പരീക്ഷകൾ്ക്ക് അപേക്ഷിക്കാം
മൂന്നും നാലും സെമസ്റ്ററുകൾ എംഎ, എംഎസ് സി, എംകോം പ്രൈവറ്റ് രജിസ്‌ട്രേഷൻ(2016,2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഡിസംബർ 18 മുതൽ 20 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
21ന് പിഴയോടു കൂടിയും 22ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
ജനുവരി മൂന്നിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംസിഎ (2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾക്ക് 13 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
14ന് പിഴയോടു കൂടിയും 15ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
ലാബ് പരീക്ഷ വീണ്ടും എഴുതേണ്ട വിദ്യാർഥികൾ പ്രസ്തുത പേപ്പറിനുള്ള ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം
13ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിവോക്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018,2019,2020,2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്‌കീം) പരീക്ഷകൾക്ക് ഡിസംബർ ഏഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
എട്ടിന് പിഴയോടു കൂടിയും 11 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ
ജനുവരി ഒന്നിന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബിപിഇഎസ്(2020 അഡ്മിഷൻ റഗുലർ, 2016,2017,2018,2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
15ന് പിഴയോടു കൂടിയും 16ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബിവോക് പ്രിൻറിംഗ് ടെക്‌നോളജി(2021 അഡ്മിഷൻ റഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2023) പരീക്ഷയുടെ പ്രക്ടിക്കൽ പരീക്ഷകൾ ഡിസംബർ അഞ്ചു മുതൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ..
പരീക്ഷാ ഫലം
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.വോക് കോഴ്‌സിൻറെ വിവിധ പ്രോഗ്രാമുകളുടെ(2021 അഡ്മിഷൻ റഗുലർ പുതിയ സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് 16 വരെ ഓൺലൈനിൽ സമർപ്പിക്കാം.
സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആൻറ് ടെക്‌നോളജി ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി ഫുഡ് സയൻസ് ആൻറ് ടെക്‌നോളജി (202123 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കേക്ക് ക്രാഫ്റ്റിംഗിൽ പരിശീലനം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ് (ഡിഎഎസ്പി) കേക്ക് നിർമാണത്തിൽ വിദദ്ധ പരിശീലനം നൽകുന്നു. ആറു ദിവസത്തെ മാസ്റ്റർ ദി ഓഫ് ആർട്ട് ഓഫ് കേക്ക് ക്രാഫ്റ്റിംഗ് പ്രോഗ്രാമിന് വിദഗ്ധ ഷെഫുമാർ നേതൃത്വം നൽകും. പ്രായപരിധിയില്ല. ഫോൺ: 8078786798, 04812733292.