University News
രണ്ടാം സെമസ്റ്റര്‍ ബിവോക് അനിമേഷന്‍ ആൻഡ് ഗ്രാഫിക് ഡിസൈന്‍ പ്രാക്ടിക്കല്‍
ജൂലൈയില്‍ വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടാം സെമസ്റ്റര്‍ ബിവോക് അനിമേഷന്‍ ആൻഡ് ഗ്രാഫിക് ഡിസൈന്‍ (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 20182020 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 10ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ഫിസിക്‌സ്, എംഎസ്‌സി സ്‌പേസ് സയന്‍സ് (2022 അഡ്മിഷന്‍ റെഗുലര്‍, 20192021 അഡ്മിഷന്‍ സപ്ലിമെന്ററി ജൂലൈ 2023) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 16 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

ഇന്‍സ്ട്രുമെന്റ് ടെക്‌നീഷ്യന്‍; കരാര്‍ നിയമനം

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോ സയന്‍സസില്‍ ഇന്‍സ്ട്രുമെന്റ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇബിടി വിഭാഗത്തിലെ ഒരു ഒഴിവില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വര്‍ഷാന്ത്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരമാവധി മൂന്നു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചേക്കാം. ലൈഫ് സയന്‍സില്‍ ബിരുദാനന്തര ബിരുദവും നിര്‍ദ്ദിഷ്ട ലാബോറട്ടറി സംവിധാനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