്വം ന​​​ല്കാ​​​നും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​നും ഇ​​​സ്ര​​​യേ​​​ലി​​​നു ബാ​​​ധ്യ​​​ത​​​യു​​​ണ്ട്. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​പ്ര​​​കാ​​​രം സ​​​ഹാ​​​യ​​​വ​​​സ്തു​​​ക്ക​​​ൾ ക​​​ട​​​ത്തി​​​വി​​​ടേ​​​ണ്ട​​​താ​​​ണ്.

ഗാ​​​സ​​​യി​​​ലെ സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലൂ​​​ടെ പ​​​ട്ടി​​​ണി​​​യും മ​​​നു​​​ഷ്യ​​​ദു​​​രി​​​ത​​​വും വ​​​ർ​​​ധി​​​ക്കു​​​ന്നു. സ​​​ഹാ​​​യ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന കെ​​​റം ഷാ​​​ലോ​​​മി​​​ലെ ചെ​​​ക്ക്പോ​​​സ്റ്റി​​​നു നേ​​​ർ​​​ക്ക് ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​പ​​​ല​​​പി​​​ക്കു​​​ന്ന​​​താ​​​യും ബൊ​​​റെ​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ വാ​​​ണി​​​ജ്യ പ​​​ങ്കാ​​​ളി​​​യാ​​​ണ് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ.
ഉഷ്ണതരംഗത്തിൽ അഞ്ചിലൊന്നു മരണവും ഇന്ത്യയിൽ
കാ​​​ൻ​​​ബ​​​റ: ഉ​​​ഷ്ണ​​​ത​​​രം​​​ഗം മൂ​​​ലം ലോ​​​ക​​​ത്തു​​​ണ്ടാ​​​കു​​​ന്ന മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ 20 ശ​​​ത​​​മാ​​​നം ഇ​​​ന്ത്യ​​​യി​​​ലെ​​​ന്നു ക​​​ണ്ടെ​​​ത്ത​​​ൽ. 1990 മു​​​ത​​​ലു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ മൊ​​​നാ​​​ഷ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യാ​​​ണു പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ഉ​​​ഷ്ണത​​​രം​​​ഗം മൂ​​​ലം വ​​​ർ​​​ഷം 1.53 ല​​​ക്ഷം പേ​​​രാ​​​ണ് മ​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ അ​​​ഞ്ചി​​​ലൊ​​​ന്നും (20 ശ​​​ത​​​മാ​​​നം) ഇ​​​ന്ത്യ​​​യി​​​ലാ​​​ണു സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്. 14 ശ​​​ത​​​മാ​​​നം ചൈ​​​ന​​​യി​​​ലും എ​​​ട്ടു ശ​​​ത​​​മാ​​​നം റ​​​ഷ്യ​​​യി​​​ലു​​​മാ​​​ണ്. മൊ​​​ത്തം മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ പ​​​കു​​​തി​​​യോ​​​ളം ഏ​​​ഷ്യ​​​യി​​​ലാ​​​ണ്.
ഇറ്റലിയിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ സൈന്യത്തെ വിന്യസിച്ചു
റോം: ​രാ​ജ്യ​ത്തെ കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ച് ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​ർ. കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യെ​ന്ന ദൗ​ത്യ​വു​മാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 177 സൈ​നി​ക​രെ നി​യോ​ഗി​ച്ചു​ക​ഴി​ഞ്ഞു.

കൃ​ഷി​യി​ട​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി ഭീ​തി​യി​ൽ​നി​ന്നു രാ​ജ്യ​ത്തെ പ​ന്നി​വ​ള​ർ​ത്ത​ൽ മേ​ഖ​ല​യെ ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണു സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.

അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട് രാ​ജ്യ​ത്തെ കാ​ട്ടു​പ​ന്നി​ക​ളു​ടെ എ​ണ്ണം 80 ശ​ത​മാ​നം കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ജി​യോ​ർ​ജി​യ മെ​ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​നു​ള്ള തീ​രു​മാ​നം. രാ​ജ്യ​ത്ത് ഏ​ക​ദേ​ശം ഒ​രു ദ​ശ​ല​ക്ഷ‌​ത്തി​നും ഒ​ന്ന​ര ദ​ശ​ല​ക്ഷ​ത്തി​നു​മി​ട​യി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് നി​ഗ​മ​നം. ഇ​വ​യി​ൽ മി​ക്ക​തും ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി വൈ​റ​സ് വാ​ഹ​ക​രാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ വ​ട​ക്ക​ൻ ലൊം​ബാ​ർ​ഡി മേ​ഖ​ല​യി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി പ​ട​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് 34,000ത്തോ​ളം വ​ള​ർ​ത്തു​പ​ന്നി​ക​ളെ കൊ​ന്നി​രു​ന്നു.

പ​ന്നി​പ്പ​നി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ന​ഡ​യ​ട​ക്കം നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ ഇ​റ്റ​ലി​യി​ൽ​നി​ന്നു​ള്ള പ​ന്നി​യി​റ​ച്ചി ഇ​റ​ക്കു​മ​തി നി​രോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​ണു സ​ർ​ക്കാ​ർ ന​ട​പ​ടി. 2015മു​ത​ൽ കാ​ട്ടു​പ​ന്നി​ക​ൾ രാ​ജ്യ​ത്ത് പൊ​തു​ശ​ല്യ​വു​മാ​യി മാ​റി​യി​ട്ടു​ണ്ട്.
റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം: 16 ശ്രീ​ല​ങ്ക​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു
കൊ​ളം​ബോ: റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ 16 ശ്രീ​ല​ങ്ക​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി അ​വി​ടു​ത്തെ പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി പ്ര​മി​ത ബ​ന്താ​ര തെ​നാ​ക്കൂ​ൺ അ​റി​യി​ച്ചു.

ശ്രീ​ല​ങ്ക​ൻ സൈ​ന്യ​ത്തി​ൽ​നി​ന്നു വി​ര​മി​ച്ച ഇ​വ​രെ അ​ന​ധി​കൃ​ത ഏ​ജ​ൻ​സി​ക​ൾ വി​ദേ​ശ ജോ​ലി ന​ല്കാ​മെ​ന്നു പ​റ​ഞ്ഞു ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

റ​ഷ്യ​യി​ലെ​യും യു​ക്രെ​യ്നി​ലെ​യും സേ​ന​ക​ളി​ൽ മു​ൻ ശ്രീ​ല​ങ്ക​ൻ സൈ​നി​ക​രു​ണ്ട്. ല​ഭ്യ​മാ​യ ക​ണ​ക്ക​നു​സ​രി​ച്ച് 288 ല​ങ്ക​ക്കാ​ർ ഇ​രു സേ​ന​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ലാ​ണ് ല​ങ്ക​ൻ സ​ർ​ക്കാർ. ഇ​തി​നാ​യി റ​ഷ്യ​യു​മാ​യും യു​ക്രെ​യ്നു​മാ​യും സൗ​ഹൃ​ദ​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
ഫ്രാൻസിൽ ജയിലുദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെട്ട തടവുപുള്ളിക്കായി വ്യാപക തെരച്ചിൽ
പാ​രീ​സ്: വ​ട​ക്ക​ൻ ഫ്രാ​ൻ​സി​ൽ ജ​​യി​​ൽ​ വ​​കു​​പ്പി​​ന്‍റെ വാ​​ഹ​​ന​​ങ്ങ​​ൾ ആ​​ക്ര​​മി​​ച്ച് അ​ക്ര​മി​ക​ൾ ര​​ക്ഷ​​പ്പെ​​ടു​​ത്തി​യ ത​ട​വു​പു​ള്ളി​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ. കു​പ്ര​സി​ദ്ധ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​നും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ മു​ഹ​മ്മ​ദ് അം​റ എ​ന്ന​യാ​ളാ​ണു ര​ക്ഷ​പ്പെ​ട്ട​ത്.

അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ത്തി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണു തെ​ര​ച്ചി​ൽ. നോ​​ർ​​മാ​​ണ്ടി​​യി​​ലെ റൂ​​വ​​നി​​ൽ ചൊ​വ്വാ​ഴ്ച​​യു​​ണ്ടാ​​യ ആ​ക്ര​മ​ണ​ത്തി​ൽ ര​​ണ്ടു ജ​​യി​​ൽ ഓ​​ഫീ​​സ​​ർ​​മാ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും മൂ​​ന്നു പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തി​രു​ന്നു.

രാ​​വി​​ലെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ ജ​​യി​​ലി​​ലേ​​ക്കു മ​​ട​​ക്കി​​ക്കൊ​​ണ്ടു​​വ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ വാ​​ഹ​​ന​​വ്യൂ​​ഹ​ത്തെ ര​​ണ്ടു വാ​​ഹ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​യ തോ​​ക്കു​​ധാ​​രി​​ക​​ൾ ആ​ക്ര​മി​ക്കു​ക​യും പ്ര​​തി​​യെ മോ​​ചി​​പ്പി​​ച്ചു ക​​ട​​ന്നു​​ക​​ള​​യു​ക​യു​മാ​യി​രു​ന്നു. അ​ക്ര​മി​ക​ൾ ര​​ക്ഷ​​പ്പെ​​ട്ട കാ​​ർ പി​​ന്നീ​​ട് അ​​ഗ്നി​​ക്കി​​ര​​യാ​​യ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​ക​യും ചെ​യ്തി​രു​ന്നു.

കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​നാ​യി എ​ല്ലാ​വി​ധ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് എ​മ്മാ​നു​വ​ൽ മ​ക്രോ​ൺ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​ത്തെ ജ​യി​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ യൂ​ണി​യ​ൻ ഇ​ന്ന​ലെ പ​ണി​മു​ട​ക്കി​ന് അ​ഹ്വാ​നം ന​ൽ​കി​യി​രു​ന്നു. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ബ​ലാ​ത്സം​ഗം തു​ട​ങ്ങി 18 ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് 30 കാ​ര​നാ​യ മു​ഹ​മ്മ​ദ് അം​റ.

ക​വ​ർ​ച്ച​യ്ക്കി​ടെ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തി​നാ​ണ് നി​ല​വി​ൽ ഇ​യാ​ൾ ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​ന്നി​രു​ന്ന​ത്. മാ​ർ​ഷെ​ല്ലെ സി​റ്റി​യി​ലെ കു​പ്ര​സി​ദ്ധ അ​ധോ​ലോ​ക സം​ഘ​വു​മാ​യി ഇ​ദ്ദേ​ഹ​ത്തി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ഗാസയിൽ ആക്രമണം; ഇന്ത്യക്കാരനായ യുഎൻ സംഘാംഗം കൊല്ലപ്പെട്ടു
യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ്: യു​​​എ​​​ൻ സുരക്ഷാ​​​സം​​​ഘ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന മു​​​ൻ ഇ​​​ന്ത്യ​​​ൻ ക​​​ര​​​സേ​​​നാ ഓ​​​ഫീ​​​സ​​​ർ ഗാ​​​സ​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. കേ​​​ണ​​​ൽ വൈ​​​ഭ​​​വ് അ​​​നി​​​ൽ കാ​​​ലെ (46)​​​ ആ​​​ണ് റാ​​​ഫ​​​യി​​​ൽ കൊ​​​ല്ല​​​പ്പെ‌​​​ട്ട​​​ത്.

ഇ​​​ദ്ദേ​​​ഹം സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​നു നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​സ്ര​​​യേ​​​ൽ-​​​ഹ​​​മാ​​​സ് യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം യു​​​എ​​​ൻ സം​​​ഘ​​​ത്തി​​​ന്‍റെ ഭാ​​ഗ​​മാ​​യ ഒ​​​രു വി​​​ദേ​​​ശി ഗാ​​​സ​​​യി​​​ൽ കൊ​​​ല്ലപ്പെ​​​ടു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​യാ​​​ണ്.

