ല​ണ്ട​നി​ൽ ഇ​ന്ത്യക്കാ​രി കു​ത്തേ​റ്റു മ​രി​ച്ചു
Wednesday, May 15, 2024 12:24 PM IST
ല​ണ്ട​ൻ: വ​ട​ക്ക് - പ​ടി​ഞ്ഞാ​റ​ൻ ല​ണ്ട​നി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സ്ത്രീ ​കു​ത്തേ​റ്റു മ​രി​ച്ചു. ല​ണ്ട​നി​ലെ എ​ഡ്‌​വെ​യ​ർ പ്ര​ദേ​ശ​ത്ത് ബേ​ൺ​ഡ് ഓ​ക്ക് ബ്രോ​ഡ്‌​വേ ബ​സ് സ്റ്റോ​പ്പി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​നി​ത മു​ഖേ​യെ(66) ജ​ലാ​ൽ ഡെ​ബെ​ല്ല(22) ആ​ക്ര​മി​ച്ച​ത്.

നെ​ഞ്ചി​ലും ക​ഴു​ത്തി​ലും കു​ത്തേ​റ്റ അ​നി​ത​യ്ക്ക് മ​ര​ണം സം​ഭ​വി​ച്ചു. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​ൽ മെ​ഡി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്തുവ​രി​ക​യാ​യി​രു​ന്നു അ​നി​ത.

സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.