മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ ഐ.സി.എസ്.എസ്.ആർ സ്‌പോൺസർ ചെയ്യുന്ന പ്രോജക്ടിലേക്ക് ഫുൾടൈം റിസർച്ച് അസോസിയേറ്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികകളിൽ താൽക്കാലിക നിയമനത്തിനുള്ള വാക്ക്ഇൻ ഇൻറർവ്യു ഒക്ടോബർ അഞ്ചിന് നടക്കും.
റിസർച്ച് അസോസിയേറ്റിൻറെ നിയമനകാലാവധി അഞ്ചു മാസത്തേക്കോ പദ്ധതി അവസാനിക്കുന്നതു വരെയോ ആയിരിക്കും. പ്രതിമാസ വേതനം സഞ്ചിതനിരക്കിൽ 40000 രൂപ. 55 ശതമാനം മാർക്കോടെ സോഷ്യൽ സയൻസ് ബിരുദാനന്തര ബിരുദവും നെറ്റ്, എസ്.എൽ.ഇ.റ്റി, എം.ഫിൽ, പി.എച്ച്.ഡി എന്നിവയിലേതെങ്കിലും ആണ് യോഗ്യത.
ഫീൽഡ് ഇൻവെസ്റ്റിഗേറ്ററുടെ നിയമനകാലാവധി മൂന്നു മാസത്തേക്കോ പദ്ധതി അവസാനിക്കുന്നതു വരെയോ ആയിരിക്കും. പ്രതിമാസ വേതനം സഞ്ചിതനിരക്കിൽ 30000 രൂപ. 55 ശതമാനം മാർക്കോടെ സോഷ്യൽ സയൻസ് ബിരുദാനന്തര ബിരുദം ആണ് യോഗ്യത.
താൽപര്യമുള്ളവർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും, രണ്ടു പോസ്‌പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഒക്ടോബർ അഞ്ചിന് സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ എത്തണം.
റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്കുള്ള അഭിമുഖത്തിന് ഉച്ചകഴിഞ്ഞ് രണ്ടിനും ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികയിലേക്കുള്ള അഭിമുഖത്തിന് മൂന്നിനും ആണ് ഹാജരാകേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് റിസർച്ച് അസോസിയേറ്റ്:ഫോൺ9446154254 ഇമെയിൽ
[email protected], ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ: ഫോൺ9995283505, ഇമെയിൽ
[email protected] ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾക്ക് അപേക്ഷിക്കാം മഹാത്മാഗാന്ധി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ്(ഡി.എ.എസ്.പി) നടത്തുന്ന റഗുലർ പാർട്ട് ടൈം ഹ്രസ്വകാല പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, പ്ലസ് ടൂ യോഗ്യതകളുള്ളവർക്ക് പ്രത്യേകം കോഴ്‌സുകളുണ്ട്.
ബിരുദ ധാരികൾക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് അനാലിസിസ് ആൻറ് ക്വാളിറ്റി കൺട്രോൾ, പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് ഇൻ ഇൻസ്ട്രുമെൻറൽ മെതേഡ്‌സ് ഓഫ് കെമിക്കൽ അനാലിസിസ് എന്നീ ആറു മാസ കോഴ്‌സുകളിലേക്കും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫുഡ് അനാലിസിസ് ആൻ ക്വാളിറ്റി കൺട്രോൾ എന്ന ഒരു വർഷ കോഴ്‌സിലേക്കും അപേക്ഷിക്കാം.
സർട്ടിഫിക്കറ്റ് ഇൻ ഇൻർനെറ്റ് പ്രോഗ്രാമിംഗ് ൻറ് വെബ് ടെക്‌നോളജീസ്, സർട്ടിഫിക്കറ്റ് ഇൻ വേസ്റ്റ് മാനേജ്‌മെൻറ്, സർട്ടിഫിക്കറ്റ് ഇൻ ബിസിനസ് ഡേറ്റാ അനാലിസിസ് യൂസിംഗ് ടാലി, ഇ.ആർ.പി, എം.എസ്എക്‌സെൽ എന്നീ ആറു മാസ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻറ് ടാക്‌സേഷൻ എന്ന ഒരു വർഷ കോഴ്‌സിലേക്കും പ്ലസ് ടു അല്ലെങ്കിൽ ഹയർ സെക്കൻഡറി വിജയിച്ചവർക്ക് അപേക്ഷിക്കാം.