സം​​​ഭ​​​വ​​​ത്തി​​​ൽ യു​​എ​​ൻ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ അ​​ന്‍റോ​​ണി​​യോ ഗു​​ട്ടെ​​റ​​സ് ഖേ​​ദം രേ​​ഖ​​പ്പെ​​ടു​​ത്തി. സ​​​ന്പൂ​​​ർ​​​ണ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് യു​​​എ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​സ്ര​​​യേ​​​ലും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു.

2022ൽ ​​​ഇ​​​ന്ത്യ​​​ൻ ക​​​ര​​​സേ​​​ന​​​യി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ച കേ​​​ണ​​​ൽ വൈ​​​ഭ​​​വ് അ​​​നി​​​ൽ കാ​​​ലെ ര​​​ണ്ടു​​​മാ​​​സ​​​മാ​​​യി യു​​​ണൈ​​​റ്റ​​​ഡ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് സേ​​​ഫ്റ്റി ആ​​​ൻ​​​ഡ് സെ​​​ക്യൂ​​​രി​​​റ്റി(​​​ഡി​​​എ​​​സ്എ​​​സ്)​​​യി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​സ​​​മ​​​യ​​​ത്ത് കാ​​​ലെ​​​യ്ക്കൊ​​​പ്പം ഒ​​​രാ​​​ൾ​​​കൂ​​​ടി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

2004ലാ​​​ണ് കാ​​​ലെ ക​​​ര​​​സേ​​​ന​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. 11 ജ​​​മ്മു ആ​​​ൻ​​​ഡ് കാ​​​ഷ്മീ​​​ർ റൈ​​​ഫി​​​ൾ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. 2009 മു​​​ത​​​ൽ 2010 വ​​​രെ യു​​​എ​​​ന്നി​​​ൽ ക​​​ണ്ടി​​​ൻ​​​ജ​​​ന്‍റ് ചീ​​​ഫ് സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. ഗാ​​​സ​​​യി​​​ൽ ഏ​​​പ്രി​​​ലി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വേ​​​ൾ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ കി​​​ച്ച​​​ണി​​​ലെ ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.
ആ​ലി​സ് മ​ണ്‍​റോ അ​ന്ത​രി​ച്ചു
ഒ​​ട്ടാ​​വ: വി​​ഖ്യാ​​ത ക​​നേ​​ഡി​​യ​​ൻ എ​ഴു​ത്തു​​കാ​​രി ആ​​ലി​​സ് മ​​ണ്‍​റോ (92) അ​​ന്ത​​രി​​ച്ചു. 60 വ​​ർ​​ഷ​​മാ​​യി ചെ​​റു​​ക​​ഥ​​ക​​ളി​​ലൂ​​ടെ വാ​​യ​​ന​​ക്കാ​​രെ ത്ര​​സി​​പ്പി​​ച്ച എ​​ഴു​​ത്തു​​കാ​​രി​​യാ​​യ ആ​​ലി​​സ് മ​​ണ്‍​റോ​​യ്ക്ക് 2013ൽ ​​സാ​​ഹി​​ത്യ​​ത്തി​​നു​​ള്ള നൊ​​ബേ​​ൽ സ​​മ്മാ​​നം ല​​ഭി​​ച്ചു.

ഒ​​ന്‍റാ​​രി​​യോ​​യി​​ലെ കെ​​യ​​ർ ഹോ​​മി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. ചെ​റു​ക​ഥ​യു​ടെ കു​ല​പ​തി​യാ​യ ആ​ലി​സ് മ​ൺ​റോ ക​​നേ​​ഡി​​യ​​ൻ ചെ​​ക്കോ​​വ് എ​​ന്നാ​​ണ്അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന​ത്. ഒ​​രു ദ​​ശ​​ക​​മാ​​യി ഇ​വ​ർ ഡി​​മെ​​ൻ​​ഷ്യ ബാ​​ധി​​ത​​യാ​​യി​​രു​​ന്നു.
യുഎസിന്‍റെ ഉറപ്പുമായി ബ്ലിങ്കൻ യുക്രെയ്നിൽ
കീ​​​വ്: അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​കസ​​​ഹാ​​​യം എ​​​ത്തി​​​ച്ചേ​​​രാ​​​ൻ ആ​​​രം​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​ൻ യു​​​ക്രെ​​​യ്ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

റ​​​ഷ്യ​​​ൻ സേ​​​ന ഖാ​​​ർ​​​കീ​​​വി​​​നു നേ​​​ർ​​​ക്കു ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തെ ചെ​​​റു​​​ക്കാ​​​ൻ യു​​​ക്രെ​​​യ്ൻ വി​​​ഷ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ബ്ലി​​​ങ്ക​​​ന്‍റെ അ​​​പ്ര​​​തീ​​​ക്ഷി​​​ത സ​​​ന്ദ​​​ർ​​​ശ​​​നം. പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ ബ്ലി​​​ങ്ക​​​ൻ, ‍യു​​​ക്രെ​​​യ്ന് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഉ​​​റ​​​ച്ച പി​​​ന്തു​​​ണ ആ​​​വ​​​ർ​​​ത്തി​​​ച്ചു.

മൂ​​​ന്നാ​​​ഴ്ച മു​​​ന്പാ​​​ണ് അ​​​മേ​​​രി​​​ക്ക യു​​​ക്രെ​​​യ്ന് 6100 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സൈ​​​നി​​​ക​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. പ്ര​​​തി​​​പ​​​ക്ഷ റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്മാ​​​രു​​​ടെ എ​​​തി​​​ർ​​​പ്പു മൂ​​​ലം ഒ​​​രു വ​​​ർ​​​ഷം വൈ​​​കി​​​യ സ​​​ഹാ​​​യപ​​​ദ്ധ​​​തി അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​ത് യു​​​ക്രെ​​​യ്ന് ഉ​​​ണ​​​ർ​​​വേ​​​കി​​​യി​​​രു​​​ന്നു.

ഇ​​​തു​​​പ്ര​​​കാ​​​ര​​​മു​​​ള്ള വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ദീ​​​ർ​​​ഘ​​​ദൂ​​​ര മി​​​സൈ​​​ലു​​​ക​​​ളും യു​​​ക്രെ​​​യ്ന്‍റെ മു​​​ന്ന​​​ണി​​​യി​​​ൽ എ​​​ത്തി​​​ത്തു​​​ട​​​ങ്ങി​​​യെ​​​ന്നു യു​​​എ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

തി​​​ങ്ക​​​ളാ​​​ഴ്ച പോ​​​ള​​​ണ്ടി​​​ലെ​​​ത്തി​​​യ ബ്ലി​​​ങ്ക​​​ൻ അ​​​വി​​​ടെ​​​നി​​​ന്ന് ട്രെ​​​യി​​​നി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ലെ​​​ത്തി​​​യ​​​ത്.

ഇ​​​തി​​​നി​​​ടെ, ഖാ​​​ർ​​​കീവ് ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണം ക​​​ന​​​ത്തു. മേ​​​ഖ​​​ല​​​യി​​​ലെ കു​​​റ​​​ച്ചു ഗ്രാ​​​മ​​​ങ്ങ​​​ൾ റ​​​ഷ്യ​​​ൻ സേ​​​ന​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. മ​​​റ്റൊ​​​രു യു​​​ദ്ധ​​​മു​​​ന്ന​​​ണി​​കൂ​​​ടി റ​​​ഷ്യ തു​​​റ​​​ന്ന​​​ത്, ആ​​​ളി​​​ന്‍റെ​​​യും ആ​​​യു​​​ധ​​​ത്തി​​​ന്‍റെ​​​യും ക്ഷാ​​​മം നേ​​​രി​​​ടു​​​ന്ന യു​​​ക്രെ​​​യ്നു വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി​​​ട്ടു​​​ണ്ട്. ഡോ​​​ൺ​​​ബാ​​​സ് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണു നേ​​​ര​​​ത്തേ യു​​​ദ്ധം ന​​​ട​​​ന്നി​​​രു​​​ന്ന​​​ത്.
ബാൾട്ടിമോർ പാലം: അവശിഷ്ടങ്ങൾ സ്ഫോടനത്തിൽ നശിപ്പിച്ചു
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ബാ​​​ൾ​​​ട്ടി​​​മോ​​​റി​​​ൽ ക​​​പ്പ​​​ലി​​​ടി​​​ച്ചു ത​​​ക​​​ർ​​​ന്ന ഫ്രാ​​​ൻ​​​സി​​​സ് സ്കോ​​​ട്ട് കീ ​​​പാ​​​ല​​​ത്തി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ത സ്ഫോ​​​ട​​​ന​​​ത്തി​​​ലൂ​​​ടെ ന​​​ശി​​​പ്പി​​​ച്ചു.

തി​​​ര​​​ക്കേ​​​റി​​​യ ച​​​ര​​​ക്കു​​​പാ​​​ത​​​യി​​​ൽ ഗ​​​താ​​​ഗ​​​തം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നും, പാ​​​ല​​​ത്തി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾപതിച്ച് അ​​​ന​​​ങ്ങാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന ഡാ​​​ലി ക​​​പ്പ​​​ലി​​​നെ സ്വ​​​ത​​​ന്ത്ര​​മാ​​​ക്കാ​​​നും ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​യി​​​രു​​​ന്നു തി​​​ങ്ക​​​ളാ​​​ഴ്ച​​​ത്തെ ന​​​ട​​​പ​​​ടി. ക​​​പ്പ​​​ലി​​​ലെ ഇ​​​ന്ത്യ​​​ക്കാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ സു​​​ര​​​ക്ഷി​​​ത​​​രാ​​​ണ്.

പ​​​റ്റാ​​​പ്സ്കോ ന​​​ദി​​​ക്കു കു​​​റു​​​കെയു​​​ള്ള പാ​​​ലം ത​​​ക​​​ർ​​​ന്ന​​​ത് മാ​​​ർ​​​ച്ച് 26നാ​​​ണ്. കേ​​​ടാ​​​യി നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​മാ​​​യ ഡാ​​​ലി ക​​​പ്പ​​​ൽ പാ​​​ല​​​ത്തി​​​ലി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 4000 ട​​​ൺ അ​​​വ​​​ശ​​​ിഷ്ട​​​ങ്ങ​​​ളാ​​​ണ് ന​​​ദി​​​യി​​​ലും ക​​​പ്പ​​​ലി​​​ലു​​​മാ​​​യി പ​​​തി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​റു നി​​​ർ​​​മാ​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു.

ക​​​പ്പ​​​ലി​​​ലെ 21 ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ്. ജീ​​​വ​​​ന​​​ക്കാ​​​ർ ഇ​​​പ്പോ​​​ഴും ക​​​പ്പ​​​ലി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ബാ​​​ൾ​​​ട്ടി​​​മോ​​​ർ തു​​​റ​​​മു​​​ഖ​​​ത്തു​​​നി​​​ന്നു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി നി​​​ല​​​ച്ചി​​​രു​​​ന്നു.
സിനിമകളുടെ പേരിൽ ശിക്ഷ; ഇറേനിയൻ സംവിധായകൻ യൂറോപ്പിലേക്കു രക്ഷപ്പെട്ടു
പാ​രീ​സ്: ​സി​നി​മ​ക​ളു​ടെ പേ​രി​ൽ ഇ​റേ​നി​യ​ൻ ഭ​ര​ണ​കൂ​ടം ശി​ക്ഷ​യ്ക്കു വി​ധി​ച്ച വി​ഖ്യാ​ത സം​വി​ധാ​യ​ക​ൻ മു​ഹ​മ്മ​ദ് റ​സ​ലോ​ഫ് യൂ​റോ​പ്പി​ലേ​ക്കു ര​ക്ഷ​പ്പെ​ട്ടു.

