27 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഡിസൈൻ ഇൻ ഫാഷൻ ഡിസൈൻ, 2024 ജൂണ്‍ 10 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഡിസൈൻ ഇൻ ഫാഷൻ ഡിസൈൻ പരീക്ഷയ്കൾക്ക് പിഴകൂടാതെ 15 വരെയും 150 രൂപ പിഴയോടുകൂടി 18 വരെയും 400 രൂപ പിഴയോടുകൂടി 20 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി
ആറാം സെമസ്റ്റർ സിബിസിഎസ്ബിഎസ്സി ഏപ്രിൽ 2024 (റഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &2020 അഡ്മിഷൻ) പരീക്ഷയുടെ ബോട്ടണി പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി പരീക്ഷകൾ 15 മുതൽ വിവിധ കോളജുകളിൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2023 ജൂണ്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റർ ബിഡെസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ. 2023 മെയ് മാസം നടത്തിയ ആറാം സെമെസ്റ്റർ ബിടെക് (2013 സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (സെപ്റ്റംബർ 2023) (എസ്എൽസിഎം 2021 അഡ്മിഷൻ മുതൽ) പരീക്ഷയുടെ ഉത്തരക്കടലാസകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി9, 10, 13 തീയതികളിൽ ഇജെഎക്സ് (പത്ത്) വിഭാഗത്തിൽ എത്തിച്ചേരണം.
പിജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗണ്‍സിലിംഗ് കോഴ്സ്
മനഃശാസ്ത്ര വിഭാഗം നടത്തുന്ന പിജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗണ്‍സിലിംഗ് കോഴ്സിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. കേരളസർവകലാശാല അംഗീകരിച്ച മനഃ ശാസ്ത്ര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ അസ്സൽ രേഖകളുമായി 20 വരെ കാര്യവട്ടം കാന്പസ്സിലെ സൈക്കോളജി പഠന വകുപ്പിൽ ഹാജരാകണം .വിശദവിവരങ്ങൾക്ക്
9447221421 എന്ന നന്പറിൽ ബന്ധപ്പെടണം.