ആറുമാസ കോഴ്‌സിലേക്ക് അപേക്ഷിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് 70 ശതമാനം ഫീസ് ആനുകൂല്യമുണ്ട്.
വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ(www.dasp.mgu.ac.in)ലഭിക്കും. ഫോൺ8078786798,ഇ മെയിൽ
[email protected] സ്‌കോളർഷിപ്പ്, അവാർഡ്, സാമ്പത്തിക സഹായം; അപേക്ഷിക്കാം അംഗപരിമിതരായ വിദ്യാർഥികൾക്കുള്ള 202324 അക്കാദമിക വർഷത്തെ മെറിറ്റ് സ്‌കോളർഷിപ്പ്, അനേക 2023 കലോത്സവ വിജയികൾക്കുള്ള കൾച്ചറൽ സ്‌കോളർഷിപ്പ്, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻ.സി.സി കേഡറ്റുകൾ, എൻ.എസ്.എസ് വോളണ്ടിയർമാർ, നാഷണൽ, സൗത്ത് സോൺ മത്സരങ്ങളിൽ വിജയിച്ചവർ എന്നിവർക്കുള്ള കാഷ് അവാർഡ്, ഗുരുതര രോഗം ബാധിച്ച വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായം എന്നിവയ്ക്കായി ഒക്ടോബ 31 വൈകുന്നേരം 4.30 വരെ അപേക്ഷിക്കാം. ഡയറക്ടർ,ഡിപ്പാർട്ട്‌മെൻറ് ഓഫ് സ്റ്റുഡൻറ്‌സ് സർവീസസ്, മഹാത്മാ ഗാന്ധി സർവകലാശാല, പി.ഡി. ഹിൽസ് പി.ഒ., കോട്ടയം686560 എന്ന വിലാസത്തിലാണ് അപേക്ഷകൾ നൽകേണ്ടത്.
കോളജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും സർവകലാശാല വെബ്‌സൈറ്റിൽ. ഫോൺ: 9447105087.
ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ് മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ട്‌മെൻറ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻറ് എക്റ്റൻഷൻറെയും യു.ജി.സിസ്‌ട്രൈഡിൻറെയും സംയുക്താഭിമുഖ്യത്തിൽ നിയമവും സാമൂഹിക പരിവർത്തനവുംഅനുകാലിക പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. 13 ദിവസമാണ് കോഴ്‌സിൻറെ ദൈർഘ്യം. ഫീസ് 250 രൂപ.
യോഗ്യതപ്ലസ് ടൂ. താത്പര്യമുള്ളവർ വകുപ്പിൻറെ വെബ്‌സൈറ്റിലുള്ള(https://dlle.mgu.ac.in)ഗൂഗിൾ ഫോം പൂരിപ്പിച്ച് ഒക്ടോബർ അഞ്ചിന് മുൻപ് നൽകണം. ഫോൺ 8301000560, 9544981839.
അസിസ്റ്റൻറ് പ്രഫസർ; കരാർ നിയമനം മഹാത്മാ ഗാന്ധി സർവകലാശാലയുടെ പഠന വകുപ്പുകളിൽ അസിസ്റ്റൻറ് പരഫസർ തസ്തികയിൽ വിവിധ സംവരണ വിഭാഗങ്ങളിലെ ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 20232 അക്കാദമിക വർഷത്തേക്കുള്ള നിയമനം വാർഷിക വിലയിരുത്തൽ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ രണ്ടു ദിർഘിപ്പിച്ചു നൽകാൻ സാധ്യതയുണ്ട്.
ഏതെങ്കിലും സംവരണ വിഭാഗത്തിൽപെട്ടവരുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗങ്ങളിലെയോ ഓപ്പൺ വിഭാഗത്തിലെയോ വിദ്യർഥികളെ പരിഗണിക്കും. എല്ലാ വിഭാഗക്കാർക്കും അപേക്ഷ നൽകാം.
യു.ജി.സി ചട്ടങ്ങൾ പ്രകാരം യോഗ്യതയുള്ളവർക്കാണ് അവസരം. കോളജുകളിൽ നിന്നും സർവകലാശാലകളിൽ നിന്നും വിരമിച്ച 2023 ജനുവരി ഒന്നിന് 70 വയസ്സ് കവിയാത്തവരെയും പരിഗണിക്കും.
