University News
ഓണ്‍ലൈന്‍ എംകോം; 20 വരെ അപേക്ഷിക്കാം
എംജി സര്‍വകലാശാലയില്‍ റെഗുലര്‍ പ്രോഗ്രാമിനു തുല്യമായി യുജിസി അംഗീകരിച്ച ഓണ്‍ലൈന്‍ എംകോമിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 20 വരെ നീട്ടി. വിദ്യാര്‍ഥികളുടെ സൗകര്യവും താത്പര്യവുമനുസരിച്ച് പഠിക്കാന്‍ കഴിയുന്ന കോഴ്‌സില്‍ ചേരുന്നതിന് പ്രായപരിധി ഇല്ല. ജോലിയോടൊപ്പം പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവസരമുണ്ട്. കോഴ്‌സിന്റെ ഒരു ഘട്ടത്തിലും വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ നേരിട്ട് എത്തേണ്ടതില്ല. സംശയനിവാരണത്തിന് അധ്യാപകരുടെ ലൈവ് ഓണ്‍ലൈന്‍ സേവനവുമുണ്ട്.
നാലു സെമസ്റ്ററുകളായി ക്രമീകരിച്ചിരിക്കുന്ന രണ്ടു വര്‍ഷത്തെ പ്രോഗ്രാമിന് https://mguonline.ac/#/ എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 9778429536. 9778429538

പരീക്ഷകള്‍ മാറ്റി

30ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റര്‍ എംഎ സിറിയക്(2021 അഡ്മിഷന്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷകള്‍ മാറ്റി വച്ചു. പരീക്ഷകള്‍ നവംബര്‍ ആറിന് ആരംഭിക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ ടൈംടേബിള്‍

ആറാം സെമസ്റ്റര്‍ പഞ്ചവത്സര ബിഎ (ക്രിമിനോളജി) എല്‍എല്‍ബി (ഓണേഴ്സ് 2011 അഡ്മിഷന്‍ സപ്ലിമെന്ററി), ബിഎ എല്‍എല്‍ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയോടൊപ്പം ബാങ്കിംഗ് ലോ ആന്റ് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് എന്ന പേപ്പര്‍ കൂടി ഉള്‍പ്പെടുത്തി. പരീക്ഷ 27ന് നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

സ്പെഷല്‍ പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി (2021 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷയുടെ മൂന്ന് വിഷയങ്ങളുടെ സ്പെഷല്‍ പരീക്ഷകള്‍ (36ാമത് ദക്ഷിണ മേഖലാ കലോത്സവംപത്മ തരംഗില്‍ പങ്കെടുത്ത എറണാകുളം ഗവണ്‍മെന്റ് ലോ കോളജിലെ വിദ്യാര്‍ഥികള്‍ക്കായുള്ളത്) 13,16,18 തീയതികളില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ തീയതി

എട്ടാം സെമസ്റ്റര്‍ ഐഎംസിഎ (2019 അഡ്മിഷന്‍ റെഗുലര്‍, 2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി), ഡിഡിഎംസിഎ (2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ 30ന് ആരംഭിക്കും. 11 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. പിഴയോടെ 12നും സൂപ്പര്‍ ഫൈനോടെ 13നും അപേക്ഷ സീകരിക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

എല്‍എല്‍ബി പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി പരീക്ഷകള്‍ക്ക് 26 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. പിഴയോടെ 27നും സൂപ്പര്‍ ഫൈനോടെ 28നും അപേക്ഷ സ്വീകരിക്കും. റെഗുലര്‍ വിദ്യാര്‍ഥികള്‍ പരീക്ഷാഫീസിനൊപ്പം 270 രൂപയും വീണ്ടും എഴുതുന്നവര്‍ ഒരു പേപ്പറിന് 45 രൂപ നിരക്കിലും (പരമാവധി 270 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി പരീക്ഷകള്‍ക്ക് 13 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. പിഴയോടെ 17നും സൂപ്പര്‍ ഫൈനോടെ 18നും അപേക്ഷ സ്വീകരിക്കും. റെഗുലര്‍ വിദ്യാര്‍ഥികള്‍ പരീക്ഷാഫീസിനൊപ്പം 270 രൂപയും വീണ്ടും എഴുതുന്നവര്‍ ഒരു പേപ്പറിന് 45 രൂപ നിരക്കിലും(പരമാവധി 270 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.

അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി പരീക്ഷകള്‍ക്ക് 19 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. പിഴയോടെ 20നും സൂപ്പര്‍ ഫൈനോടെ 21ും അപേക്ഷ സ്വീകരിക്കും. റെഗുലര്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ ഫീസിനൊപ്പം 270 രൂപയും വീണ്ടും എഴുതുന്നവര്‍ ഒരു പേപ്പറിന് 45 രൂപ നിരക്കിലും(പരമാവധി 270 രൂപ) സിവി ക്യാമ്പ് ഫീസ് അടയ്ക്കണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പിഎച്ച്ഡി കോഴ്സ് വര്‍ക്ക് പരീക്ഷാഫലം

സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോട്ട്സ് സയന്‍സ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടത്തിയ പിഎച്ച്ഡി കോഴ്സ് വര്‍ക്ക് (2020 അഡ്മിഷന്‍ ഫുള്‍ടൈം, ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 18 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ഈ വര്‍ഷം മേയ് മുതല്‍ സെപ്റ്റംബര്‍ വരെ നടത്തിയ മൂന്നു മുതല്‍ എട്ടു വരെ സെമസ്റ്ററുകള്‍ ബിടെക് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് (പുതിയ സ്‌കീം 2010 മുതലുള്ള അഡ്മിഷനുകള്‍ സപ്ലിമെന്ററിയും മേഴ്സി ചാന്‍സും നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 11 മുതല്‍ കോട്ടയം സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ നടക്കും. ടൈം ടേബി്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ്അപ്ലൈഡ് (2021 അഡ്മിഷന്‍ റെഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി ജൂണ്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 20192021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എംഎ തമിഴ് പിജിസിഎസ്എസ് ജൂണ്‍ 2023 (2021 അഡ്മിഷന്‍ റെഗുലര്‍, 20192020 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ് മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ ഡെവലപ്മെന്റ് സ്്റഡീസ്, എംഎ ഗാന്ധിയന്‍ സ്റ്റഡീസ് (202123 ബാച്ച്, ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 15 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.