എംജി യൂണിയന്‍ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേക പത്രിക സമര്‍പ്പിക്കാം
എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ (202223)അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സര്‍വകലാശാല ഓഫീസിലും വെബ്‌സൈറ്റിലും ലഭ്യമാണ്. നാമനിര്‍ദ്ദേക പത്രികകള്‍ സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒരു മണിവരെ സമര്‍പ്പിക്കാം.
ബിഎഡ് പ്രവേശനം; റാങ്ക് ലിസ്റ്റ്
എംജി സര്‍വകലാശാലിയില്‍ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളില്‍ ബിഎഡ് പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളില്‍ റാങ്ക് ലിസ്റ്റ് വഴിയുള്ള പ്രവേശനത്തിന്റെ ഒന്നാം ഘട്ട റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കോളേജുകളുമായി ബന്ധപ്പെട്ട് ഇന്നു വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംഎച്ച്എം, എംഎംഎച്ച്, എംടിഎ, എംടിടിഎം (സിഎസ്എസ് 2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 20142016 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ നാലു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. സെപ്റ്റംബര്‍ അഞ്ചിന് പിഴയോടെയും ഏഴു വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ കേന്ദ്രം
സെപ്റ്റംബര്‍ എട്ടിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിഎ, ബികോം (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2020 അഡ്മിഷന്‍ സ്പെഷല്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചു. വിജ്ഞാപനം സര്‍വകലാശാലാ വെബ്സൈറ്റില്‍. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സെന്ററില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകണം.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിബിഎ എല്‍എല്‍ബി (ഓണേഴ്സ് 2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്ററി നവംബര്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബര്‍ എട്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി സൈക്കോളജി (റിവൈസ്ഡ്) മാര്‍ച്ച് 2023 (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശധനയക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബര്‍ എട്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എംഎ സംസ്‌കൃതം സ്പെഷല്‍ റിവൈസ്ഡ് ന്യായ, വേദാന്ത, വ്യാകരണ മാര്‍ച്ച് 2023 (പിജിസിഎസ്എസ് റെഗുലര്‍, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബര്‍ എട്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി അനലറ്റിക്കല്‍ കെമിസ്ട്രി, എംഎസ്‌സി അപ്ലൈഡ് കെമിസ്ട്രി മാര്‍ച്ച് 2023 (2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബര്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എംഎ ഇക്കണോമെട്രിക്സ് മാര്‍ച്ച് 2023 (പിജിസിഎസ്എസ് റെഗുലര്‍, ഇംപ്രൂവ്മെന്റി, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബര്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഈ വര്‍ഷം മാര്‍ച്ചില നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 20192021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബര്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.