യു.ജി.സി യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 43750 രൂപയാണ് പ്രതിഫലം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഇവർക്ക് പ്രതിദിനം 1600 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 40000 രൂപ ലഭിക്കും.
താൽപര്യമുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മറ്റു അധിക യോഗ്യതകൾ എന്നിവ തെളിയിക്കുന്ന രേഖകളും നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റും സഹിതം ദി രജിസ്ട്രാർ, മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോ്ടയം 686 560 എന്ന വിലാസത്തിലേക്ക് ഒക്ടോബർ 10 വൈകുന്നേരം 4.30നകം അപേക്ഷ നൽകണം.
വിശദ വിവരങങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
മാറ്റി വച്ച പരീക്ഷകൾ മൂന്നാം സെമസ്റ്റർ എം.എ സിറിയക്(2021 അഡ്മിഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ മാറ്റി വച്ച പരീക്ഷകൾ ഒക്ടോബർ 30 മുതൽ നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
എം.ജി സർവകലാശാല മാറ്റി വച്ച സെപ്റ്റംബർ 26,28, ഒക്ടോബർ നാല്, അഞ്ച്,ആറ് തീയതികളിലെ പരീക്ഷകൾ ഒക്ടോബർ 10 മുതൽ വിവിധ തീയതികളിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
സ്‌പെഷ്യൽ കോംപ്രിഹെൻസീവ് വൈവ വോസി നാലാം സെമസ്റ്റർ എൽ.എൽ.എം(2020 അഡ്മിഷൻ റഗുലർ, 20172019 അഡ്മിഷനുകൾ സപ്ലിമെൻററി, 2017ന് മുൻപുള്ള അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ് മാർച്ച് 2023) പരീക്ഷയിൽ എല്ലാ വിഷയങ്ങളും വിജയിക്കുകയും വൈവ പരീക്ഷയ്ക്ക് മാത്രം പരാജയപ്പെടുകയും ചെയ്ത വിദ്യാർഥികൾക്കായി സ്‌പെഷ്യൽ കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷ നടത്തുന്നു.
വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ 7500 രൂപ ഫീസ് ഓൺലൈനിൽ അടച്തിൻറെ രസീത് സഹിതം ഒക്ടോബർ ഏഴു വരെ സമർപ്പിക്കാം.
പരീക്ഷാ തീയതി ബി.കോം സ്‌പെഷ്യൽ മെഴ്‌സി ചാൻസ്(ആനുവൽ സ്‌കീം 1998മുതൽ 2008 വരെ അഡ്മിഷനുകൾ റഗുലർ, 1998 മുതൽ 2011 വരെ അഡ്മിഷനുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ, 1992 മുതൽ 1997 വരെ അഡ്മിഷനുകൾ ആനുവൽ സ്‌കീം) പരീക്ഷകൾ ഒക്ടോബർ 31ന് തുടങ്ങും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ രണ്ടാം സെമസ്റ്റർ ബി.എസ്.സി ജിയോളജി, ജോയോളജി ആൻറ് വാട്ടർ മാനേജ്‌മെൻറ്(സി.ബി.സി.എസ് 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് മെയ് 2023) പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 10ന് വിവിധ കോളജുകളിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
മെയ് മുതൽ സെപ്റ്റംബർ വരെ നടത്തിയ മൂന്നു മുതൽ എട്ടു വരെ സെമസ്റ്ററുകൾ ബി.ടെക് ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻറ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്(പുതിയ സ്‌കീം 2010 മുതലുള്ള അഡ്മിഷനുകൾ സപ്ലിമെൻററിയും മെഴ്‌സി ചാൻസും നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർഒൻപതു മുതൽ തൊടുപുഴ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എൻജിനീയറിംഗിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
മെയ് മുതൽ സെപ്റ്റംബർ വരെ നടത്തിയ മൂന്നു മുതൽ എട്ടു വരെ സെമസ്റ്ററുകൾ ബി.ടെക് എയറോനോട്ടിക്കൽ എൻജിനീയറിംഗ് (ുതിയ സ്‌കീം 2010 മുതലുള്ള അഡ്മിഷനുകൾ സപ്ലിമെൻററിയും മെഴ്‌സി ചാൻസും നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 10 മുതൽ പത്തനംതിട്ട മൗണ്ട് സിയോൺ കോളജ് ഓഫ് എൻജിനീയറിംഗിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.