എംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍ (സിഒഇ) ഓണ്‍ലൈന്‍ എംകോം പ്രോഗ്രാമില്‍ കോഴ്സ് കോര്‍ഡിനേറ്റര്‍, കോഴ്സ് മെന്റര്‍ എന്നീ താത്കാലിക തസ്ത്കകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിലും കോഴ്സ് മെന്റര്‍ ഇ/ബി/റ്റി വിഭാഗത്തിലും ഓരോ ഒഴിവു വീതമാണുള്ളത്. ഒരു വര്‍ഷമാണ് കരാര്‍ കാലാവധി. താല്പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്
[email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഒക്ടോബര്‍ മൂന്നിനകം അയയ്ക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ (ംംം.ാഴൗ.മര.ശി).
റിസര്‍ച്ച് അസോസിയേറ്റ്; കരാര്‍ നിയമനം എംജി സര്‍വകലാശാലയില്‍ റൂസ പദ്ധതിപ്രകാരമുള്ള പ്രോജക്ടില്‍ റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലെ ഒരൊഴിവിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി, പോളിമര്‍ സയന്‍സ്, ഫിസിക്സ്, മെറ്റീരിയല്‍ സയന്‍സ് എന്നിവയിലേതിലെങ്കിലും പി.എച്ച്.ഡിയാണ് അടിസ്ഥാന യോഗ്യത. പൂര്‍ണമായ സി.വിയും അനുബന്ധ രേഖകളും ഒറ്റ പി.ഡി.എഫ് ഫയലായി
[email protected] എന്ന വിലാസത്തിലേക്ക് സെപ്റ്റംബര്‍ 30 വരെ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍(www.mgu.ac.in)
സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ്; സ്‌പോട്ട് അഡ്മിഷന്‍ എംജി സര്‍വകലാശാലയുടെ പഠന വകുപ്പായ സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍ എംടെക്, എംഎസ്‌സി പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ 26ന് നടക്കും. എംടെക് എനര്‍ജി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ജനറല്‍6), എംഎസ്‌സി മെറ്റീരിയല്‍ സയന്‍സ് (ജനറല്‍, ഒഇസിഎസ്‌സി, ഒഇസിഎസ്ടി വിഭാഗങ്ങളില്‍ ഒന്നുവീതം), എംഎസ്‌സി ഫിസിക്‌സ് ( ഒഇസി എസ്‌സി, ഒഇസിഎസ്.ടി വിഭാഗങ്ങളില്‍ ഒന്നുവീതം), എംഎസ്‌സി കെമിസ്ട്രി (ഒഇസി എസ്‌സി, ഒഇസിഎസ്ടി വിഭാഗങ്ങളില്‍ ഒന്നുവീതം) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ യോഗ്യതാ രേഖകളുമായി 26ന് രാവിലെ 11.30ന് മുന്‍പ് സര്‍വകലാശാലാ കാമ്പസിലെ വകുപ്പ് ഓഫീസില്‍(റൂം നമ്പര്‍ 302, കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സ്) നേരിട്ട് എത്തണം. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. 7736997254 വെബ്‌സൈറ്റ്: www.mgu.ac.in
പ്രാക്ടിക്കല്‍ രണ്ടാം സെമസ്റ്റര്‍എംഎ ഇക്കണോമിക്സ് (സിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 20192021 അഡ്മിഷനുകള്‍ സപ്ലിമെന്ററി ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 26ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.