ഏഴു മുതല്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എംകോം, എംസിഎം (സിഎസ്എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ജൂണ്‍ 2023) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി പരീക്ഷകള്‍ 11 മുതല്‍ സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എംഎസ് സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ(2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ സപ്ലിമെന്‍ററിയും ഇംപ്രൂവ്മെന്‍റും, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററിമാര്‍ച്ച് 2023) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 16 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എംഎസ് സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറന്‍സ്(2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 11 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ എംഎസ് സി ഫിസിക്സ്(മെറ്റീരിയല്‍ സയന്‍സ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററിജൂണ്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 11 മുതല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
ജൂലൈയില്‍ വിജ്ഞാപനം പുറപ്പെടുവിച്ച നാലാം സെമസ്റ്റര്‍ എംഎ മള്‍ട്ടിമീഡിയ, ആനിമേഷന്‍, ഗ്രാഫിക് ഡിസൈന്‍, സിനിമ ആന്‍റ് ടെലിവിഷന്‍, പ്രിന്‍റ് ആൻഡ് ഇലക്ട്രോണിക് ജേണലിസം(2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററിജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 11ന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പ്രോജക്ട്, വൈവ
നാലാം സെമസ്റ്റര്‍ എംഎസ് സി സൈക്കോളജി(2021 അഡ്മിഷന്‍ റെഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ജൂണ്‍ 2023) പരീക്ഷയുടെ പ്രോജക്ട്, കോംപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ 11ന് ആരംഭിക്കം. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.