എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ എംഎസ്‌സി ബയോടെക്നോളജി, ബയോഫിസിക്സ് കോഴ്സുകളില്‍ പട്ടികജാതി വിഭാഗത്തില്‍ ഓരോ സീറ്റു വീതം ഒഴിവുണ്ട്. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ കഥകളി വേഷം, മോഹിനിയാട്ടം, ഭരതനാട്യം (2021 അഡ്മിഷന്‍ റെഗുലര്‍ മേയ് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18 മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബിഎസ്‌സി സൈബര്‍ ഫോറന്‍സിക് (സിഎസ്എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബറില്‍ അതത് കോളജുകളില്‍ നടക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി (2020 അഡ്മിഷന്‍ റെഗുലര്‍, 20182019 അഡ്മിഷനുകള്‍ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2014 അഡ്മിഷന്‍ മൂന്നാം മേഴ്സി ചാന്‍സ് മാര്‍ച്ച് 2023)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 26 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസ് ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംബിഎ (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ സപ്ലിമെന്ററി ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ക്രെഡിറ്റ് ആന്റഡ് സെമസ്റ്റര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് അടച്ച് 26 വരെ വകുപ്പ് മേധാവിയുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.