സ​ങ്കീ​ർ​ണമാ​യ യാ​ത്ര​യ്ക്കൊ​ടു​വി​ൽ യൂ​റോ​പ്പി​ലെ​ത്തി​യ​താ​യി അ​ദ്ദേ​ഹം തി​ങ്ക​ളാ​ഴ്ച ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​റി​യി​ച്ചു. സു​ര​ക്ഷിത​സ്ഥ​ല​ത്താ​ണെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ഇ​തെ​വി​ടെ​യാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്താ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.

ഇ​റേ​നി​യ​ൻ ഭ​ര​ണ​കൂ​ട​ത്തെ വി​മ​ർ​ശി​ക്കു​ന്ന സി​നി​മ​ക​ളു​ടെ പേ​രി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച കോ​ട​തി അ​ദ്ദേ​ഹ​ത്തി​ന് ത​ട​വും ചാ​ട്ട​യ​ടി​യും പി​ഴ​യും വി​ധി​ച്ചി​രു​ന്നു.

ഇ​റാ​നി​ലെ വ​ധ​ശി​ക്ഷ​യെ​ക്കു​റി​ച്ച് റ​സ​ലോ​ഫ് സം​വി​ധാ​നം ചെ​യ്ത ‘ദെ​യ​ർ ഈ​സ് നോ ​ഈ​വി​ൾ’ എ​ന്ന ചി​ത്രം 2020ലെ ​ബെ​ർ​ലി​ൻ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പു​ര​സ്കാ​രം നേ​ടി​യി​രു​ന്നു.

അ​തേ​സ​മ​യം, പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​റാ​ൻ വി​ടാ​ൻ റ​സ​ലോ​ഫി​ന് അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ സി​നി​മ​യാ​യ ‘ദ ​സീ​ഡ് ഓ​ഫ് ദ ​സേ​ക്രെ​ഡ് ഫി​ഗ്’ ഫ്രാ​ൻ​സി​ലെ കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.
ജയിൽ ഉദ്യോഗസ്ഥരെ വധിച്ച് പ്രതിയെ രക്ഷപ്പെടുത്തി
പാ​രീ​സ്: ഫ്രാ​ൻ​സി​ൽ ജ​യി​ൽ​ വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ ആ​ക്ര​മി​ച്ച് പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി. നോ​ർ​മാ​ണ്ടി​യി​ലെ റൂ​വ​നി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു ജ​യി​ൽ ഓ​ഫീ​സ​ർ​മാ​ർ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ര​ക്ഷ​പ്പെ​ട്ട​യാ​ളെ​യും അ​ക്ര​മി​യെ​യും പി​ടി​കൂ​ടാ​നാ​യി വ​ൻ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജ​യി​ലി​ലേ​ക്കു മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​വ്യൂ​ഹം ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ തോ​ക്കു​ധാ​രി​ക​ൾ പ്ര​തി​യെ മോ​ചി​പ്പി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞു. ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട കാ​ർ പി​ന്നീ​ട് അ​ഗ്നി​ക്ക​ിര​യാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓസ്ട്രേലിയൻ സേനയുടെ യുദ്ധക്കുറ്റങ്ങൾ പുറത്തെത്തിച്ച മക്ബ്രൈഡിന് തടവുശിക്ഷ
കാ​​​ൻ​​​ബ​​​റ: ​​​ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സേ​​​ന അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ ന​​​ട​​​ത്തി​​​യ യു​​​ദ്ധ​​​ക്കു​​​റ്റ​​​ങ്ങ​​​ൾ പു​​​റം​​​ലോ​​​ക​​​ത്തെ അ​​​റി​​​യി​​​ച്ച മു​​​ൻ സൈ​​​നി​​​ക അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ഡേ​​​വി​​​ഡ് മ​​​ക്ബ്രൈ​​​ഡി​​നു കോ​​​ട​​​തി അ​​​ഞ്ചു വ​​​ർ​​​ഷ​​​വും എ​​​ട്ടു മാ​​​സ​​​വും ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. സൈ​​​നി​​​ക​​ര​​​ഹ​​​സ്യ​​​ങ്ങ​​​ൾ മോ​​​ഷ്ടി​​​ച്ചു പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി എ​​​ന്ന കു​​​റ്റ​​​മാ​​​ണു തെ​​​ളി​​​ഞ്ഞത്.

അ​​​റു​​​പ​​​തു​​​കാ​​​ര​​​നാ​​​യ മ​​​ക്ബ്രൈ​​​ഡ് പു​​​റ​​​ത്തു​​​വി​​​ട്ട രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ന​​​ട​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സേ​​​ന അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നിൽ 39 പേ​​​രെ നി​​​യ​​​മവി​​​രു​​​ദ്ധ​​​മാ​​​യി വ​​​ക​​​വ​​രു​​​ത്തി​​​യെ​​​ന്നു തെ​​​ളി​​​ഞ്ഞി​​​രു​​​ന്നു.

സൈ​​​ന്യ​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ ഉ​​​ത്ക​​​ണ്ഠ​​​യു​​​ള്ള​​​തി​​​നാ​​​ലാ​​​ണ് വ​​​ൻ​​​തോ​​​തി​​​ൽ രേ​​​ഖ​​​ക​​​ൾ വാ​​​ർ​​​ത്താ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു കൈ​​​മാ​​​റി​​​യ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

മ​​​ക്ബ്രൈ​​​ഡ് ന​​​ല്ല മ​​​നു​​​ഷ്യ​​​നാ​​​ണെ​​​ങ്കി​​​ലും സൈ​​​നി​​​ക​​ര​​​ഹ​​​സ്യ​​​ങ്ങ​​​ൾ ‌പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ക​​​ടു​​​ത്ത വി​​​ശ്വാ​​​സ​​​വ​​​ഞ്ച​​​ന​​​യാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണു കാ​​​ൻ​​​ബ​​​റ​​​യി​​​ലെ കോ​​​ട​​​തി ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. വി​​​ധി​​​പ്ര​​​സ്താ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ കോ​​​ട​​​തി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ ചി​​​ല​​​ർ ജ​​​ഡ്ജി​​​ക്കെ​​​തി​​​രേ മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി.
ഗാസയ്ക്കുള്ള സഹായം ഇസ്രേലികൾ നശിപ്പിച്ചു
ടെൽ അ​​​വീ​​​വ്: ഇ​​​സ്രേ​​​ലി പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ഗാ​​​സ​​​യി​​​ലേ​​​ക്കു പോ​​​യ ലോ​​​റി​​​ക​​​ൾ ത​​​ട​​​ഞ്ഞ് സ​​​ഹാ​​​യ​​​വ​​​സ്തു​​​ക്ക​​​ൾ ന​​​ശി​​​പ്പി​​​ച്ചു.

ജോ​​​ർ​​​ദാ​​​നി​​​ൽ​​​നി​​​ന്നു വ​​​ന്ന ലോ​​​റി​​​ക​​​ളാ​​​ണ് വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ ഹെ​​​ബ്രോ​​​ണി​​​ലു​​​ള്ള ചെ​​​ക്പോ​​​സ്റ്റി​​​ൽ ത​​​ട​​​ഞ്ഞ​​​ത്. ഗാ​​​സ​​​യ്ക്കു സ​​​ഹാ​​​യം നി​​​ഷേ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന തീ​​​വ്ര​​​ വ​​​ല​​​തു​​​പ​​​ക്ഷ ഇ​​​സ്രേ​​​ലി ഗ്രൂ​​​പ്പാ​​​ണു സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ.

പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ലോ​​​റി​​​യി​​​ൽ ക​​​യ​​​റി ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ നി​​​ല​​​ത്തി​​​ടു​​​ന്ന​​​തും താ​​​ഴെ​​​ക്കി​​​ട​​​ക്കു​​​ന്ന വ​​​സ്തു​​​ക്ക​​​ൾ ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തും ലോ​​​റി​​​ക്കു തീ​​​വ​​​യ്ക്കു​​​ന്ന​​​തു​​​മാ​​​യ വീ​​​ഡി​​​യോ​​​ക​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത ഒ​​​രാ​​​ൾ അ​​​ട​​​ക്കം നാ​​​ലു പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

സ​​​ഹാ​​​യ​​​വ​​​സ്തു​​​ക്ക​​​ൾ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന​​​തു മ​​​ഹാ​​​ദ്രോ​​​ഹ​​​മാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക പ്ര​​​തി​​​ക​​​രി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​ഷേ​​​ധം ഇ​​​സ്രേ​​​ലി നേ​​​താ​​​ക്ക​​​ളെ അ​​​മേ​​​രി​​​ക്ക അ​​​റി​​​യി​​​ക്കു​​​മെ​​​ന്ന് യു​​​എ​​​സ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ജേ​​​ക്ക് സ​​​ള്ളി​​​വ​​​ൻ പ​​​റ​​​ഞ്ഞു.
ജോർജിയയിൽ ‘റഷ്യൻ നിയമം’ പാസായി
തി​ബ്‌​ലി​സി: ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ വി​വാ​ദ​മാ​യ ‘റ​ഷ്യ​ൻ നി​യ​മം’ ജോ​ർ​ജി​യ​ൻ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി.

ഇ​രു​പ​തു ശ​ത​മാ​ന​ത്തി​ല​ധി​കം വി​ദേ​ശ​ഫ​ണ്ട് സ്വീ​ക​രി​ക്കു​ന്ന മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളെ​യും സം​ഘ​ട​ന​ക​ളെ​യും ല​ക്ഷ്യ​മി​ടു​ന്ന നി​യ​മം വി​മ​ത​ശ​ബ്ദ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. അ​യ​ൽ​രാ​ജ്യ​മാ​യ റ​ഷ്യ​യി​ൽ പ​തി​റ്റാ​ണ്ട് മു​ന്പ് ഇ​ത്ത​രം നി​യ​മം ന​ട​പ്പി​ലാ​ക്കാ​യി​രു​ന്നു.

അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം ഹ​നി​ക്കു​ന്ന നി​യ​മ​ത്തി​നെ​തി​രേ യൂ​റോ​പ്യ​ൻ യൂ​ണി​യ​നും പാ​ശ്ചാ​ത്യ​ശ​ക്തി​ക​ളും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. ജോ​ർ​ജി​യ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ മോ​ഹ​ങ്ങ​ൾ​ക്ക് നി​യ​മം ത​സ​സ​മാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ല്കി​യി​ട്ടു​ണ്ട്.
ബെ​​​ൽ​​​ഗ​​​രോ​​​ദി​​​​ൽ മുറിവേറ്റു ; പ്ര​തി​രോ​ധ​മ​ന്ത്രി​യെ നീ​ക്കി പു​ടി​ൻ
മോ​​​​സ്കോ: യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധം തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി​​​​യെ നീ​​​​ക്കി റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​ൻ. ത​​​​ന്‍റെ ദീ​​​​ർ​​​​ഘ​​​​കാ​​​​ല സ​​​​ഹ​​​​കാ​​​​രി​​​​യാ​​​​യി​​​​രു​​​​ന്ന പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി സെ​​​​ർ​​​​ജി ഷൊ​​​​യ്ഗു​​​​വി​​​​നെ​​​​യാ​​ണു പു​​​​ടി​​​​ൻ ത​​ത്​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു നീ​​​​ക്കി​​​യ​​​ത്.

