മൂന്നാം ഘട്ട റാങ്ക് ലിസ്റ്റ് അഞ്ചിന്; ബിരുദ പ്രവേശനം എട്ടിന് അവസാനിക്കും
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്‍റെ നടപടികള്‍ എട്ടിന് അവസാനിക്കും.
നിലവില്‍ ഒഴിവുള്ള സീറ്റുകളില്‍ റാങ്ക് ലിസ്റ്റ് വഴി പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്ടമെന്‍റിന്‍റെ മൂന്നാം ഘട്ട ഓപ്ഷന്‍ രജിസ്ട്രേഷന് ഇന്ന് വൈകുന്നേരം അഞ്ചുവരെ അവസരമുണ്ട്. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി മെരിറ്റ് ക്വാട്ടാ സീറ്റുകളിലേക്കും ഇന്നു വൈകുന്നേരം അഞ്ചുവരെ രജിസ്ട്രേഷന്‍ നടത്താം.
നിലവില്‍ പ്രവേശനം എടുത്തവര്‍ക്ക് മൂന്നാം ഫൈനല്‍ അലോട്ട്മെന്‍റില്‍ അപേക്ഷിക്കാനാവില്ല. നിശ്ചിത സമയപരിധിക്കു ശേഷം മെരിറ്റ്, കമ്യൂമിറ്റി മെരിറ്റ് സീറ്റുകളിലേക്ക് ഓണ്‍ലൈന്‍/ഓപ്ഷന്‍ രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടാവില്ല.
ഫൈനല്‍ അലോട്ട്മെന്‍റിന്‍റെ മൂന്നാം ഘട്ട റാങ്ക് ലിസ്റ്റ് സെപ്റ്റംബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ കോളജുകള്‍ നിശ്ചയിക്കുന്ന സമയപരിധിക്കുള്ളില്‍ പ്രവേശനം ഉറപ്പാക്കണം. സെപ്റ്റംബര്‍ എട്ടിനുശേഷം പ്രവേശനം അനുവദിക്കുന്നതല്ല. സെപ്റ്റംബര്‍ എട്ടുവരെ കോളജുകളുമായി ബന്ധപ്പെട്ട് മാനേജ്മന്‍റ് സീറ്റുകളില്‍ പ്രവേശനം നേടാന്‍ അവസരമുണ്ട്.
പരീക്ഷകള്‍ മാറ്റി
സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി, ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്(2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ജൂണ്‍ 2023) പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷന്‍/വൈവ വോസി പരീക്ഷ 11,12 തീയതികളില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പത്താം സെമസ്റ്റര്‍ ബിആര്‍ക്ക് പരീക്ഷയുടെ(റെഗുലറും സപ്ലിമെന്‍ററിയുംജൂണ്‍ 2023)ഏഴ്, എട്ട് തീയതികളില്‍ നടത്താനിരുന്ന തിസീസ് മൂല്യ നിര്‍ണയം, വൈവ വോസി പരീക്ഷകള്‍ 13, 14 തീയതികളിലേക്ക് മാറ്റി. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
.
നാലാം സെമസ്റ്റര്‍ എംഎസിഎസ്എസ് ഭരതനാട്യം(2021 അഡ്മിഷന്‍ റെഗുലര്‍/ 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്‍ററിജൂണ്‍ 2023) പരീക്ഷയുടെ നാലു മുതല്‍എട്ടു വരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈന്‍ ആര്‍ട്സില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കല്‍ പരീക്ഷകള്‍ യാക്രമം 11 മുതല്‍ 14 വരെ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പ്രോജക്ട്, വൈവ
നാലാം സെമസ്റ്റര്‍ എംഎ ഹിന്ദി സിഎസ്എസ്(2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററിജൂണ്‍ 2023) പരീക്ഷയുടെ പ്രോജക്ട്, വൈവ പരീക്ഷകള്‍ സെപ്റ്റംബര്‍ നാലു മുതല്‍ അതത് കോളജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
സ്പോട്ട് അഡ്മിഷന്‍
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയില്‍ എംഎസ് സി ഇന്‍ഡസ്ട്രിയല്‍ പോളിമെര്‍ സയന്‍സ് ആന്‍റ് ടെക്നോളജി പ്രോഗ്രാമില്‍ രണ്ട് ഓപ്പണ്‍ മെരിറ്റ് സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി സെപ്റ്റംബര്‍ ഏഴിന് രാവിലെ 10.30ന് വകുപ്പ് ഓഫീസില്‍(റൂം 302, കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സ്) എത്തണം. ഫോണ്‍9400552374
സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ന്‍റ് ഡവലപ്മെന്‍റ് സ്റ്റഡീസില്‍ എംഎ ഗാന്ധിയന്‍ സ്റ്റഡീസ്, എംഎ ഡവലപ്മെന്‍റ് സ്റ്റഡീസ് പ്രോഗ്രാമുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരെയാണ് പരിഗണിക്കുന്നത്. അസല്‍ സര്‍ട്ിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ നാലിന് രാവിലെ 10ന് വകുപ്പ് ഓഫീസില്‍ എത്തണം.പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് മിനിമം പാസ് മാര്‍ക്ക് മതിയാകും. ഫോണ്‍ 8075909754.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എംഎസ് സി ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി(2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയുംമാര്‍ച്ച് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 11 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.