എംജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ടുമെന്റുകളിലെ പോസ്റ്റ് മെട്രിക് മൈനോരിറ്റി സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച വിദ്യാര്‍ഥികളുടെ ബയോമെട്രിക് ഓഥന്റിക്കേഷന്‍ നാളെ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ് സെമിനാര്‍ ഹാളില്‍ നടക്കും. ഇതുവരെ ബയോമെട്രിക് ഓഥന്റിക്കേഷന്‍ നടത്താത്ത അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
സ്‌കോളര്‍ഷിപ്പ്, അവാര്‍ഡ്, സാമ്പത്തിക സഹായം; അപേക്ഷ 30 വരെ അംഗപരിമിത വിദ്യാര്‍ഥികള്‍ക്കുള്ള 202324 അക്കാദമിക് വര്‍ഷത്തെ മെറിറ്റ് സ്‌കോളര്‍ഷിപ്പ്, അനേക 2023 കലോത്സവത്തിലെ വിജയികള്‍ക്കുള്ള കള്‍ച്ചറല്‍ സ്‌കോളര്‍ഷിപ്പ്, റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത എന്‍.സി.സി കേഡറ്റുകള്‍, എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, നാഷണല്‍, സൗത്ത് സോണ്‍ മത്സരങ്ങളില്‍ വിജയിച്ചവര്‍ എന്നിവര്‍ക്കുള്ള കാഷ് അവാര്‍ഡ്, ഗുരുതര രോഗമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തിക സഹായം എന്നിവയ്ക്കായി 30നു വൈകുന്നേരം 4.30 വരെ അപേക്ഷിക്കാം. ഡയറക്ടര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റുഡന്റ്സ് സര്‍വീസസ്, മഹാത്മാഗാന്ധി സര്‍വകലാശാല, പി.ഡി. ഹില്‍സ് പി.ഒ., കോട്ടയം686560 എന്ന വിലാസത്തിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്. കോളജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും സര്‍വകലാശാല വെബ്സൈറ്റില്‍.
പരീക്ഷ മാറ്റി മൂന്നാം വര്‍ഷ എംഎസ്‌സി മെഡിക്കല്‍ അനാട്ടമി (2019 അഡ്മിഷന്‍ റെഗുലര്‍, 2014 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2013നു മുന്‍പുള്ള അഡ്മിഷനുകള്‍ രണ്ടാം മേഴ്സി ചാന്‍സ് ജൂണ്‍ 2023) പരീക്ഷയുടെ നാളെ മുതല്‍ നടത്താനിരുന്ന പ്രാക്ടിക്കല്‍ പരീക്ഷകള്‍ 13 മുതല്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എംഎസ്‌സി ബോട്ടണി (സിഎസ്എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി ജുണ്‍ 2023) പരീക്ഷയുടെ നാളെ മുതല്‍ നടത്താനിരുന്ന പ്രാക്ടിക്കല്‍, പ്രോജക്ട് ഇവാല്യുവേഷന്‍, കോഴ്സ് വൈവ വോസി പരീക്ഷകള്‍ 11 മുതല്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
സീറ്റൊഴിവ് മൂലമറ്റം എസ്‌ജെ.എ.എച്ച്ഇആര്‍ കോളജില്‍ ബിപിഎഡ് കോഴ്സില്‍ മാനേജ്മെന്റ് ക്വാട്യില്‍ ഒരു സീറ്റും ബിപിഇഎസ് കോഴ്സില്‍ 19 സീറ്റുകളും ഒഴിവുണ്ട്. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ നാളെ രാവിലെ 7.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്റ് സ്പോര്‍ട്സ് സയന്‍സസ് ഓഫീസില്‍ എത്തണം. അഡ്മിഷന്‍ നടപടികളുടെ ഭാഗമായുള്ള കായികക്ഷമതാ പരീക്ഷ അന്നു തന്നെ നടത്തും. ബിപിഎഡ് കോഴ്സിന് 1300 രൂപയും ബിപിഇഎസിന് 800 രൂപയും അപേക്ഷാ ഫീസ് ഓണ്‍ലൈനില്‍ MGU online payment gateway se Fee From Department എന്ന ഹെഡില്‍ അടച്ച് ചെല്ലാന്‍ സമര്‍പ്പിക്കണം. 0481 2732368