സാ​​​​മ്പ​​​​ത്തി​​​​ക വി​​​​ദ​​​​ഗ്ധ​​​​നും ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​മാ‌​​​​യ ആ​​​​ൻ​​​​ഡ്രി ബെ​​​​ല​​​​സോ​​​​വാ​​​​യി​​​​രി​​​​ക്കും ഷൊ‌​​​​യ്ഗു​​​​വി​​​​ന്‍റെ പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​ൻ. 68 കാ​​​​ര​​​​നാ​​​​യ ഷൊ‌​​​​യ്ഗു 2012 മു​​​​ത​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നം വ​​​​ഹി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. യു​ക്രെ​യ്നു​നേ​രേ സൈ​ന്യ​ത്തെ അ​യ​യ്ക്കാ​നു​ള്ള റ​ഷ്യ​യു​ടെ തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ പ്ര​ധാ​നി​യാ​യി​രു​ന്നു.

ഷൊ‌​​​​യ്ഗു​​​​വി​​​​നെ റ​​​​ഷ്യ‌​​​​ൻ സെ​​​​ക്യൂ​​​​രി​​​​റ്റി കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി നി​​​​യ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പു​​​​ടി​​​​ൻ ഞാ​​​​യ​​​​റാ​​​​ഴ്ച ഒ​​​​പ്പു​​​​വ​​​​ച്ചു. യു​​​​ക്രെ​​​​യ്ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ റ​​​​ഷ്യ​​​​ൻ അ​​​​തി​​​​ർ​​​​ത്തി ന​​​​ഗ​​​​ര​​​​മാ​​​​യ ബെ​​​ൽ​​​ഗ​​​രോ​​​ദി​​​​ൽ ബ​​​​ഹു​​​​നി​​​​ലക്കെ​​​​ട്ടി​​​​ടം ത​​​​ക​​​​ർ​​​​ന്ന് 13 പേ​​​​ർ മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു ഷെ​​​​യ്ഗു​​​​വി​​​​നെ നീ​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. റ​​​​ഷ്യ​​​​ൻ കാ​​​​ബി​​​​ന​​​​റ്റി​​​​ൽ പു​​നഃ​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ​​ത്ത​​​​ന്നെ വ​​​​ലി​​​​യ രാ​​ഷ്‌​​ട്രീ​​യ​​​​മാ​​​​റ്റ​​​​മാ​​​​യാ​​​​ണു നി​​​​രീ​​​​ക്ഷ​​​​ക​​​​ർ ഇ​​​​തി​​​​നെ കാ​​​​ണു​​​​ന്ന​​​​ത്.

സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നെ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല​യ‌േ​ൽ​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം യു​ക്രെ​യ്ൻ യു​ദ്ധം നീ​ണ്ടു​പോ​കു​ന്ന​തും പ്ര​തി​രോ​ധ ബ​ജ​റ്റ് വ​ർ​ധി​ക്കു​ന്ന​തും കാ​ര​ണ​മാ​ണ്. മു​ൻ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് ദി​മ​ത്രി മെ​ദ്വ​ദേ​വി​നെ​യും സു​ര​ക്ഷാ കൗ​ൺ​സ​ലി​ൽ നി​യ​മി​ച്ചി​ട്ടു​ണ്ട്.

പോ​രാ​ട്ടം ക​ന​പ്പി​ച്ച് റ​ഷ്യ

കീ​​​​വ്: യു​​​​ക്രെ​​​​യ്ന് അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ പ​​​​ങ്കാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും സ​​​​ഹാ​​​​യം എ​​​​ത്തും​​​​മു​​​​ൻ​​​​പ് പ്ര​​​​ഹ​​​​ര​​​​മേ​​​​ൽ​​​​പ്പി​​​​ക്കാ​​​​ൻ പോ​​​​രാ​​​​ട്ടം ക​​​​ന​​​​പ്പി​​​​ച്ച് റ​​​​ഷ്യ. ര​​​​ണ്ട് അ​​​​തി​​​​ർ​​​​ത്തി പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ മു​​​​ന്നേ​​​​റു​​​​ന്ന റ​​​​ഷ്യ​​​​ൻ സൈ​​​​ന്യ​​​​ത്തെ ത​​​​ട​​​​ഞ്ഞു​​​​നി​​​​ർ​​​​ത്താ​​​​ൻ യു​​​​ക്രെ​​​​യ്ൻ പാ​​​​ടു​​​​പെ​​​​ടു​​​​ക​​​​യാ​​​​ണ്. അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ക​​​​ന​​​​ത്ത പോ​​​​രാ​​​​ട്ടം ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​ന്‍റ് വോ​​ളോ​​​​ദി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി പ​​​​റ​​​​ഞ്ഞു.

വ​​​​രും ആ​​​​ഴ്ച​​​​ക​​​​ളി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ പ​​​​ങ്കാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും സൈ​​​​നി​​​​ക സ​​​​ഹാ​​​​യം എ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മു​​​​ൻ​​​​പ് യു​​​​ക്രെ​​​​യ്നെ ത​​​​ള​​​​ർ​​​​ത്താ​​​​നാ​​​​ണു റ​​​​ഷ്യ​​​​ൻ സേ​​​​ന ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ യു​​​​ദ്ധ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലെ യു​​​​ക്രെ​​​​യ്ൻ നേ​​​​രി​​​​ടു​​​​ന്ന ഏ​​​​റ്റ​​​​വും വലിയ വെ​​​​ല്ലു​​​​വി​​​​ളി‌​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​തി​​​​രോ​​​​ധ വി​​​​ദ​​​​ഗ്ധ​​​​ർ പ​​​​റ​​​​യു​​​​ന്നു. റ​​​​ഷ്യ‌ ഇ​​​​ത് അ​​​​വ​​​​സ​​​​ര​​​​മാ​​​​ക്കി​​​​യെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ബെ​ൽ​ഗ​രോ​ദി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 19 ആ​യി

മോ​​​​സ്കോ: റ​​​​ഷ്യ​​​​യി​​​​ലെ ബെ​​​​ൽ​​​​ഗ​​​​രോ​​​​ദ് മേ​​​​ഖ​​​​ല​​​​യി​​​​ൽ യു​​​​ക്രെ​​​​യ്ൻ സേ​​​​ന ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ബ​​​​ഹു​​​​നി​​​​ലക്കെ​​​​ട്ടി​​​​ടം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 19 ആ​​​​യി.
യു​​​​ക്രെ​​​​യ്ൻ ഷെ​​​​ല്ലിം​​​​ഗി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ 10 നി​​​​ലക്കെ​​​​ട്ടി​​​​ട​​​​മാ​​​​ണ് ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ​​​​ത്. ഞാ​​​​യ​​​​റാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​മു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മൂ​​​​ന്നു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. അ​​​​ഞ്ചു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.
ഇ​ന്തോ​നേ​ഷ്യ​യി​ൽ ക​ന​ത്ത മ​ഴ​യും ലാ​വാ പ്ര​വാ​ഹ​വും; 43 പേ​ർ മ​രി​ച്ചു
പ​​​​ദാം​​​​ഗ്: ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ സു​​​​മാ​​​​ത്ര ദ്വീ​​​​പി​​​​ൽ ക​​​​ന​​​​ത്ത മ​​​​ഴ​​​​യി​​​​ലും ത​​​​ണു​​​​ത്ത ലാ​​​​വാ പ്ര​​​​വാ​​​​ഹ​​​​ത്തി​​​​ലും 43 പേ​​​​ർ മ​​​​രി​​​​ച്ചു. 15 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ലും മ​​​​റാ​​​​പി പ​​​​ർ​​​​വ​​​​ത​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ത​​​​ണു​​​​ത്ത ലാ​​​​വ പ്ര​​​​വാ​​​​ഹ​​​​ത്തി​​​​ലു​​​​മാ​​ണു നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് ജീ​​​​വ​​​​ഹാ​​​​നി​​​​യു​​​​ണ്ടാ​​​​യ​​​​ത്.

ശ​​​​നി​​​​യാ​​​​ഴ്ച പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ സു​​​​മാ​​​​ത്ര പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ നാ​​​​ലു ജി​​​​ല്ല​​​​ക​​​​ളി​​​​ലെ മ​​​​ല​​​​യോ​​​​ര ഗ്രാ​​​​മ​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് മി​​​​ന്ന​​​​ൽ​​​​പ്ര​​​​ള​​​​യം ബാ​​​​ധി​​​​ച്ച​​​​ത്. നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ളും കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളും വെ​​​​ള്ള​​​​ത്തി​​​​ന​​​​ടി​​​​യി​​​​ലാ​​​​യി.

അ​​​​ഗാം, ത​​​​ന​​​​ഹ് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 3,100 പേ​​​​രെ താ​​ത്കാ​​ലി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​മാ​​​​റ്റി. അ​​​​ഗ്നി​​​​പ​​​​ർ​​​​വ​​​​ത പ​​​​ദാ​​​​ർ​​​​ഥ​​ങ്ങ​​​​ളു​​​​ടെ​​​​യും ഉ​​​​രു​​​​ള​​​​ൻ​​ക​​​​ല്ലു​​​​ക​​​​ളു​​​​ടെ​​​​യും മി​​​​ശ്രി​​​​ത​​​​മാ​​​​യ ലാ​​​​ഹാ​​​​ർ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ത​​​​ണു​​​​ത്ത ലാ​​​​വ, മ​​​​ഴ​​​​യി​​​​ൽ അ​​​​ഗ്നി​​​​പ​​​​ർ​​​​വ​​​​ത ച​​​​രി​​​​വി​​​​ലൂ​​​​ടെ പ്ര​​​​വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ലാ​​​​ഹാ​​​​ർ പ്ര​​​​വാ​​​​ഹ​​​​മാ​​​​ണു ദു​​​​ര​​​​ന്ത​​​​കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്. മ​​​​ഴ ക​​​​ന​​​​ത്ത നാ​​​​ശം വി​​​​ത​​​​ച്ച അ​​​​ഗാം, ത​​​​ന​​​​ഹ് ദ​​​​താ​​​​ർ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​ണു കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ മ​​​​രി​​​​ച്ച​​​​ത്.

മ​​​​ഴ​​​​ക്കെ​​​​ടു​​​​തി​​​​യി​​​​ൽ 19 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലി​​​​ൽ ന​​​​ദി​​​​ക​​​​ളു​​​​ടെ ക​​​​ര​​​​യി​​​​ടി​​​​യു​​​​ക​​​​യും റോ​​​​ഡു​​​​ക​​​​ൾ ഒ​​​​ഴു​​​​കി​​​​പ്പോ​​​​കു​​​​ക​​​​യും ചെ​​​​യ്തു. ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് സു​​​​ര​​​​ക്ഷി​​​​ത​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​റാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.
എവറസ്റ്റിനു മുകളിൽ 29-ാം തവണ
കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ളു​​​കാ​​​ര​​​ൻ കാ​​​മി റി​​​ത ഷെ​​​ർ​​​പ്പ 29-ാം ത​​​വ​​​ണ​​​യും എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി സ്വ​​​ന്തം റി​​​ക്കാ​​​ർ​​​ഡ് തി​​​രു​​​ത്തി. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കൊ​​​ടു​​​മു​​​ടി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ത​​​വ​​​ണ കീ​​​ഴ​​​ട​​​ക്കി​​​യ​​​തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് ഈ ​​​അ​​​ന്പ​​​ത്തി​​​നാ​​​ലു​​​കാ​​​ര​​​ന്‍റെ പേ​​​രി​​​ലാ​​​ണ്.

നേ​​​പ്പാ​​​ളി​​​ലെ സീ​​​നി​​​യ​​​ർ ഗൈ​​​ഡാ​​​യ ഇ​​​ദ്ദേ​​​ഹം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 7.25ന് 28​ ​​അം​​​ഗ സം​​​ഘ​​​ത്തി​​​നൊ​​​പ്പ​​​മാ​​​ണ് എ​​​വ​​​റ​​​സ്റ്റി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​ത്.

