University News
ഓണ്‍ലൈനില്‍ എംകോം പഠിക്കാം; 30 വരെ അപേക്ഷിക്കാം
കോട്ടയം: വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ ചെയ്യുന്നവര്‍ക്കും പഠിക്കാവുന്ന എംജി സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ എം.കോം പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. യുജിസിയുടെ നിബന്ധനകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിധേയമായി നടത്തുന്ന റെഗുലര്‍ പ്രോഗ്രാമിന് തുല്യമായ കോഴ്‌സിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും. വിദ്യാര്‍ഥികളുടെ സൗകര്യവും താത്പര്യവുമനുസരിച്ച് പഠനം ക്രമീകരിക്കാന്‍ കഴിയും എന്നതാണ് സവിശേഷത. പ്രായപരിധിയില്ല. അഡ്മിഷന്‍ മുതല്‍ ബിരുദദാനം വരെ കൃത്യമായ സ്‌ക്രീനിംഗ് സംവിധാനവും വിദഗ്ധ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നിരന്തര വിലയിരുത്തലുമുണ്ട്. പാഠങ്ങള്‍ ലളിതമായി വിശദീകരിക്കുന്നതിനാല്‍ മികച്ച വിജയം നേടാനും സാധിക്കും. നിലവിലെ ബാച്ചുകളില്‍ പഠിക്കുന്നവരില്‍ വിദേശ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. ഇന്റേണല്‍, എക്സ്ടേണല്‍ പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാ നടപടികളും ഓണ്‍ലൈനില്‍ പൂര്‍ത്തീകരിക്കും. ഒരു ഘട്ടത്തിലും വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ നേരിട്ട് എത്തേണ്ടതില്ല. പഠന വിഷയങ്ങളില്‍ സംശയങ്ങള്‍ പരിഹരിക്കുന്നതിന് അധ്യാപകരുടെ ലൈവ് ഓണ്‍ലൈന്‍ സേവനവുമുണ്ട്. നാലു സെമസ്റ്ററുകളായി ക്രമീകരിച്ചിരിക്കുന്ന രണ്ടു വര്‍ഷത്തെ പ്രോഗ്രാമിന് ാഴൗീിഹശില.മര എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു സെമസ്റ്ററിന് 18000 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസില്‍ 40 ശതമാനം ഇളവ് ലഭിക്കും. 9778429536, 9778429538

എംഎഡ് ഏകജാലക പ്രവേശനം; രജിസ്ട്രേഷന്‍ തുടങ്ങി

എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളില്‍ എംഎഡ് പ്രോഗ്രാമില്‍ ഏജകാലക സംവിധാനം വഴി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. cap.mgu.ac.in എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.

വാക്ഇന്‍ഇന്റര്‍വ്യൂ

എംജി സര്‍വകലാശാലയില്‍ ലീഡ് ഡവലപ്പര്‍, സീനിയര്‍ സോഫ്റ്റ് വെയര്‍ ഡവലപ്പര്‍ തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിനുള്ള വാക്ക്ഇന്‍ഇന്റര്‍വ്യൂ 26ന് രാവിലെ 11ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും. രണ്ടു തസ്തികകളിലും ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ (www.mgu.ac.in). ഫോണ്‍0481 2733541.

നാനോ ടെക്‌നോളജി; സ്‌പോട്ട് അഡ്മിഷൻ

എംജി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയില്‍ എംടെക്, എംഎസ്‌സി പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 25ന് നടക്കും. എംടെക് നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി (ജനറല്‍6), എംഎസ്‌സി കെമിസ്ട്രി (ഒഇസിഎസ്‌സി2, ഒഇസിഎസ്ടി1), എംഎസ്‌സി ഫിസിക്‌സ് (ജനറല്‍1, ഒഇസി എസ്.സി2, ഒ.ഇ.സിഎസ്.ടി1), എം.എസ്.സി ഫിസിക്‌സ്(കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്നുള്ള ജോയിന്റ് പ്രോഗ്രാം, ജനറല്‍4) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ യോഗ്യതാ രേഖകളുമായി 25ന് രാവിലെ 11.30ന് മുന്‍പ് സര്‍വകലാശാലാ കാമ്പസിലെ വകുപ്പ് ഓഫീസില്‍(റൂം നമ്പര്‍ 302, കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സ്) നേരിട്ട് എത്തണം. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. 9447709276, 9447712540

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി മൈക്രോബയോളജി (സിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 20192021 അഡ്മിഷനുകള്‍ സപ്ലിമെന്ററി ജൂലൈ 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 28 മുതല്‍ അതത് കോളജുകളില്‍ നടക്കും.

രണ്ടാം സെമസ്റ്റര്‍ ബിവോക് ബിസിനസ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍, അപ്ലൈഡ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍ (പുതിയ സ്‌കീം, 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 20182021 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍(ഇന്റേണ്‍ഷിപ്പ്1) പരീക്ഷ അതത് കോളജുകളില്‍ 25 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ എംഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2020 അഡ്മിഷന്‍ റെഗുലര്‍, 20162019 അഡ്മിഷനുകള്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 16 മുതല്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

ബിഎസ്‌സി മെഡിക്കല്‍ മാക്രോബയോളജി (2008 മുതല്‍ 2014 അഡ്മിഷനുകള്‍ രണ്ടാം മേഴ്സി ചാന്‍സ്) ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് സഹിതം ഒക്ടോബര്‍ മൂന്നു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.

ഈ വര്‍ഷം ജൂണില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് സഹിതം ഒക്ടോബര്‍ മൂന്നു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം

സ്‌കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സസ് ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎഡ് (202123 ബാച്ച് റെഗുലര്‍, ക്രഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.