സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സില്‍ എംഎ പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രോഗ്രാമില്‍ പ്രവേശനത്തിന് cat.mgu.ac.in വഴി അപേക്ഷിക്കാം. 0481 2731040, 9495607297. വെബ് സൈറ്റ് https://sirp.mgu.ac.in ഇമെയില്‍:
[email protected].
എംഎസ്്സി ഡാറ്റാ അനലിറ്റിക്സ് സ്കൂള്‍ ഓഫ് ഡാറ്റ അനലിറ്റിക്സില്‍ എംഎസ്്സി ഡാറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ് പ്രോഗ്രാമിന് 20 വരെ അപേക്ഷിക്കാം. അന്‍പതു ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ (cat.mgu.ac.in). 8304870247, 892169303.ഇമെയില്‍:
[email protected].
മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് പിജി സ്കൂള്‍ ഓഫ് മാത്തമാറ്റിക്സില്‍ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളില്‍ എംഎസ്്സി പ്രോഗ്രാമിന് cta.mgu.ac.in വഴി അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കാണ് അവസരം. 9446560608, 9447423475. ഇമെയില്‍:
[email protected].
ടൂറിസത്തില്‍ പിജി സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ (www.sts.mgu.ac.in).9946253616, 8891873820
പരീക്ഷാ കേന്ദ്രം അനുവദിച്ചു നാളെ ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റര്‍ എംഎ, എംഎസ്്സി, എംകോം പരീക്ഷകളുടെ (പ്രൈവറ്റ് രജിസ്ട്രേഷന് 2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്), 21ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റര്‍ എംഎ, എംഎസ്്സി, എംകോം (പ്രൈവറ്റ് രജിസ്ട്രേഷന് 2018 അഡ്മിഷന് സപ്ലിമെന്ററി, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ച ഉത്തരവ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സെന്ററില്‍നിന്നും ഹാള്‍ ടിക്കറ്റുകള്‍ വാങ്ങി അനുവദിച്ചിരിക്കുന്ന കേന്ദ്രത്തില്‍ പരീക്ഷ എഴുതണം.
പരീക്ഷാ ഫലം മൂന്നാം സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്് (പുതിയ സ്കീം 2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി നവംബര്‍ 2024) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ് 31 വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ അപേക്ഷ നല്‍കാം.
പരീക്ഷാ തീയതി അഞ്ചാം സെമസ്റ്റര്‍ ബിടെക് (പുതിയ സ്കീം 2010 അഡ്മിഷന് മുതല്‍ മേഴ്സി ചാന്‍സ്) പരീക്ഷ ജൂണ്‍ 16 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.