University News
പരീക്ഷകൾക്ക് അപേക്ഷിക്കാം
16ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ ബിആർക്ക്(2012 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2011 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഏഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

എട്ടിന് പിഴയോടു കൂടിയും ഒൻപതിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാഫീസിനൊപ്പം ഒരു പേപ്പറിന് 65 രൂപ നിരക്കിൽ(പരമാവധി 270 രൂപ) സിവി ക്യാമ്പ് ഫീസ് അടയ്ക്കണം.

ആദ്യ മേഴ്‌സി ചാൻസ് എഴുതുന്നവർ 5795 രൂപ സ്‌പെഷൽ ഫീസ് പരീക്ഷാ ഫീസിനും സിവി ക്യാമ്പ് ഫീസിനുമൊപ്പം അടയ്ക്കണം.

അഞ്ചാം സെമസ്റ്റർ എംസിഎ(പുതിയ സ്‌കീം, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി, 2016 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ് അഫിലിയേറ്റഡ് കോളജുകൾ, 2015 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ് അഫിലിയേറ്റഡ് കോളജുകളു സീപാസും, 2011 മുതൽ 2014 വരെ അഡ്മിഷനുകൾ മൂന്നാം മേഴ്‌സി ചാൻസ്, ലാറ്ററൽ എൻട്രി 2019,2018,2017 അഡ്മിഷനുകൾ (സ്‌പെഷൽ ബാച്ച്) സപ്ലിമെൻററി, 2017 അഡ്മിഷൻ(വേക്കൻറ് സീറ്റ് അഡ്മിഷൻ) ആദ്യ മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ(അഫിലിയേറ്റഡ് കോളജുകളും സീപാസും) രണ്ടാം മേഴ്‌സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് അഫിലിയേറ്റഡ് കോളജുകളും സീപാസും) പരീക്ഷകൾക്ക് ഏഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
എട്ടിന് പിഴയോടു കൂടിയും ഒൻപതിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എംബിഎ (2018 അഡ്മിഷൻ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 15 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
16ന് പിഴയോടു കൂടിയും 17ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാഫീസിനൊപ്പം ഒരു പേപ്പറിന് 55 രൂപ നിരക്കിൽ(പരമാവധി 330 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം.കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് സ്‌പെഷൽ എജ്യുക്കേഷൻ ലേണിംഗ് ഡിസെബിലിറ്റി, ഇൻറലക്ച്വൽ ഡിസെബിലിറ്റി(2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) പരീക്ഷകൾക്ക് ജൂലൈ 20 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.

ജൂലൈ 21ന് പിഴയോടു കൂടിയും ജൂലൈ 22ന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

ജൂലൈ 27 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഡ് സ്‌പെഷൽ എജ്യുക്കേഷൻ ഇൻറലക്ച്വൽ ഡിസെബിലിറ്റി, ലേണിംഗ് ഡിസെബിലിറ്റി(2021 അഡ്മിഷൻ റഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) പരീക്ഷകൾക്ക് ജൂലൈ 10 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
ജൂലൈ 11ന് പിഴയോടു കൂടിയും ജൂലൈ 12ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.