University News
ബിഎഡ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാം
മഹാത്മാ ഗാന്ധി സര്‍വകലാശലയില്‍ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളില്‍ ബിഎഡ് പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റ് വഴി പ്രവേശനത്തിനുള്ള ഒന്നാം ഫൈനല്‍ അലോട്ട്മെന്റിന്റെ ഓപ്ഷന്‍ രജിസ്ട്രേഷന്‍/ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.

24നു വൈകുന്നേരം അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടാ സീറ്റുകളിലേക്കും 24നു വൈകുന്നേരം അഞ്ചുവരെ ഓപ്ഷന്‍ രജിസ്ട്രേഷന്‍/ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം.

പ്രാക്ടിക്കല്‍

മൂന്നാം വര്‍ഷ എംഎസ്‌സി മെഡിക്കല്‍ അനാട്ടമി(2019 അഡ്മിഷന്‍ റഗുലര്‍, 20142018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2013ന് മുന്‍പുള്ള അഡ്മിഷനുകള്‍ രണ്ടാം മെഴ്സി ചാന്‍സ് ജൂണ്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.

പ്രോജക്ട്, വൈവ

നാലാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ്(സിഎസ്എസ് 2021 അഡ്മിഷന്‍ റഗുലര്‍, 20192020 അഡ്മിഷനുകള്‍ സപ്ലിമെന്ററി ജൂലൈ 2023) പരീക്ഷയുടെ പ്രോജക്ട്, കോംപ്രിഹെന്‍സീവ് വൈവ പരീക്ഷകള്‍ സെപ്റ്റംബര്‍ നാലു മുതല്‍ ആരംഭിക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.