University News
ബിരുദ പ്രവേശനം; അന്തിമ റാങ്ക് ലിസ്റ്റ്
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്ട്മെന്റിന്റെ മൂന്നാം ഘട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളജുകളുമായി ബന്ധപ്പെട്ട് എട്ടിന് വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം. പ്രവേശന നടപടികള്‍ എട്ടിന് പൂര്‍ത്തിയാകും.

ബിഎഡ് റാങ്ക് ലിസ്റ്റ്

എംജി സര്‍വകലാശായില്‍ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്സ് ട്രെയിനിംഗ് കേന്ദ്രങ്ങളില്‍ ബിഎഡ് പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്ട്മെന്റിന്റെ രണ്ടാം ഘട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളജുകളുമായി ബന്ധപ്പെട്ട് ഏഴിന് വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം.

ഡെപ്യൂട്ടി ഡയറക്ടര്‍; കരാര്‍ നിയമനം

എംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ എജ്യുക്കഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ഇലേണിംഗ് ആന്‍ഡ് ടെക്‌നിക്കല്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിലെ ഒരൊഴിവിലേക്ക് ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കരാര്‍ മൂന്നു വര്‍ഷം വരെ ദീര്‍ഘിപ്പിച്ചേക്കാം. യോഗ്യത യു.ജി.സി ഒ.ഡി.എല്‍/ഒ.എല്‍ റഗുലേഷന്‍ 2020 പ്രകാരം. യു.ജി.സി റഗുലേഷന്‍ 2018 പ്രകാരം അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിനു വേണ്ട യോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. മോഡ്യൂള്‍ ഡവലപ്‌മെന്റ്, ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയുടെ ടെക്‌നിക്കല്‍ കോഓര്‍ഡിനേഷനില്‍ പ്രവൃത്തിപരിചയത്തോടെയുള്ള ഈ ലേണിംഗ് വൈദഗ്ധ്യം ഉണ്ടായിരിക്കണം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍(ംംം.ാഴൗ.മര.ശി).

പരീക്ഷ മാറ്റി

നാലാം സെമസ്റ്റര്‍ എംഎ ബിസിനസ് ഇക്കണോമിക്സ് ആന്‍ഡ് ഡെവലപ്മെന്റ് ഇക്കണോമിക്സ് (2021 അഡ്മിഷന്‍ റെഗുലര്‍, 20192020 അഡ്മിഷനുകള്‍ സപ്ലിമെന്ററി ജൂണ്‍ 2023) പരീക്ഷയുടെ ഏഴ്,എട്ട് തീയതികളില്‍ നടത്താനിരുന്ന പ്രോജക്ട് ഇവാല്യുവേഷന്‍, കോംപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ 11,12 തീയതികളില്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് (2021 അഡ്മിഷന്‍ റെഗുലര്‍, 20192020 അഡ്മിഷന്‍ സപ്ലിമെന്ററി ജൂണ്‍ 2023) പരീക്ഷയുടെ സെപ്റ്റംബര്‍ അഞ്ചു മുതല്‍ നടത്താനിരുന്ന പ്രോജക്ട് ഇവാല്യുവേഷന്‍, കോംപ്രിഹെന‍സീവ് വൈവ വോസി പരീക്ഷകള്‍ 11 മുതല്‍ 14 വരെ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംഎസ്‌സി ഫിസിക്സ്, സ്പേസ് സയന്‍സ് (2021 അഡ്മിഷന്‍ റെഗുലര്‍, 2019.2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി ജൂണ്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 11 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

മൂന്നാം സെമസ്റ്റര്‍ ബി.വോക് വിഷ്വല്‍ മീഡിയ ആന്‍ഡ് ഫിലിം മേക്കിംഗ് (2021 അഡ്മിഷന്‍ റെഗുലര്‍ പുതിയ സ്‌കീം ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 13,14,18 തീയതികളില്‍ കാലടി ശ്രീ ശങ്കര കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് (സിഎസ്എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി ജൂലൈ 2023) പരീക്ഷയുടെ പ്രോജക്ട്, കോംപ്രിഹെന്‍സീവ് വൈവ പരീക്ഷകള്‍ 11ന് ആരംഭിക്കും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എംഎ ഹിന്ദി പിജിസിഎസ്എസ് മാര്‍ച്ച് 2023 (2022 അഡ്മിഷന്‍ റെഗുലര്‍, 20202021 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്ിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി കെമിസ്ട്രി, എംഎസ്‌സി ബോട്ടണി (2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയുംമാര്‍ച്ച് 2023), എംഎസ്‌സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയുംമാര്‍ച്ച് 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 16 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ നാലാം വര്‍ഷ ബിഎസ്‌സി മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (പുതിയ സ്‌കീം 2014 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്ററി, 2008 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 17 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.