ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ 2025ലെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗില്‍ സ്പോര്‍ട്സ് മേഖലയിലെ ഉന്നത പഠന കേന്ദ്രങ്ങളുടെ പട്ടികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പിജി പ്രോഗ്രാമിന് അപേക്ഷിക്കാം.
സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസ് നടത്തുന്ന മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്പോര്ടസ് പ്രോഗ്രാമില്‍ പ്രവേശന പരീക്ഷയുടെയും കായിക മികവിന് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള പഠനം, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, പ്ലേസ്മെന്റ് അവസരം, ഡബിള്‍ സ്പെഷ്യലൈസേഷന് തുടങ്ങിയവ പ്രോഗ്രാമിന്റെ പ്രത്യേകതകളാണ്.
cat.mgu.ac.in വഴി അപേക്ഷ സമര്‍പ്പിക്കാം. 9567424302, 8943118266, 0481 2733377. ഇമെയില്‍
[email protected].
എംഎ ഇക്കണോമിക്സ് സര്‍വകലാശാലയിലെ കെഎന്‍ രാജ് സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ എംഎ ഇക്കണോമിക്സിന് ഇപ്പോള്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍(cat.mgu.ac.in). 9447854270, 048 2733382.
എംഎ ഹിസ്റ്ററി, ആന്ത്രപ്പോളജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ ഹിസ്റ്ററി, ആന്ത്രപ്പോളജി വിഷയങ്ങളില്‍ എംഎ പ്രോഗ്രാമിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവരെയാണു പരിഗണിക്കുന്നത്. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍(cat.mgu.ac.in). 94468 82478
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ്(ഡാസ്പ്) നടത്തുന്ന നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി, പ്ലാന്റ് ടിഷ്യു കള്‍ച്ചര്‍ ടെക്നോളജി പിജി സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.രജിസ്ട്രേഷന് ലിങ്ക്: https://forms.gle/uvQxGQRU8SzLb4G8A. 8078786798, 0481 2733292. ഇമെയില്‍
[email protected] ഡിപ്ലോമ കോഴ്സ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും (ഐയുസിഡിഎസ്) കോതമംഗലം പീസ് വാലിയും സംയുക്തമായി ആരംഭിക്കുന്ന ജറിയാട്രിക്ക് റിഹാബിലിറ്റേഷന്‍ ആന്‍ഡ് വെല്‍നെസ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം. പ്രീ ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടൂവാണ് അടിസ്ഥാന യോഗ്യത. പ്രായപരധിയില്ല.
ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ക്ലാസുകള്‍ ഉണ്ടാകും. പ്രായോഗിക പരിശീലനം വിവിധ കേന്ദ്രങ്ങളില്‍ നടക്കും. രജിസ്ട്രേഷന് ഫീസ് 9000 രൂപ. 8547165178, 8891391580 ഇമെയില്‍
[email protected] പരീക്ഷാ ഫലം ഒന്നാം സെമസ്റ്റര്‍ എംഎ ഹിന്ദി, എംഎ മലയാളം, എംഎ തമിഴ് (പിജിസിഎസ്എസ് 2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
പരീക്ഷാ തീയതി ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബികോം (പ്രൈവറ്റ് രജിസ്ട്രേഷന് 2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷകള്‍ 21 മുതല്‍ നടക്കും.
സബ് സെന്ററുകള്‍ അനുവദിച്ചു 21ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷന് (2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷകള്‍ക്ക് സബ് സെന്ററുകള്‍ അനുവദിച്ചുള്ള വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 19 മുതല്‍ ഹാള്‍ ടിക്കറ്റുകള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അനുവദിക്കപ്പെട്ട കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതണം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2024 അഡ്മിഷന് റഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് 26 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 27 വരെയും സൂപ്പര്‍ ഫൈനോടുകൂടി 28 വരെയും അപേക്ഷ സ്വീകരിക്കും.
അസിസ്റ്റന്റ് പ്രഫസര്‍; കരാര്‍ നിയമനം സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് (ഐയുസിഡിഎസ്) എംഎസ്ഡബ്ല്യു റഗുലര്‍ പ്രോഗ്രാമില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒബിസി, ജനറല്‍, ഭിന്നശേഷി വിഭാഗങ്ങളില സംവരണം ചെയ്യപ്പെട്ട ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.
യുജിസി നിഷ്കര്‍ഷിക്കുന്ന അധ്യാപന യോഗ്യതകളുള്ളവരെയാണു പരിഗണിക്കുന്നത്. പിഎച്ച്ഡി അഭികാമ്യം. ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളിലുള്ളവരെ പരിഗണിക്കും. അര്‍ഹരായവര്‍ 25ന് മുമ്പായി യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി ഐയുസിഡിഎസ് ഓഫിസില്‍ എത്തണം. 8891391580, ഈമെയില്‍
[email protected].