നേ​​​പ്പാ​​​ളി​​​ലെ മ​​​റ്റൊ​​​രു ഗൈ​​​ഡാ​​​യ പ​​​സാം​​​ഗ് ദ​​​വാ ഷെ​​​ർ​​​പ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 27-ാം ത​​​വ​​​ണ​​​യും എ​​​വ​​​റ​​​സ്റ്റി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. പ​​​ക്ഷേ അ​​​ദ്ദേ​​​ഹം ഈ ​​​സീ​​​സ​​​ണി​​​ൽ മ​​​ല​​​കയ​​​റു​​​ന്നു​​​ണ്ടോ എ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല.
പന്നിവൃക്ക സ്വീകരിച്ച റിച്ചാർഡ് സ്ലേമാൻ അന്തരിച്ചു
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ജ​​​നി​​​ത​​​കമാ​​​റ്റം വ​​​രു​​​ത്തി​​​യ പ​​​ന്നി​​​വൃ​​​ക്ക സ്വീ​​​ക​​​രി​​​ച്ച് ച​​​രി​​​ത്രം​​​സൃ​​​ഷ്ടി​​​ച്ച അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ര​​​ൻ റി​​​ച്ചാ​​​ർ​​​ഡ് സ്ലേ​​​മാ​​​ൻ (62) അ​​​ന്ത​​​രി​​​ച്ചു.

പ​​​ന്നി​​​വൃ​​​ക്ക ശ​​​രീ​​​ര​​​ത്തി​​​ൽ ഘ​​​ടി​​​പ്പി​​​ച്ച് ര​​​ണ്ടു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം സം​​​ഭ​​​വി​​​ച്ച മ​​​ര​​​ണ​​​ത്തി​​​ന്‍റെ കാ​​​ര​​​ണം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, അ​​​വ​​​യ​​​വം മാ​​​റ്റി​​​വ​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​ല്ല മ​​​ര​​​ണ​​​മെ​​​ന്ന് ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ മാ​​​സ​​​ച്ചു​​​സെ​​​റ്റ്സ് ജ​​​ന​​​റ​​​ൽ ഹോ​​​സ്പി​​​റ്റ​​​ൽ വൃ​​​ത്ത​​​ങ്ങ​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ജ​​​നി​​​ത​​​ക എ​​​ഡി​​​റ്റിം​​​ഗ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​യ ക്രി​​​സ്പ​​​ർ- കേ​​​സ് 9 ഉ​​​പ​​​യോ​​​ഗി​​​ച്ച് മാ​​​റ്റം​​​വ​​​രു​​​ത്തി​​​യ പ​​​ന്നി​​​വൃ​​​ക്ക​​​യാ​​​ണ് റി​​​ച്ചാ​​​ർ​​​ഡ് സ്ലേ​​​മാ​​​ന് ര​​​ണ്ടു മാ​​​സം മു​​​ന്പ് മാ​​​സ​​​ച്ചു​​​സെ​​​റ്റ്സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ടൈ​​​പ് ര​​​ണ്ട് പ്ര​​​മേ​​​ഹ​​​രോ​​​ഗി​​​യാ​​​യ അ​​​ദ്ദേ​​​ഹം വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം ഡ​​​യാ​​​ലി​​​സി​​​സി​​​നു വി​​​ധേ​​​യ​​നാ​​​യി​​​രു​​​ന്നു. 2018ൽ ​​​മ​​​നു​​​ഷ്യ​​വൃ​​​ക്ക സ്വീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം അ​​​തു പ്ര​​വ​​ർ​​ത്ത​​ന​​ര​​ഹി​​ത​​മാ​​യി. വീ​​​ണ്ടും ഡ​​​യാ​​​ലി​​​സിസ് ആ​​​രം​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പ​​​ന്നി​​​വൃ​​​ക്ക സ്വീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യ​​​ത്.

സ്ലേ​​​മാ​​​ന്‍റെ ശ​​​രീ​​​രം പ​​​ന്നി​​​വൃ​​​ക്ക​​​യോ​​​ടു പൊ​​​രു​​​ത്ത​​​പ്പെ​​​ട്ട​​​ത് വൈ​​​ദ്യ​​​ശാ​​​സ്ത്ര​​​ത്തി​​​ലെ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ട്ടു. ഇ​​​ജെ​​​ന​​​സി​​​സ് എ​​​ന്ന ക​​​ന്പ​​​നി​​​യാ​​​ണ് ജീ​​​ൻ എ​​​ഡി​​​റ്റിം​​​ഗി​​​ലൂ​​​ടെ പ​​​ന്നി​​​വൃ​​​ക്ക​​​യ്ക്കു മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​ത്.
നിജ്ജാർവധം: നാലാമത്തെ ഇന്ത്യക്കാരൻ അറസ്റ്റിൽ
ഒ​​​ട്ടാ​​​വ: ഖ​​​ലി​​​സ്ഥാ​​​ൻ ഭീ​​​ക​​​ര​​​വാ​​​ദി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് നി​​​ജ്ജാ​​​റി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നാ​​​ലാ​​​മ​​​തൊ​​​രു ഇ​​​ന്ത്യ​​​ക്കാ​​​ര​​​നെ​​​ക്കൂ​​​ടി അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ക​​​നേ​​​ഡി​​​യ​​​ൻ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ബ്രാം​​​പ്ട​​​ണി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന അ​​​മ​​​ർ​​​ദീ​​​പ് സിം​​​ഗ് (22) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

മ​​​യ​​​ക്കു​​​മ​​​രു​​​ന്ന്, തോ​​​ക്ക് കേ​​​സു​​​ക​​​ളി​​​ൽ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി​​​രു​​​ന്ന ഇ​​​യാ​​​ൾ​​​ക്ക് നി​​​ജ്ജാ​​​ർ​​​വ​​​ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. കൊ​​​ല​​​പാ​​​ത​​​കം, കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന കു​​​റ്റ​​​ങ്ങ​​​ളാ​​​ണു ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​യാ​​​ൾ കാ​​​ന​​​ഡ​​​യി​​​ൽ താ​​​ത്കാ​​​ലി​​​ക വീ​​​സ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​ണ്. നി​​​ജ്ജാ​​​റി​​​നു നേ​​​ർ​​​ക്കു വെ​​​ടി​​​യു​​​തി​​​ർ​​​ത്ത ര​​​ണ്ടു​​​പേ​​​രി​​​ൽ ഒ​​​രാ​​​ൾ ഇ​​​യാ​​​ളാ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്നു. കേ​​​സി​​​ൽ ക​​​ര​​​ൺ ബ്രാ​​​ർ, ക​​​മ​​​ൽ​​​പ്രീ​​​ത് സിം​​​ഗ്, ക​​​ര​​​ൺ​​​പ്രീ​​​ത് സിം​​​ഗ് എ​​​ന്നി​​​വ​​​രെ മേ​​​യ് മൂ​​​ന്നി​​​നു ക​​​നേ​​​ഡി​​​യ​​​ൻ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

സ്വ​​​ത​​​ന്ത്ര ഖ​​​ലി​​​സ്ഥാ​​​ൻ രാ​​​ഷ്‌​​​ട്ര​​​ത്തി​​​നു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന നി​​​ജ്ജാ​​​ർ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ൽ വാ​​​ൻ​​​കൂ​​​വ​​​ർ പ്രാ​​​ന്ത​​​ത്തി​​​ലെ ഗു​​​രു​​​ദ്വാ​​​ര​​​യ്ക്കു സ​​​മീ​​​പം വെ​​​ടി​​​യേ​​​റ്റു കൊ​​ല്ല​​പ്പെ​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​ജ്ജാ​​​ർ​​വ​​​ധ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു പ​​​ങ്കു​​​ണ്ടാ​​​യി​​​രി​​​ക്കാ​​​മെ​​​ന്നു ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​ത്തെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. ആ​​​രോ​​​പ​​​ണം ശ​​​ക്ത​​​മാ​​​യി നി​​​ഷേ​​​ധി​​​ച്ച ഇ​​​ന്ത്യ, കാ​​​ഡ​​​ന ഖ​​​ലി​​​സ്ഥാ​​​ൻ ഭീ​​​ക​​​ര​​​ർ​​​ക്ക് അ​​​ഭ​​​യം ന​​​ല്കു​​​ക​​​യാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​ടി​​​ച്ചു.
‘റഷ്യൻ നിയമം’: ജോർജിയൻ ജനത പ്രതിഷേധം തുടരുന്നു
തി​​​ബ്‌​​​ലി​​​സി: ജോ​​​ർ​​​ജി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന വി​​​ദേ​​​ശ ഏ​​​ജ​​​ന്‍റ് നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ ജ​​​നം വീ​​​ണ്ടും തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ക​​​ന​​​ത്ത മ​​​ഴ​​​യെ അ​​​വ​​​ഗ​​​ണി​​​ച്ച് പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ തി​​​ബ്‌​​​ലി​​​സി​​യി​​​ൽ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി. ജോ​​​ർ​​​ജി​​​യ​​​യു​​​ടെ​​​യും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ​​​യും പ​​​താ​​​ക​​​ക​​​ൾ വ​​​ഹി​​​ച്ചാ​​​യി​​​രു​​​ന്നു പ്ര​​​ക​​​ട​​​നം.

വി​​​ദേ​​​ശ​​​ഫ​​​ണ്ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ​​​യും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ ഒ​​​രു മാ​​​സ​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ക്കു​​​ന്നു. എ​​​തി​​​ർ​​​ശ​​​ബ്ദ​​​ങ്ങ​​​ളെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​ൻ റ​​​ഷ്യ ന​​​ട​​​പ്പാ​​​ക്കി​​​യ നി​​​യ​​​മ​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് ജോ​​​ർ​​​ജി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രും നി​​​യ​​​മം ഉ​​​ണ്ടാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

‘റ​​​ഷ്യ​​​ൻ നി​​​യ​​​മം’ എ​​​ന്നാ​​​ണ് ഇ​​​തി​​​നെ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ വി​​​ളി​​​ക്കു​​​ന്ന​​​ത്. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ അം​​​ഗ​​​മാ​​​കാ​​​നു​​​ള്ള ജോ​​​ർ​​​ജി​​​യ​​​യു​​​ടെ മോ​​​ഹ​​​ങ്ങ​​​ൾ​​​ക്കു നിയമം ത​​​ട​​​സം സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
സുഡാൻ ആശുപത്രിയിൽ ബോംബിംഗ്; രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു
ഖാ​​​ർ​​​ത്തൂം: ​​​ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധം ന​​​ട​​​ക്കു​​​ന്ന സു​​​ഡാ​​​നി​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക്കു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ന​​​ഗ​​​ര​​​മാ​​​യ എ​​​ൽ ഫാ​​​ഷ​​​റി​​​ലെ ശി​​​ശു​​​രോ​​​ഗ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണു സം​​​ഭ​​​വം.

