യൂ​റോ​പ്പ് ശ​ക്ത​മാ​ക്കാ​ൻ സം​യു​ക്ത ആ​ഹ്വാ​ന​വു​മാ​യി ജ​ര്‍​മ​ന്‍, ഇ​റ്റാ​ലി​യ​ന്‍, ഓ​സ്ട്രി​യ​ന്‍ പ്ര​സി​ഡന്‍റുമാർ
Wednesday, May 15, 2024 6:32 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബ്ര​സ​ല്‍​സ്: ജൂ​ണ്‍ ആറ് മു​ത​ല്‍ ഒന്പത് വ​രെ ന​ട​ക്കു​ന്ന യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച സം​യു​ക്ത ക​ത്തി​ല്‍ ജ​ര്‍​മ​നി, ഇ​റ്റ​ലി, ഓ​സ്ട്രി​യ എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്‍റുമാർ ശ​ക്ത​വും ഐ​ക്യ​വു​മാ​യ യൂ​റോ​പ്പി​ന് ആ​ഹ്വാ​നം ചെ​യ്തു.​തീ​വ്ര വ​ല​തു​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന തെര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​ണ് ഇ​ത്ത​ര​മൊ​രു ആ​ഹ്വാ​നം പു​റ​ത്തു വ​ന്ന​ത്.

ബ​ഹു​സ്വ​ര​ത, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍, നി​യ​മ​വാ​ഴ്ച എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ള്‍, ഇ​യു​വി​ല്‍ വെ​ല്ലു​വി​ളി​ക്ക​പ്പെ​ടു​ക​യാ​ണ​ന്നും സം​യു​ക്ത​മാ​യി പ​റ​ഞ്ഞു. ഇ​വി​ടെ അ​പ​ക​ട​ത്തി​ലാ​കു​ന്ന​ത് ജ​നാ​ധി​പ​ത്യ ക്ര​മ​ത്തിന്‍റെ അ​ടി​ത്ത​റ​യ​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ല​ന്നാ​ണ് മൂ​വ​രും വ്യ​ക്ത​മാ​ക്കി​യ​ത്. ഓ​രോ പ്ര​സി​ഡ​ന്റു​മാ​രും അ​വ​രു​ടെ രാ​ജ്യ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​ന​ക​ളോ​ടു​ള്ള ബ​ഹു​മാ​നം ഉ​റ​പ്പാ​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​വ​രാ​ണ്.

ഇ​റ്റ​ലി​യി​ല്‍, തീ​വ്ര വ​ല​തു​പ​ക്ഷ പാ​ര്‍​ട്ടി​യാ​യ ബ്ര​ദേ​ഴ്സ് ഓ​ഫ് ഇ​റ്റ​ലി പാ​ര്‍​ട്ടി ഒ​ന്നാം സ്ഥാ​ന​ത്തും 27 ശ​ത​മാ​നം വോ​ട്ടു​ക​ളോ​ടെ ക്രെ​ഡി​റ്റ് ചെ​യ്യ​പ്പെ​ട്ടി​രി​യ്ക്ക​യാ​ണ്. ജ​ര്‍​മ്മ​നി​യി​ല്‍, ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ്മ​നി 15 ശ​ത​മാ​നം, പ്ര​ധാ​ന മ​ധ്യ-​വ​ല​തു പാ​ര്‍​ട്ടി​ക്ക് പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.
ഓ​സ്ട്രി​യ​യി​ല്‍, ഫ്രീ​ഡം പാ​ര്‍​ട്ടി​യും (എ​ഫ്പി​ഒ) നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​ടി​സ്ഥാ​ന ജ​നാ​ധി​പ​ത്യ ത​ത്വ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ നേ​രി​ടാ​ന്‍ കൂ​ടു​ത​ല്‍ യൂ​റോ​പ്യ​ന്‍ ഐ​ക്യം ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് മൂ​ന്ന് പ്ര​സി​ഡ​ന്‍റു​മാ​രും ആ​വ​ശ്യ​പ്പെ​ട്ട​ത്. ലി​ബ​റ​ല്‍ ജ​നാ​ധി​പ​ത്യ ക്ര​മം യൂ​റോ​പ്പിന്‍റെ ഏ​കീ​ക​ര​ണ​വു​മാ​യി ആ​ഴ​ത്തി​ല്‍ ഇ​ഴ​ചേ​ര്‍​ന്നി​രി​ക്കു​ന്നു.

മൂ​ല്യ​ങ്ങ​ളു​ടെ​യും നി​യ​മ​പ​ര​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും ഒ​രു യൂ​റോ​പ്യ​ന്‍ ക​മ്മ്യൂ​ണി​റ്റി​യി​ല്‍ സ്വ​യം ന​ങ്കൂ​ര​മി​ട്ട്, ജ​നാ​ധി​പ​ത്യ ക്ര​മ​ത്തി​ലും സ​മാ​ധാ​ന​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ ഒ​രു സ​ഹ​വ​ര്‍​ത്തി​ത്വ​മാ​ണ് യൂറോപ്യൻ യൂണിയൻ ലോ​ക​ത്തി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​യ്ക്കു​ന്ന​ത്.