സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി
Monday, April 29, 2024 10:35 AM IST
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ വൈ​കി. ഷാ​ര്‍​ജ​യി​ലേ​ക്കും മ​സ്ക​റ്റി​ലേ​ക്കു​മു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് വൈ​കി​യ​ത്.

യാ​ത്ര​ക്കാ​ർ എ​ട്ട് മ​ണി​ക്കൂ​റോ​ളം വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.15ഓ​ടെ ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു​മു​ന്പാ​ണ് ത​ക​രാ​ര്‍ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ മ​റ്റൊ​രു വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​രെ ഷാ​ര്‍​ജ​യി​ലേ​ക്ക് അ​യ​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​മ​സ്ക​റ്റി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​ത്തി​ലും സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി.