സ്കൂള്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സില്‍ എംഎസ്്സി ഫിസിക്സ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. മെറ്റീരിയല്‍ സയന്‍സ്, ആസ്ട്രോ ഫിസിക്സ്, പ്ലാസ്മ ഫിസിക്സ്, തിയററ്റിക്കല്‍ ഫിസിക്സ്, നാനോസയന്‍സ്, അപ്ലൈഡ് ഫോട്ടോണിക്സ്,ലേസര്‍ ഫിസിക്സ്, എന്നീ മേഖലകളില്‍ ഇലക്ടീവ് കോഴ്സുകളുണ്ട്. ഗവേഷണത്തിനുള്ള വിപുല സാധ്യതകളും വകുപ്പിന്റെ പ്രത്യേകതയാണ്. cat.mgu.ac.in വഴി 31 വരെ അപേക്ഷിക്കാം.
പൊളിറ്റിക്സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സില് എംഎ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സില്‍ എംഎ പൊളിറ്റിക്സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രോഗ്രാമില്‍ പ്രവേശനത്തിന് cat.mgu.ac.in വഴി അപേക്ഷിക്കാം. 0481 2731040, 9495607297. വെബ് സൈറ്റ് https://sirp.mgu.ac.in ഇമെയില്‍:
[email protected].
കൗണ്‍സലിംഗില്‍ എംഎ സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന എംഎ കൗണ്‍സലിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
നൈപുണ്യവികസനത്തിനുകൂടി പ്രാധാന്യം നല്കി ചിട്ടപ്പെടുത്തിയിട്ടുള്ള കരിക്കുലമാണ് പ്രോഗ്രാമിന്റെ പ്രത്യേകത.
[email protected]. വഴി അപേക്ഷിക്കാം. 0481 2733399, 8301000560.
എംജി സര്‍വകലാശാലയില്‍ ജര്‍മന്‍ പഠിക്കാം സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് നടത്തുന്ന ജര്‍മന്‍ എവണ്‍ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. തിങ്കള്‍ മുതല്‍ വെള്ളിവരെ ഓണ്‍ലൈന്‍ ക്ലാസുകളും ശനിയാഴ്ച ഓഫ് ലൈന്‍ ക്ലാസുകളുമുണ്ടാകും.
പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എണ്പതു മണിക്കൂറാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഫീസ് പതിനായിരം രൂപ. https://forms.gle/mF9zwJv5SxuFEUCd8 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. 8078786798, 0481 2733292 ഇമെയില്‍
[email protected]. വെബ്സൈറ്റ് dasp.mgu.ac.in
പ്രൊജക്റ്റ് ഇവാലുവേഷന്‍ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്സി ഇന്‍ ബേസിക് സയന്‍സ് (സ്റ്റാറ്റിസ്റ്റിക്സ് 2022 അഡ്മിഷന് റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2025) മൈനര്‍ പ്രൊജക്റ്റ് ഇവാലുവേഷന്‍ പരീക്ഷാ 28ന് മാല്യങ്കര എസ്എന്‍എം കോളജില്‍ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം ഒന്നും രണ്ടും സെമസ്റ്റര്‍ എംഎഫ്എ (2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വര അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ ജൂണ്‍ 13 മുതല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നടക്കും. 26 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 27 വരെയും സൂപ്പര്‍ ഫൈനോടെ 28 വരെയും അപേക്ഷ സ്വീകരിക്കും.
കലോത്സവ വിജയികള്‍ക്ക് കാഷ് അവാര്‍ഡിന് അപേക്ഷിക്കാം അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് സംഘടിപ്പിച്ച ദേശീയ, ദക്ഷിണ മേഖലാ, അന്തര്‍ സര്‍വകലാശാലാ കലോത്സവങ്ങളില്‍ വിജയികളായ എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള 202425 അധ്യയന വര്‍ഷത്തെ കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവരെയാണ് പരിഗണിക്കുന്നത്. കോളജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയും കലോത്സവത്തില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂണ്‍ 10ന് വൈകുന്നേരം അഞ്ചു വരെ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം.
വിലാസം ഡയറക്ടര്‍, ഡിപ്പാര്‍ട്മെന്റ് ഓഫ് സ്റ്റുഡന്റ് സര്‍വീസസ്, മഹാത്മാ ഗാന്ധി സര്‍വകലാശാല പി.ഡി. ഹില്‍സ് കോട്ടയം 686560. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും സര്‍വകലാശാലാ വെബ്സൈറ്റില്‍ (www.mgu.ac.in)
പരീക്ഷാ തീയതി ഒന്നാം സെമസ്റ്ര് ബിവോക്ക് (പഴയ സ്കീം 2018 അഡ്മിഷന് സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ 30 മുതല്‍ നടക്കും.
രണ്ടാം സെമസ്റ്റര്‍ ബിവോക്ക് (പഴയ സ്കീം 2018 അഡ്മിഷന് സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ജൂണ്‍ ഒന്‍പതു മുതല്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ ബിവോക്ക് (പഴയ സ്കീം 2018 അഡ്മിഷന് സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ജൂണ്‍ 16 മുതല്‍ നടക്കും.
പരീക്ഷാ ഫലം ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയന്‍സ് (2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
ഒന്നാം സെമസ്റ്റര്‍ എംബിഎ (2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019, 2020 അഡ്മിഷനുകള്‍ ഒന്നാം മേഴ്സി ചാന്‍സ് ഡിസബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നും രണ്ടും സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്സി മാത്തമാറ്റിക്സ് (പ്രൈവറ്റ് രജിസ്ട്രേഷന് 2018 അഡ്മിഷന് സപ്ലിമെന്ററി, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് ഓഗസ്റ്റ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.