എംഎസ്സി (എംഎൽടി): അക്കാഡമിക് വിവരങ്ങൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലും കോഴിക്കോട്ടെ സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എംഎസ്സി (എംഎൽടി) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ (Verified data) www.lbsc entre.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
അപേക്ഷാർഥികൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ 15ന് വൈകുന്നേരം അഞ്ചിനുള്ളിൽ സമർപ്പിക്കണം.
പുതിയ ക്ലെയിമുകൾ (അവകാശവാദങ്ങൾ) നൽകാൻ സാധിക്കില്ല. വിവരങ്ങൾ പരിശോധിച്ച് വരുത്തേണ്ട മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് വരുത്താത്തതും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാത്തതും കാരണമുള്ള അനന്തരഫലങ്ങൾക്ക് അപേക്ഷാർഥികൾ തന്നെയാകും ഉത്തരവാദി.
ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.