സ്പോട്ട് അഡ്മിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മള്‍ട്ടിഡിസിപ്ലിനറി പ്രോഗാംസ് ഇന്‍ സോഷ്യല്‍ സയന്‍സസിലെ (ഐഎംപിഎസ്എസ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാംസ് ഇന്‍ സോഷ്യല്‍ സയന്‍സസ് കോഴ്സില്‍ ജനറല്‍, എസ്‌സി, എസ്ടി വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
എസ്‌സി, എസ്ടി വിഭാഗത്തില്‍ പെടുന്നവരുടെ അഭാവത്തില്‍ ഒഇസി, എസ്ഇബിസി എന്നീ വിഭാഗങ്ങളിലുള്ളവരെ പരിഗണിക്കും. എസ്‌സി, എസ്ടി വിഭാഗത്തില്‍ പെട്ട 45 ശതമാനം മാര്‍ക്കോടു കൂടി പ്ലസ് ടു വിജയിച്ചവരെ പരിഗണിക്കും. എസ്എസ്എല്‍സി, പ്ലസ് ടു യോഗ്യതാ രേഖകള്‍, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ഇന്‍കം സര്‍ട്ടിഫിക്കറ്റ്, ടിസി, സിസി എന്നിവയുടെ അസ്സല്‍ സഹിതം 11ന് ഐഎംപിഎസ്എസ് ഓഫീസില്‍ ഹാജരാകണം. 9717039874, ഇമെയില്‍:
[email protected].
പരീക്ഷാ തീയതി ഒന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിഎ, ബികോം (സിബിസിഎസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ജൂലൈ 2023) പരീക്ഷകള്‍ 12ന് തുടങ്ങും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം 19ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്കും ഒക്ടോബര്‍ ആറിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ഐഎംസിഎ (2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി), ഡിഡിഎംസിഎ (2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്കും എട്ടു വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
11 വരെ പിഴയോടെയും 12 വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
സബ് സെന്ര്‍ 12ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിഎ, ബികോം (സിബിസിഎസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് സബ് സെന്റര്‍ അനുവദിച്ചു. വിജ്ഞാപനം സര്‍വകലാശാലാ വെബ്സൈറ്റില്‍. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സെന്ററില്‍ നിന്നും ഹാള്‍ ടിക്കറ്റുകള്‍ വാങ്ങി അനുവദിക്കപ്പെട്ട കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് ഹാജരാകണം.
പ്രോജക്ട്, വൈവ പരീക്ഷകള്‍ നാലാം സെമസ്റ്റര്‍ എംഎസ്‌സി മോളിക്യുലര്‍ ബയോളജി ആന്‍ഡ് ജനറ്റിക് എന്‍ജിനീയറിംഗ് (സിഎസ്എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി ജൂലൈ 2023) പരീക്ഷയുടെ പ്രോജക്ട്, വൈവ പരീക്ഷകള്‍ 20 മുതല്‍ അതത് കോളജുകളില്‍ നടക്കും.
പ്രാക്ടിക്കല്‍ രണ്ടാം സെമസ്റ്റര്‍ ബിഎ മ്യൂസിക് വോക്കല്‍, വീണ, മദ്ദളം, കഥകളി സംഗീതം, മോഹിനിയാട്ടം, ഭരതനാട്യം (സിബിസിഎസ്എസ്, പുതിയ സ്‌കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2015, 20172021 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മേയ് 2023), നാലാം സെമസ്റ്റര്‍ ബിഎ കഥകളി സംഗീതം, മ്യൂസിക് മൃദംം, മദ്ദളം (സിബിസിഎസ്, 2021 അഡ്മിഷന്‍ റെഗുലര്‍ മേയ് 2023) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 11 മുതല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.