University News
എംജി സര്‍വകലാശാല; കോളജുകളില്‍ പിജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാം
എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്ക് എകജാലക സംവിധാനം വഴി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മാനേജ്‌മെന്റ്, ലക്ഷദ്വീപ്, വികലാംഗ, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ ക്വാട്ടകളില്‍ പ്രവേശനം തേടുന്നവരും ഏകജാലക സംവിധാനത്തില്‍ അപേക്ഷ നല്‍കണം. ലക്ഷദ്വീപില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി എല്ലാ കോളജുകളിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ അപേക്ഷയ്‌ക്കൊപ്പം അപ് ലോഡ് ചെയ്യണം. വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും cap.mgu.ac.in സന്ദര്‍ശിക്കുക. അഫിലിയേറ്റഡ് കോളജുകളില്‍ ഹെല്‍പ്പ് ഡസ്‌ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഡ്രോണ്‍ ടെക്‌നോളജി; സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

എംജി സര്‍വകലാശാലയില്‍ ഡ്രോണ്‍ ടെക്‌നോളജി ശാസ്ത്രീയമായി പരിശീലിപ്പിച്ച് ലൈസന്‍സ് നല്‍കുന്ന കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഡോ. ആര്‍. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഐസ് ആണ് റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റത്തില്‍(ആര്‍പിഎഎസ്) മൂന്നു മാസവും ഒരു മാസവും ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുന്നത്. മലേഷ്യ ആസ്ഥാനമായുള്ള എസ്ജി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ഏഷ്യ സോഫ്റ്റ് ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന കോഴ്‌സില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കാണ് അവസരം. പ്രായം 18നും 60നും മധ്യേ.
കൃഷി, ഡാറ്റാ പ്രോസസിംഗ്, ത്രീഡി ഇമേജിംഗ്, മൈനിംഗ്, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം, സിനിമ തുടങ്ങിയ മേഖലകളില്‍ ഡ്രോണിന്റെ ഉപയോഗം, ഡ്രോണ്‍ റേസിംഗ്, ഡ്രോണ്‍ ഫ്‌ളൈറ്റ് പ്ലാനിംഗ് ആന്‍ഡ് ഓപ്പറേഷന്‍സ്, ഡ്രോണ്‍ നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സിലബസ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്റെ അംഗീകൃത ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കും. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും https://ses.mgu.ac.in, https://asiasoftlab.in എന്നീ ലിങ്കുകളില്‍ ലഭിക്കും. 7012147575 / 6282448585. ഇമെയില്‍ ൗമ്‌ലൊെഴൗ@ഴാമശഹ.രീാ.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബിഎ മദ്ദളം (സിബിസിഎസ് പുതിയ സ്‌കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷാ ഫലം

ആറാം സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് വൊക്കേഷന്‍ (പുതിയ സ്‌കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

നാലാം വര്‍ഷ ബാച്ച്‌ലര്‍ ഓഫ് ഫാര്‍മസി (2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2011 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ മൂന്നാം മേഴ്‌സി ചാന്‍സ് ജൂലൈ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ രണ്ടു വരെനിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
More News