സു​​​ഡാ​​​നി​​​ലെ പ​​​ട്ടാ​​​ള​​​വും അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​മാ​​​യ റാ​​​പ്പി​​​ഡ് സ​​​പ്പോ​​​ർ​​​ട്ട് ഫോ​​​ഴ്സും (ആ​​​ർ​​​എ​​​സ്എഫ്) ത​​​മ്മി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണ്. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സു​​​ഡാ​​​നി​​​ൽ സൈ​​​ന്യ​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ തു​​​ട​​​രു​​​ന്ന പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​മാ​​​ണ് എ​​​ൽ​​​ഫാ​​​ഷ​​​ർ. ഒ​​​രു മാ​​​സ​​​മാ​​​യി ആ​​​ർ​​​എ​​​സ്എ​​​ഫ് ന​​​ഗ​​​രം ഉ​​​പ​​​രോ​​​ധി​​​ക്കു​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച മു​​​ത​​​ൽ ക​​​ന​​​ത്ത പോ​​​രാ​​​ട്ടം ന​​​ട​​​ക്കു​​​ന്ന​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

ആ​​​ശു​​​പ​​​ത്രി​​​യിൽ ബോം​​​ബി​​​ട്ട​​​ത് ആ​​​രാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. തീ​​​വ്ര​​​പ​​​ചി​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ മേ​​​ൽ​​​ക്കൂ​​​ര ത​​​ക​​​ർ​​​ന്ന് ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
സിൻവറെക്കുറിച്ച് വിവരം നല്കാമെന്ന്
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: റാ​​​ഫ​​​യി​​​ലെ സൈ​​​നി​​​ക ന​​​ട​​​പ​​​ടി ഉ​​​പേ​​​ക്ഷി​​​ക്കാ​​​മെ​​​ങ്കി​​​ൽ ഹ​​​മാ​​​സി​​​ന്‍റെ സൈ​​​നി​​​ക​​​വി​​​ഭാ​​​ഗം ത​​​ല​​​വ​​​ൻ യ​​​ഹി​​​യ സി​​​ൻ​​​വ​​​റി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ല്കാ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ ചാ​​​ര​​​സം​​​ഘ​​​ട​​​ന സി​​​ഐ​​​എ​​​യു​​​ടെ മേ​​​ധാ​​​വി വി​​​ല്യം ബേ​​​ൺ​​​സ് ഇ​​​സ്ര​​​യേ​​​ലി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ഹി​​​റ്റ്‌​​​ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട സി​​​ൻ​​​വ​​​ർ ഗാ​​​സ​​​യി​​​ലെ ഖാ​​​ൻ യൂ​​​നി​​​സി​​​നും റാ​​​ഫ​​​യ്ക്കും ഇ​​​ട​​​യി​​​ലു​​​ള്ള തു​​​ര​​​ങ്ക​​​ശൃം​​​ഖ​​​ല​​​യി​​​ൽ ഒ​​​ളി​​​ച്ചു​​​ക​​​ഴി​​​യു​​​ന്ന​​​താ​​​യാ​​​ണ് അ​​​നു​​​മാ​​​നം.
അ​ഫ്ഗാ​ൻ പ്ര​ള​യം: മ​ര​ണം 315 പി​ന്നി​ട്ടു
കാ​ബൂ​ൾ: വ​ട​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ക​ന​ത്ത മ​ഴ​യ്ക്കും പ്ര​ള​യ​ക്കെ​ടു​തി​ക്കും ശ​മ​ന​മാ​യി​ല്ല. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 315 ആ​യെ​ന്നും 1600 ഓ​ളം പേ​ർ പ​രി​ക്കേ​റ്റ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ ഇ​ന്ന​ലെ അ​റി​യി​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​നു വീ​ടു​ക​ൾ ത​ക​ർ​ന്ന​താ​യും മേ​ഖ​ല​യി​ലെ ക​ന്നു​കാ​ലി​ക​ൾ വ്യാ​പ​ക​മാ​യി ച​ത്തൊ​ടു​ങ്ങി​യ​താ​യും താ​ലി​ബാ​ൻ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ണ്. ഭ​ക്ഷ​ണ​മോ, കു​ടി​ക്കാ​ൻ വെ​ള്ള​മോ, കി​ട​ക്കാ​ൻ പാ​ർ​പ്പി​ട​മോ, ത​ണു​പ്പ​ക​റ്റാ​ൻ പു​ത​പ്പു​പോ​ലു​മോ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ബാ​ഗ്ലാ​ൻ പ്ര​വി​ശ്യ​യി​ലെ നാ​ഹ്‌​റി​ൻ ജി​ല്ല​യി​ൽ​നി​ന്നു​ള്ള മു​ഹ​മ്മ​ദ് യാ​ക്കൂ​ബ് പ​റ​ഞ്ഞു.

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വ​ല​യു​ന്ന ജ​ന​ത്തി​ന് സ​ഹാ​യ​മെ​ത്തി​ക്ക​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യോ​ടും ലോ​ക​രാ​ജ്യ​ങ്ങ​ളോ​ടും താ​ലി​ബാ​ൻ ധ​ന​മ​ന്ത്രി ദി​ൻ മു​ഹ​മ്മ​ദ് ഹ​നീ​ഫ് അ​ഭ്യ​ർ​ഥി​ച്ചു.
യുക്രെയ്ൻ ആക്രമണം: റഷ്യയിൽ ബഹുനില കെട്ടിടം തകർന്നു
മോ​​​സ്കോ: റ​​​ഷ്യ​​​യി​​​ലെ ബെ​​​ൽ​​​ഗ​​​രോ​​​ദ് മേ​​​ഖ​​​ല​​​യി​​​ൽ യു​​​ക്രെ​​​യ്ൻ സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ബ​​​ഹു​​​നി​​​ലക്കെ​​​ട്ടി​​​ട​​​ത്തി​​​നു സാ​​​ര​​​മാ​​​യ കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. പ​​​ത്തു​​​നി​​​ല​​​ക​​​ളു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഒ​​​രു​​​ഭാ​​​ഗം പൂ​​​ർ​​​ണ​​​മാ​​​യി ത​​​ക​​​ർ​​​ന്നു​​​. ആ​​​ക്ര​​​മ​​​ണത്തി​​​ൽ ഒ​​​രു കു​​​ട്ടി അ​​​ട​​​ക്കം ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 15 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

ഒഴിപ്പിച്ചുമാറ്റി

യു​​​ക്രെ​​​യ്നി​​​ലെ ഖാ​​​ർ​​​കീ​​​വ് ന​​​ഗ​​​ര​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട് റ​​​ഷ്യ​​​ൻ സേ​​​ന ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു. യു​​​ക്രെ​​​യ്ൻ-​​​റ​​​ഷ്യ​​​ൻ സേ​​​ന​​​ക​​​ൾ ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഖാ​​​ർ​​​കീ​​​വ് മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് 1800 പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി.
പതിറ്റാണ്ടിലെ ഏറ്റവും വലിയ സൗരക്കാറ്റ് വീശിത്തുടങ്ങി
വാ​ഷിം​ഗ്ട​ണ്‍: പ​തി​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ സൗ​ര​ക്കാ​റ്റ് വീ​ശി​ത്തു​ട​ങ്ങി​യ​താ​യി നാ​ഷ​ണ​ൽ ഓ​ഷ്യാ​നി​ക് ആ​ൻ​ഡ് അ​റ്റ്മോ​സ്ഫെ​റി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു.

2003നു ​ശേ​ഷം ഇ​ത്ര​യും വ​ലി​യ സൗ​ര​ക്കാ​റ്റ് ഭൂ​മി​യി​ലേ​ക്ക് എ​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. സൗ​ര​ക്കാ​റ്റ് ഇ​ന്ന​ലെ മു​ത​ൽ ഭൂ​മി​യി​ൽ പ​തി​ച്ചു​തു​ട​ങ്ങി.

2003ലെ ​കാ​റ്റി​ൽ സ്വീ​ഡ​നി​ലും സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലും വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടി​രു​ന്നു. സൗ​ര​ക്കാ​റ്റ് മൂ​ലം ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ ത​ക​ർ​ന്ന​താ​ണു കാ​ര​ണം.

ഇ​ന്ന​ലെ റ​ഷ്യ, സ്കാ​ൻ​ഡി​നേ​വി​യ, സ്പെ​യി​ൻ, യു​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ആ​കാ​ശ​ത്ത് സൗ​ര​ജ്വാ​ല ദൃ​ശ്യ​മാ​യി.

കാ​റ്റി​നെ​ത്തു​ട​ർ​ന്ന് ഉ​പ​ഗ്ര​ഹ​സി​ഗ്‌​ന​ലു​ക​ളും മൊ​ബൈ​ൽ സി​ഗ്‌​ന​ലു​ക​ളും ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ല രാ​ജ്യ​ങ്ങ​ളും വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്നു​ണ്ട്. സൂ​ര്യ​ന്‍റെ അ​ന്ത​രീ​ക്ഷ​ത്തി​ലു​ള്ള സൗ​ര​ക്കാ​റ്റ് പു​റ​ത്തേ​ക്കു ക​ട​ക്കു​ന്ന​താ​ണ് പ്ര​തി​ഭാ​സം.

സൂ​ര്യ​ന്‍റെ കാ​ന്തി​ക​ക്ഷേ​ത്രം ക​റ​ങ്ങി​യെ​ത്തു​ന്ന സൗ​ര്യ​ച​ക്രം (11 വ​ർ​ഷം) പൂ​ർ​ത്തി​യാ​കു​ന്പോ​ഴാ​ണ് സൗ​ര​ക്കാ​റ്റ് പു​റ​ത്തേ​ക്കു ക​ട​ക്കു​ന്ന​ത്. ഭൂ​മി​യി​ലെ ജീ​വി​ക​ൾ ഭൂ​മി​യു​ടെ കാ​ന്തി​ക​ക്ഷേ​ത്ര​ത്താ​ൽ സൗ​ര​ക്കാ​റ്റി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടും. എ​ന്നാ​ൽ വൈ​ദ്യു​തി ഗ്രി​ഡു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചേ​ക്കാം. ഇ​ന്ന് ഈ ​പ്ര​തി​ഭാ​സം അ​വ​സാ​നി​ക്കും.
റാഫയിൽനിന്ന് ഒഴിയാൻ വീണ്ടും നിർദേശം
ടെ​​​ൽ അ​​​വീ​​​വ്: പ​​​ല​​​സ്തീ​​​നി​​​ക​​​ൾ അ​​​ഭ​​​യം തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന സൈ​​​നി​​​ക ന​​​ട​​​പ​​​ടി ക​​​ടു​​​പ്പി​​​ച്ചു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൂ​​​ടു​​​ത​​​ൽ പേ​​​രോ​​​ട് ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ല​​​ഘു​​​ലേ​​​ഖ​​​ക​​​ൾ, എ​​​സ്എം​​​എ​​​സ് മു​​​ത​​​ലാ​​​യ​​​വ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​ത്. അ​​​ൽ​​​മ​​​വാ​​​സി​​​യി​​​ലെ ദു​​​രി​​​താ​​​ശ്വാ​​​സ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ഉ​​​ട​​​ൻ ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം.

റാ​​​ഫ​​​യി​​​ൽ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ സം​​​ഘ​​​ടി​​​ക്കു​​​ന്ന​​​താ​​​യി ഇ​​​സ്രേ​​​ലി സേ​​​നാ വ​​​ക്താ​​​വ് അ​​​വി​​​ച്ചാ​​​യ് അ​​​ദ്രാ​​​യി പ​​​റ​​​ഞ്ഞു. റാ​​​ഫ​​​യി​​​ൽ തു​​​ട​​​രു​​​ന്ന​​​വ​​​രും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളും അ​​​പ​​​കം നേ​​​രി​​​ടു​​​ന്ന​​​താ​​​യി അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഒ​​​രാ​​​ഴ്ച മു​​​ന്പ് റാ​​​ഫ​​​യി​​​ൽ പ​​​രി​​​മി​​​ത​​​മെ​​​ന്ന പേ​​​രി​​​ൽ ആ​​​രം​​​ഭി​​​ച്ച സൈ​​​നി​​​ക ഓ​​​പ്പ​​​റേ​​​ഷ​​​നു മു​​​ന്പും ഇ​​​സ്രേ​​​ലി സേ​​​ന പ​​​ല​​​സ്തീ​​​നി​​​ക​​​ളോ​​​ട് ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തു​​​വ​​​രെ മൂ​​​ന്നു ല​​​ക്ഷം പേ​​​ർ ഒ​​​ഴി​​​ഞ്ഞു​​​പോ​​​യെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു.

