എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് (എംടിടിഎം) പ്രോഗ്രാമില്‍ 202324 അധ്യയന വര്‍ഷം എസ്ടി വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിട്ടുള്ള താല്പര്യമുള്ള വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 21ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. 0481 2732922.
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്
എംജി സര്‍വകലാശാലയിലെ അന്തര്‍ സര്‍വകലാശാല ഭിന്നശേഷി പഠന കേന്ദ്രം (ഐയുസിഡിഎസ്) ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജിഡിഎ) കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാട്ടിലും വിദേശത്തും ആശുപത്രികളില്‍ നഴ്സുമാരെയും ഡോക്ടര്‍മാരെയും സഹായിക്കുന്ന അസിസ്റ്റന്റ് നഴ്സ് തസ്തികയില്‍ ജോലി ലഭിക്കുവാന്‍ ഉപകരിക്കുന്ന കോഴ്സ് ആണ് ജിഡിഎ മൂന്നു മാസത്തെ കോഴ്സില്‍ ഒരു മാസത്തെ ആശുപത്രി പരിശീലനവും പ്ലേസ്മെന്റ് സഹായവുമുണ്ട്. സര്‍വകലാശാലയില്‍ നടക്കുന്ന ഓഫ് ലൈന്‍ ക്ലാസുകളും ഓണ്‍ലൈന്‍ ക്ലാസുകളും ഒക്ടോബര്‍ ആദ്യവാരം ആരംഭിക്കും. ഫോണ്‍: 9946299968, 8891391580. ഇമെയില്‍: iucdsmgu@mgu.ac.in
സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
പിഎസ്‌സി നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എംജി സര്‍വകലാശാല എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ ഒരു മാസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കും. താല്പര്യമുള്ളവര്‍ ഓഫീസില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. 0481 2731025
പരീക്ഷാ ടൈംടേബിള്‍
മൂന്നാം സെമസ്റ്റര്‍ സിബിസിഎസ്എസ് 2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ സെമസ്റ്റര്‍ ഇംപ്രൂവ്മെന്റും മേഴ്സി ചാന്‍സും) പരീക്ഷയോടൊപ്പം ഏതാനും പേപ്പറുകള്‍ കൂടി ഉള്‍പ്പെടുത്തി. പരീക്ഷകള്‍ ഒക്ടോബര്‍ 9,11,13 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വൈബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ ബിവോക് പ്രിന്റിംഗ് ടെക്നോളജി (2022 അഡ്മിഷന്‍ റെഗുലര്‍, 2020,2021 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.