അവയില്‍ ആസിഡ് കുറവും നാരുകള്‍ കൂടുതലുമാണ്. ഇത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും അസിഡിറ്റിക്ക് ശമനമുണ്ടാക്കുകയും ചെയ്യും.
തൈര്, പെരുംജീരകം, മഞ്ഞള്‍ പ്രോബയോട്ടിക് സമ്പുഷ്ടമായ തൈര് ദഹനവ്യവസ്ഥയിലെ ബാക്ടീരിയകളെ സന്തുലിതമാക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. മധുരമില്ലാത്ത തൈര് അസിഡിറ്റിക്കെതിരേ പോരുതാന്‍ സഹായകമാണ്.
അസിഡിറ്റിക്ക് പ്രകൃതിദത്ത പരിഹാരമായി നൂറ്റാണ്ടുകളായി പെരുംജീരകം ഉപയോഗിക്കുന്നു. ദഹനനാളത്തെ ശാന്തമാക്കാനും വീക്കം കുറയ്ക്കാനും ഇത് സഹായിക്കും.
അതുപോലെയാണ് മഞ്ഞളിന്റെ കാര്യവും. മഞ്ഞളിന് ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഭക്ഷണത്തിലും ചായയിലും ചേര്‍ത്തും കഴിക്കാം.
തണ്ണിമത്തന്, പപ്പായ, ക്വിനോവ തണ്ണിമത്തന്, പപ്പായ, ക്വിനോവ തുടങ്ങിയവയ്ക്ക് ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. തണ്ണിമത്തന്, കാന്റലൂപ്പ് തുടങ്ങിയ പഴങ്ങള്‍ക്ക് അസിഡിറ്റി കുറയ്ക്കാന്‍ സാധിക്കും.
ഒപ്പം ഇവയ്ക്ക് ജലാംശം നല്‍കാനും വയറിനെ ശാന്തമാക്കാനും കഴിയും. പപ്പായയില്‍ പപൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കുകയും അസിഡിറ്റിക്കെതിരേ പ്രവര്‍ത്തിക്കുകയും ചെയ്യും.
ആസിഡ് കുറവുള്ള ഉയര്‍ന്ന പ്രോട്ടീന്‍ ധാന്യമാണ് ക്വിനോവ. ഇത് അവശ്യ പോഷകങ്ങള്‍ നല്‍കുകയും അരി, ഗോതമ്പ് തുടങ്ങിയ അസിഡിറ്റി ഭക്ഷണങ്ങള്‍ക്ക് ബദലായി മാറുകയും ചെയ്യുന്നു.
അസിഡിറ്റി പ്രശ്നം രൂക്ഷമാണെങ്കില്‍ കൃത്യമായ രോഗനിര്‍ണയത്തിലൂടെ ഡോക്ടറെ കാണേണ്ടതുണ്ടെങ്കില്‍ അത് ചെയ്യേണ്ടതാണെന്നതും ഇതിനൊപ്പം ഓര്‍മിപ്പിക്കുന്നു.