പ​​​ല​​​സ്തീ​​​ന് യുഎൻ അം​​​ഗ​​​ത്വം ന​​​ല്ക​​​ണം

ന്യൂ​​​യോ​​​ർ​​​ക്ക്: പ​​​ല​​​സ്തീ​​​ന് യു​​​എ​​​ന്നി​​​ൽ പൂ​​​ർ​​​ണ അം​​​ഗ​​​ത്വം ന​​​ല്ക​​​ണ​​​മെ​​​ന്ന് യു​​​എ​​​ൻ പൊ​​​തു​​​സ​​​ഭ യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തി​​​നാ​​​യി അ​​​റ​​​ബ് രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​വ​​​തി​​​പ്പി​​​ച്ച പ്ര​​​മേ​​​യ​​​ത്തെ, പൊ​​​തു​​​സ​​​ഭ​​​യി​​​ലെ 193 അം​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​യ​​​ട​​​ക്കം 143 രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​നു​​​കൂ​​​ലി​​​ച്ചു.

2012 മു​​​ത​​​ൽ നി​​​രീ​​​ക്ഷ​​​ക പ​​​ദ​​​വി മാ​​​ത്ര​​​മാ​​​ണ് പ​​​ല​​​സ്തീ​​​നു​​​ള്ള​​​ത്. അം​​​ഗ​​​ത്വ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​ത് ര​​​ക്ഷാ​​​സ​​​മി​​​തി​​​യാ​​​ണ്. ഇ​​​തി​​​നാ​​​യി നേ​​​ര​​​ത്തേ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്ര​​​മേ​​​യ​​​ത്തെ യു​​​എ​​​സ് വീ​​​റ്റോ ചെ​​​യ്തി​​​രു​​​ന്നു.

പ​​​ല​​​സ്തീ​​​ന് അം​​​ഗ​​​ത്വം ന​​​ല്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ന് പി​​​ന്തു​​​ണ വ​​​ർ​​​ധി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് പൊ​​​തു​​​സ​​​ഭ വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​ട്ടേ​​​റെ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ല​​​സ്തീ​​​നെ രാ​​​ജ്യ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​താ​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. മേ​​​യ് 21ന് ​​​സ്പെ​​​യി​​​ൻ പ​​​ല​​​സ്തീ​​​നെ അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ വി​​​ദേ​​​ശ​​​ ന​​​യ​​​മേ​​​ധാ​​​വി ജോ​​​സ​​​ഫ് ബൊ​​​റെ​​​ൽ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. അ​​​യ​​​ർ​​​ല​​​ൻ​​​ഡ്, സ്ലൊ​​​വേ​​​നി​​​യ, മാ​​​ൾ​​​ട്ട എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളും പ​​​ല​​​സ്തീ​​​നെ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ട്ടു​​​ണ്ട്.

കൂ​​​ട്ട​​​ക്കു​​​ഴി​​​മാ​​​ട​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്ക​​​ണം

ന്യൂ​​​യോ​​​ർ​​​ക്ക്: ഗാ​​​സ​​​യി​​​ലെ അ​​​ൽ ഷി​​​ഫ, നാ​​​സ​​​ർ ആ​​​ശു​​​പ​​​ത്രി ​​​പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ൽ കൂ​​​ട്ട​​​ക്കു​​​ഴി​​​മാ​​​ട​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ സ്വ​​​ത​​​ന്ത്ര അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ്ത്രീ​​​ക​​​ൾ, കു​​​ട്ടി​​​ക​​​ൾ, പ്രാ​​​യ​​​മാ​​​യ​​​വ​​​ർ എ​​​ന്നി​​​വ​​​രു​​​ടേ​​​ത് അ​​​ട​​​ക്കം നൂ​​​റു​​​ക​​​ണ​​​ക്കി​​​നു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണ് ഇ​​​രു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
ഇസ്രയേൽ അന്താരാഷ്‌ട്ര നിയമം ലംഘിച്ചിരിക്കാം: അമേരിക്ക
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി:  ഇ​​​സ്ര​​​യേ​​​ലി​​​നു ന​​​ല്കി​​​യ ആ​​​യു​​​ധ​​​ങ്ങ​​​ൾ അ​​​ന്താ​​​രാ‌​​​ഷ്‌​​​ട്ര നി​​​യ​​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് ഗാ​​​സാ യു​​​ദ്ധ​​​ത്തി​​​ൽ പ്ര​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കാ​​​മെ​​​ന്ന് യു​​​എ​​​സ്.

എ​​​ന്നാ​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച പൂ​​​ർ​​​ണവി​​​വ​​​ര​​​ങ്ങ​​​ൾ യു​​​എ​​​സി​​​ന്‍റെ പ​​​ക്ക​​​ലി​​​ല്ലെ​​​ന്നും സ്റ്റേ​​​റ്റ് ഡി​​​പ്പാർ​​​ട്ട്മെ​​​ന്‍റ് കോ​​​ൺ​​​ഗ്ര​​​സി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. യു​​​എ​​​സ് ന​​​ല്കി​​​യ ആ​​​യു​​​ധ​​​ങ്ങ​​​ൾ ഗാ​​​സ യു​​​ദ്ധ​​​ത്തി​​​ൽ എ​​​ങ്ങ​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.

യു​​​എ​​​സി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് ഇ​​​സ്ര​​​യേ​​​ലി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​ണെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ഇ​​​സ്ര​​​യേ​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചു​​​വെ​​​ന്ന് ഉ​​​റ​​​പ്പി​​​ച്ചു​​​പ​​​റ​​​യാ​​​ൻ യു​​​എ​​​സ് ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

ഹ​​​മാ​​​സു​​​മാ​​​യു​​​ള്ള യു​​​ദ്ധ​​​ത്തി​​​ൽ അ​​​സാ​​​ധാ​​​ര​​​ണ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ നേ​​​രി​​​ടു​​​ന്ന​​​തെ​​​ന്ന് യു​​​എ​​​സ് വി​​​ല​​​യി​​​രു​​​ത്തു​​​ന്നു. യു​​​എ​​​സ് ന​​​ല്കി​​​യ ആ​​​യു​​​ധ​​​ങ്ങ​​​ൾ നി​​​യ​​​പ​​​ര​​​മാ​​​യിത്ത​​​ന്നെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ഉ​​​റ​​​പ്പി​​​ൽ സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നി​​​ല്ല.

പ​​​ക്ഷേ, ഹ​​​മാ​​​സ് ഭീ​​​കര​​​ർ സി​​​വി​​​ലി​​​യ​​​ൻ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ പോ​​​രാ​​​ട്ട​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യും ജ​​​ന​​​ങ്ങ​​​ളെ പ​​​രി​​​ച​​​ക​​​ളാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ല​​​പ്പോ​​​ഴും യു​​​ദ്ധ​​​മേ​​​ഖ​​​ല​​​യി​​​ലെ വ​​​സ്തു​​​ത​​​ക​​​ൾ വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ട് നേ​​​രി​​​ടു​​​ന്നു.

ഇ​​​സ്രേ​​​ലി സേ​​​ന യു​​​എ​​​സ് ആ​​​യു​​​ധ​​​ങ്ങ​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് ആ​​​യു​​​ധ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല.

പ​​​ക്ഷേ, പ​​​ല​​​സ്തീ​​​നി​​​ക​​​ൾ വ​​​ൻ​​​തോ​​​തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ആ​​​യു​​​ധ​​​ങ്ങ​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി​​​ട്ടാ​​​ണോ സേ​​​ന ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്ന​​​തി​​​ൽ സം​​​ശ​​​യം ഉ​​​യ​​​രു​​​ന്നു​​​വെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.
പാർലമെന്‍റ് പിരിച്ചുവിട്ടു; കുവൈറ്റിൽ രാഷ്‌ട്രീയ പ്രതിസന്ധി
കു​വൈ​ത്ത് സി​റ്റി: കു​വൈ​റ്റി​ൽ ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു​കൊ​ണ്ട് ഭ​ര​ണാ​ധി​കാ​രി​യാ​യ ഷെ​യ്ഖ് മി​ഷാ​ൽ അ​ൽ സാ​ബാ ഉ​ത്ത​ര​വി​റ​ക്കി.

പാ​ർ​ല​മെ​ന്‍റി​ന്‍റെ ആ​ദ്യ​സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച ചേ​രാ​നി​രി​ക്കേ​യാ​ണ് കു​വൈ​റ്റി​നെ രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

ഷെ​യ്ഖ് മി​ഷാ​ലും അ​ദ്ദേ​ഹം നി​യ​മി​ക്കു​ന്ന മ​ന്ത്രി​സ​ഭ​യും പാ​ർ​ല​മെ​ന്‍റി​ന്‍റെ ചി​ല അ​ധി​കാ​ര​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും. ഭ​ര​ണ​ഘ​ട​ന​യി​ലെ ചി​ല വ​കു​പ്പു​ക​ൾ റ​ദ്ദാ​ക്കി​യെ​ന്നും ഷെ​യ്ഖ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് അ​ഴി​മ​തി പ​ട​രു​ക​യാ​ണെ​ന്നും സു​ര​ക്ഷ, സാ​ന്പ​ത്തി​കം, നീ​തി വ​കു​പ്പു​ക​ള​ട​ക്കം എ​ല്ലാ​വി​ധ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യും അ​ഴി​മ​തി ബാ​ധി​ച്ചു​വെ​ന്നും ഷെ​യ്ഖ് മി​ഷാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
എ​ൺ​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ഷെ​യ്ഖ് അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഏ​പ്രി​ലി​ൽ ന​ട​ന്ന​ത്. ചി​ല രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ സ​ർ​ക്കാ​രി​ൽ പ​ങ്കു​ചേ​രാ​ൻ വി​സ​മ്മ​തി​ച്ചി​രു​ന്നു.
പാക് അധിനിവേശ കാഷ്മീരിൽ പ്രതിഷേധം; തോക്കെടുത്ത് പോലീസ്
ഇ​​​സ്‌​​​ല​​​മാ​​​ബാ​​​ദ്: പാ​​​ക് അ​​​ധീ​​​ന കാ​​​ഷ്മീ​​​രി​​​ൽ നി​​​കു​​​തി​​​വ​​​ർ​​​ധ​​​ന​​​ അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​യ ജ​​​ന​​​ത്തി​​​നു നേ​​​ർ​​​ക്ക് സു​​​ര​​​ക്ഷാ​​​സേ​​​ന വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്; ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഇ​​​ന്ന​​​ലെ ജ​​​ന​​​ക്കൂ​​​ട്ടം സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ചി​​​നെ നേ​​​രി​​​ടാ​​​ൻ അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​മാ​​​യ പാ​​​ക്കി​​​സ്ഥാ​​​ൻ റേ​​​ഞ്ചേ​​​ഴ്സും പോ​​​ലീ​​​സും രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. വെ​​​ടി​​​വ​​​യ്പും ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക പ്ര​​​യോ​​​ഗ​​​വും ന​​​ട​​​ന്നു.

സു​​​ര​​​ക്ഷാ​​​സേ​​​ന ആ​​​കാ​​​ശ​​​ത്തേ​​​ക്കു വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ ജ​​​ന​​​വു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യി. എ​​​കെ-47 തോ​​​ക്കു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​നു​​​ നേ​​​ർ​​​ക്കും ആ​​​കാ​​​ശ​​​ത്തേ​​​ക്കും വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും വ​​​നി​​​ത​​​ക​​​ളും ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ വി​​​ല​​​പി​​​ക്കു​​​ന്ന​​​തും ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ലു​​​ണ്ട്.

