എംജി സര്‍വകലാശാലാ കാമ്പസില്‍ പിജി 31 വരെ അപേക്ഷിക്കാം
സര്‍വകലാശാലയിലെ പഠന വകുപ്പുകളിലെയും ഇന്റര്‍ സ്‌കൂള്‍ സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി 31 വരെ നീട്ടി. എംഎ, എംഎസ്്‌സി, എംടിടിഎം, എല്‍എല്‍എം. എംഎഡ്, എംപിഇഎസ്, എംബിഎ എന്നിവയാണ് പ്രോഗ്രാമുകള്‍. എംബിഎ ഒഴികെയുള്ള പ്രോഗ്രാമുകളിലേയ്ക്ക് www.cat.mgu.ac.in എന്ന വെബ്‌സൈറ്റ് വഴിയും എംബിഎയ്ക്ക് admission.mgu.ac.in എന്ന വെബ്‌സൈറ്റ് വഴിയുമാണ് അപേക്ഷ നല്‍കേണ്ടത്. പ്രവേശന പരീക്ഷ ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കേന്ദ്രങ്ങളില്‍ നടക്കും. എംബിഎയ്ക്ക് സിമാറ്റ്, ക്യാറ്റ്, കെമാറ്റ് പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയിലെ സ്‌കോര്‍ പരിഗണിച്ചാണ് പ്രവേശനം.
കോഓര്‍ഡിനേറ്ററെ നിയമിക്കണം
എംജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ് സര്‍വീസസ് നടത്തുന്ന വിദ്യാര്‍ഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കോളജ് തലത്തില്‍ ഏകോപിപ്പിക്കുന്നതിന് സ്റ്റുഡന്റ് വെല്‍ഫെയര്‍ കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കണം. ഓട്ടോണമസ് കോളജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് കോളജുകള്‍ നിയമന ഉത്തരവ് 23ന് മുന്‍പ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ് സര്‍വീസസിന് നല്‍കണം.
മാര്‍ക്ക് ചേര്‍ക്കുന്നതിന് അപേക്ഷ നല്‍കണം
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേന 2019 മുതല്‍ 2021 വരെ വര്‍ഷങ്ങളില്‍ സിബിസിഎസ് ബിരുദ പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടിയവരില്‍ ഒന്നു മുതല്‍ ആറുവരെ സെമസ്റ്ററുകളുടെ പുനര്‍മൂല്യനിര്‍ണയത്തിന്റെ മാര്‍ക്കുകള്‍ കൂട്ടിച്ചേര്‍ക്കാത്ത വിദ്യാര്‍ഥികള്‍ 31ന് മുന്‍പ് ഇതിനായി അപേക്ഷ സമര്‍പ്പിക്കണം. ഈ സമയപരിധിക്കുള്ളില്‍ അപേക്ഷിക്കാത്തവരുടെ പുനര്‍മൂല്യനിര്‍ണയഫലം പിന്നീടു കൂട്ടിച്ചേര്‍ത്താല്‍ ഈ മാര്‍ക്ക് അന്തിമ റാങ്ക്, പൊസിഷന് പരിഗണിക്കുന്നതല്ല.
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം; സ്‌പോട്ട് അഡ്മിഷന്‍
സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂണില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന്റെ വിവിധ ബാച്ചുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. 9188374553
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്‌സി ബയോകെമിസ്ട്രി (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌െന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
ആറാം സെമസ്റ്റര്‍ സിബിസിഎസ് ബികോം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബിഎഡ് ദ്വിവത്സര (ക്രെഡിറ്റ് ആന്‍ഡ്് സെമസ്റ്റര്‍ 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നു മുതല്‍ നാലു വരെ വര്‍ഷ ബിഎസ്്‌സി നഴ്സിംഗ് സ്‌പെഷല്‍ സപ്ലിമെന്ററി (പഴയ സ്‌കീം2012 മുതല്‍ 2015 വരെ അഡ്മിഷനുകള്‍) പരീക്ഷകള്‍ക്ക് ജൂണ്‍ ഒമ്പതു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ജൂണ്‍ 10 വരെയും സൂപ്പര്‍ ഫൈനോടെ 11 വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര്‍ ബിആര്‍ക്ക് (2014 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് ജൂണ്‍ രണ്ടു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ജൂണ്‍ മൂന്ന് വരെയും സൂപ്പര്‍ ഫൈനോടെ നാലു വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
നാലാം സെമസ്റ്റര്‍ എംഎ, എംഎസ്്‌സി, എംകോം (സിഎസ്എസ്) (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷകള്‍ ജൂണ്‍ മൂന്ന് മുതല്‍ നടക്കും.