നി​​​കു​​​തി​​​വ​​​ർ​​​ധ​​​ന​​​യ്ക്കു പു​​​റ​​​മേ വി​​​ല​​​വ​​​ർ​​​ധ​​​ന, വൈ​​​ദ്യു​​​തി​​​ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ർ​​​ച്ച്. പാ​​​ക് അ​​​ധീ​​​ന കാ​​​ഷ്മീ​​​രി​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന വൈ​​​ദ്യു​​​തി പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ വ​​​ലി​​​യ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു വ​​​ക​​​മാ​​​റ്റി​​​യ​​​താ​​​ണ് ജ​​​ന​​​ക്കൂ​​​ട്ട​​​തെ കൂ​​​ടു​​​ത​​​ൽ പ്ര​​​കോ​​​പി​​​പ്പി​​​ച്ച​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.
യുദ്ധം പരാജയവും വഞ്ചനയും: ഫ്രാൻസിസ് മാർപാപ്പ
വ​ത്തി​ക്കാ​ൻ സി​റ്റി: യു​ദ്ധം പരാജയവും വ​ഞ്ച​ന​യു​മാ​ണെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. മ​നു​ഷ്യസാ​ഹോ​ദ​ര്യം എ​ന്ന വി​ഷ​യ​ത്തി​ൽ വ​ത്തി​ക്കാ​നി​ൽ ന​ട​ന്ന ല​ണ്ടാം ലോ​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ന്നൂ​റ്റ​ന്പ​തോ​ളം പേ​രു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ.

യു​ദ്ധ​ത്തോ​ടു ‘നോ​’യും സ​മാ​ധാ​ന​ത്തോ​ട് ‘യെ​സ്സും’ പ​റ​യാ​നാ​യി വ​ത്തി​ക്കാ​നി​ലെ​ത്തി​യ​വ​ർ​ക്കു മാ​ർ​പാ​പ്പ ന​ന്ദി​യ​റി​യി​ച്ചു. പ​ക്ഷി​ക​ളെ​പ്പോ​ലെ പ​റ​ക്കാ​നും മ​ത്സ്യ​ങ്ങ​ളെ​പ്പോ​ലെ നീ​ന്താ​നും പ​ഠി​ച്ച ന​മ്മ​ൾ സ​ഹോ​ദ​ര​ങ്ങ​ളാ​യി ഒ​ന്നി​ച്ചു ജീ​വി​ക്കു​ക​യെ​ന്ന ല​ളി​ത​ക​ല പ​ഠി​ച്ചി​ട്ടി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പൗ​രാ​വ​കാ​ശ നേ​താ​വ് മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗ് സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​രം സ്വീ​ക​രി​ച്ചു പ​റ​ഞ്ഞ വാ​ക്കു​ക​ൾ മാ​ർ​പാ​പ്പ അ​നു​സ്മ​രി​ച്ചു.

ആ ​ക​ല പ​ഠി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗം ന​ല്ല സ​മ​രി​യാ​ക്കാ​ര​ന്‍റെ അ​നു​ക​ന്പ​യി​ൽ​നി​ന്നു പ്ര​ചോ​ദന​മു​ൾ​ക്കൊ​ള്ള​ലാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

ശാ​സ്ത്ര​ജ്ഞ​ർ, സാ​ന്പ​ത്തി​ക​വി​ദ​ഗ്ധർ, ബി​സി​ന​സ് പ്ര​മു​ഖ​ർ, കാ​യി​കതാ​ര​ങ്ങ​ൾ എ​ന്നി​വ​ർ​ക്കു പു​റ​മേ സാ​ധ​ാര​ണ​ക്കാ​രും പ​ങ്കെ​ടു​ത്ത ദ്വി​ദി​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത് ഫ്ര​ത്തേല്ലി തൂത്തി ഫൗ​ണ്ടേ​ഷ​നാ​ണ്.
റസ്റ്ററന്‍റിനു നെഗറ്റീവ് റിവ്യു: ബ്രിട്ടീഷ് ടൂറിസ്റ്റ് തായ്‌ലൻഡിൽ അറസ്റ്റിൽ
ബാ​​​ങ്കോ​​​ക്ക്: റ​​​സ്റ്റ​​​റ​​​ന്‍റി​​​നോ​​​ട് പ്ര​​​തി​​​കാ​​​രം ചെ​​​യ്യാ​​​ൻ സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​ക്കൊ​​​ണ്ട് ഓ​​​ൺ​​​ലൈ​​​നി​​​ൽ നെ​​​ഗ​​​റ്റീ​​​വ് റി​​​വ്യു എ​​​ഴു​​​തിപ്പി​​​ച്ച ബ്രി​​​ട്ടീ​​​ഷ് ടൂ​​​റി​​​സ്റ്റ് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. അ​​​ല​​​ക്സാ​​​ണ്ട​​​ർ എ​​​ന്ന ഇ​​​രു​​​പ​​​ത്തൊ​​​ന്നു​​​കാ​​​ര​​​നാ​​​ണ് പു​​​ക്കെ​​​റ്റ് ന​​​ഗ​​​ര​​​ത്തി​​​ലെ റ​​​സ്റ്റ​​​റ​​​ന്‍റി​​​ന്‍റെ സ്റ്റാ​​​ർ റേ​​​റ്റിം​​​ഗ് താ​​​ഴ്ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

റ​​​സ്റ്റ​​​റ​​​ന്‍റി​​​നോ​​​ടു ചേ​​​ർ​​​ന്നാ​​​ണ് ഇ​​​യാ​​​ൾ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തേ​​​ക്ക് എ​​​ളു​​​പ്പ​​​ത്തി​​​ലെ​​​ത്താ​​​ൻ റ​​​സ്റ്റ​​​റ​​​ന്‍റ് വ​​​ഴി പോ​​​കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​താ​​​ണ് കു​​​ഴ​​​പ്പ​​​മാ​​​യ​​​ത്.

റ​​​സ്റ്റ​​​റ​​​ന്‍റു​​​കാ​​​ർ വി​​​ല​​​ക്കി​​​യ​​​പ്പോ​​​ൾ അ​​​ല​​​ക്സാ​​​ണ്ട​​​ർ സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​ക്കൊ​​​ണ്ട് നെ​​​ഗ​​​റ്റീ​​​വ് റി​​​വ്യു എ​​​ഴു​​​തി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. അ​​​ഞ്ചി​​​ൽ 4.8 ഉ​​​ണ്ടാ​​​യി​​​രു​​​ന്ന റ​​​സ്റ്റ​​​റ​​​ന്‍റി​​​ന്‍റെ സ്റ്റാ​​​ർ റേ​​​റ്റിം​​​ഗ് ഇ​​​തോ​​​ടെ 3.1ലേ​​​ക്കു താ​​​ണു. തു​​​ട​​​ർ​​​ന്ന് ക​​​ട​​​യു​​​ട​​​മ ന​​​ല്കി​​​യ പ​​​രാ​​​തി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ പോ​​​ലീ​​​സ് അ​​​ല​​​ക്സാണ്ടറെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.
അഫ്ഗാനിസ്ഥാനിൽ മിന്നൽപ്രളയം; 150 മരണം
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ വ​​​ട​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ മി​​​ന്ന​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 150 പേ​​​ർ മ​​​രി​​​ച്ചു. നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കു​​​ണ്ട്.

ഒ​​​ട്ടേ​​​റെ​​​പ്പേ​​​രെ കാ​​​ണാ​​​താ​​​വു​​​ക​​​യും ചെ​​​യ്തു. ബാ​​​ഗ്‌​​​ലാ​​​ൻ, ത​​​ക്ക​​​ർ പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലു​​​ണ്ടാ​​​യ ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണ് ദു​​​ര​​​ന്ത​​​ത്തി​​​നു കാ​​​ര​​​ണം. ബാ​​​ഗ്‌​​​ലാ​​​നി​​​ൽ 131ഉം ​​​ത​​​ക്ക​​​റി​​​ൽ 20ഉം ​​​പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി താ​​​ലി​​​ബാ​​​ന്‍റെ ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ബാ​​​ഗ്‌​​​ലാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ ഒ​​​ട്ടേ​​​റെ ഗ്രാ​​​മ​​​ങ്ങ​​​ൾ വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി. മ​​​ഴ ഉ​​​ട​​​ൻ ശ​​​മി​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം. മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​നി​​​യും ഉ​​​യ​​​രു​​​മെ​​​ന്നാ​​​ണ് താ​​​ലി​​​ബാ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ല്കി​​​യ സൂ​​​ച​​​ന.
മന്ത്രി ഗണേഷ്‌കുമാർ ജക്കാർത്തയിൽ മലയാളികളുമായി കൂടിക്കാഴ്ച നടത്തി
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഗ​താ​ഗ​ത മ​ന്ത്രി ഗ​ണേ​ഷ്‌​കു​മാ​ർ ജ​ക്കാ​ർ​ത്ത​യി​ൽ‌ മ​ല​യാ​ളി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കേ​ര​ള​ത്തി​ൽ ഗ​താ​ഗ​ത രം​ഗ​ത്ത് അ​ടു​ത്ത ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ജ​ക്കാ​ർ​ത്ത​യി​ലെ ഹോ​ട്ട​ൽ മൂ​ലി​യാ​യി​ൽ ഇ​ന്തോ​നേ​ഷ്യ​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​രം​ഭ​ക​നാ​യ എ​ൻ.​ജി. ബി​ജു​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ കേ​ര​ള സ​മാ​ജം ഇ​ന്തോ​നേ​ഷ്യ പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ ബെ​ന്നി വാ​ഴ​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാക് അധിനിവേശ കാഷ്മീരിൽ പ്രക്ഷോഭം; അടിച്ചമർത്താൻ സൈന്യം രംഗത്ത്
മു​സാ​ഫ​റാ​ബാ​ദ്: പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ ന​ട​ക്കു​ന്ന സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ർ​ത്താ​ൻ സൈ​ന്യം രം​ഗ​ത്ത്.

അ​ന്യാ​യ​മാ​യ നി​കു​തി​ക്കെ​തി​രേ​യും വി​ല​ക്ക​യ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും 70 നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രേ​യു​മാ​ണ് ജ​നം നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. പ്ര​ധാ​ന​മാ​യും മി​ർ​പു​ർ ജി​ല്ല​യി​ലെ ദാ​ദ്യാ​ൽ പ്ര​ദേ​ശ​ത്താ​ണു പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന​ത്.

പ്ര​ക്ഷോ​ഭം ഇ​ന്ന​ലെ അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​ർ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ക​യും കൂ​ടു​ത​ൽ സേ​നാം​ഗ​ങ്ങ​ളെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തു.

ജ​മ്മു ആ​ൻ​ഡ് കാ​ഷ്മീ​ർ ജോ​യി​ന്‍റ് അ​വാ​മി ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ലോം​ഗ് മാ​ർ​ച്ച് ത​ട​യു​ന്ന​തി​നാ​ണ് സം​ഘ​ട​ന​യി​ലെ 70 ഓ​ളം നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പാ​ക് സ​ർ​ക്കാ​രു​മാ​യി ഉ​ണ്ടാ​ക്കി​യ ഒ​ത്തു​തീ​ർ​പ്പു​വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​വാ​മി ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഇ​ന്ന​ലെ പൊ​തു​പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

പ​ണി​മു​ട​ക്കി​നി​ടെ ഇ​ന്ന​ലെ പ്ര​തി​ഷേ​ധ​ക്കാ​ർ സു​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ​ക്കു നേ​രെ ക​ല്ലേ​റ് ന​ട​ത്തു​ക​യും ഇ​ത് ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന് വ​ൻ പ്ര​തി​ഷേ​ധ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കെ പാ​ക് റേ​ഞ്ചേ​ഴ്സ്, ഫ്രോ​ണ്ടി​യ​ർ കോ​ർ​പ്സ് എ​ന്നീ സൈ​നി​ക​വി​ഭാ​ഗ​ങ്ങ​ളെ വി‌​ന്യ​സി​ച്ചി​ട്ടു​ണ്ട്.