University News
എംജി സര്‍വകലാശാല ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍; ഏഴു വരെ രജിസ്റ്റര്‍ ചെയ്യാം
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലും സര്‍വകലാശാലയുടെ ഗ്രാജ്വേറ്റ് സ്‌കൂളിന്റെ 4+1 ഓണേഴ്‌സ് പ്രോഗ്രാമുകളിലും പ്രവേശനത്തിനു ഏഴുവരെ ഓണ്‍ലൈനില്‍ (cap.mgu.ac.in) രജിസ്റ്റര്‍ ചെയ്യാം. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 258 അഫിലിയേറ്റഡ് കോളജുകളാണ് എംജി സര്‍വകലാശാലയ്ക്കുള്ളത്. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി മെറിറ്റ്, മാനേജ്‌മെന്റ് ക്വാട്ട, സ്‌പോര്‍ട്‌സ്, ഭിന്നശേഷി ക്വാട്ടകള്‍ എന്നിവയില്‍ പ്രവേശനം തേടുന്നവരും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ പിശകുകള്‍ ഉണ്ടാകുന്ന പക്ഷം 12, 13 തീയതികളില്‍ തിരുത്തലുകള്‍ വരുത്താം. ഇതോടൊപ്പം ഓപ്ഷനുകള്‍ ഒഴിവാക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ പുനഃക്രമീകരിക്കുകയോ ചയ്യാം. സാധ്യതാ അലോട്ട്‌മെന്റ് 12നും ആദ്യ അലോട്ട്‌മെന്റ് 18നും പ്രസിദ്ധീകരിക്കും.
സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, വികാലംഗ ക്വാട്ടകളിലെ താത്കാലിക റാങ്ക് ലിസ്റ്റ് 11നും അന്തിമ റാങ്ക് ലിസ്റ്റ് 13നും പ്രസിദ്ധീകരിക്കും. ഈ ക്വാട്ടകളിലെ പ്രവേശനം 13, 14 തീയതികളില്‍ കോളജുകളില്‍ നടക്കും.

പിജി, ബിഎഡ് ഏകജാലകം; രജിസ്‌ട്രേഷന്‍ 10 വരെ

എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴി പ്രവേശനത്തിന് 10 വരെ cap.mgu.ac.in രജിസ്റ്റര്‍ ചെയ്യാം. സാധ്യതാ അലോട്ട്‌മെന്റ് 16നും ഒന്നാം അലോട്ട്‌മെന്റ് 24നും പ്രസിദ്ധീകരിക്കും.
സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, വികലാംഗ ക്വാട്ടകളിലെ താത്കാലിക റാങ്ക് ലിസ്റ്റ് 20നും അന്തിമ ലിസ്റ്റ് 25നും പ്രസിദ്ധീകരിക്കുകയും പ്രവേശനം 25, 26 തീയതികളില്‍ കോളജുകളില്‍ നടത്തുകയും ചെയ്യും.

സര്‍വകലാശാലാ കാമ്പസില്‍ പി.ജി; അപേക്ഷിക്കാന്‍ രണ്ടു ദിവസം കൂടി

എംജി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റര്‍ സ്‌കൂള്‍ സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് നാളെ വൈകുന്നേരം വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. എംഎ, എംഎസ്്‌സി, എംടിടിഎം, എല്‍എല്‍എം. എംഎഡ്, എംപി.ഇഎസ്, എംബിഎ എന്നിവയാണ് പ്രോഗ്രാമുകള്‍.

എംബിഎ ഒഴികെയുള്ള പ്രോഗ്രാമുകളിലേയ്ക്ക് www.cat.mgu.ac.in എന്ന വെബ്‌സൈറ്റ് വഴിയും എംബിഎയ്ക്ക് admission.mgu.ac.in എന്നവെബ്‌സൈറ്റ് വഴിയുമാണ് അപേക്ഷ നല്‍കേണ്ടത്.

പ്രവേശന പരീക്ഷ എട്ട്, ഒന്‍പത് തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കേന്ദ്രങ്ങളില്‍ നടക്കും. എംബിഎയ്ക്ക് സിമാറ്റ്, ക്യാറ്റ്, കെമാറ്റ് പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയിലെ സ്‌കോര്‍ പരിഗണിച്ചാണ് പ്രവേശനം.

പ്രൊജക്റ്റ് ഇവാലുവേഷന്‍

നാലാം സെമസ്റ്റര്‍ എംബിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ് മേയ് 2025) വൈവ, പ്രൊജക്റ്റ് ഇവാലുവേഷന്‍ പരീക്ഷ മൂന്നു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ, എംഎസ്്‌സി, എംകോം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2025) പരീക്ഷകള്‍ക്ക് 10 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 11 വരെയും സൂപ്പര്‍ ഫൈനോടെ 12 വരെയും അപേക്ഷ സ്വീകരിക്കും.

സബ് സെന്ററുകള്‍ അനുവദിച്ചു

ഒന്‍പതിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റ്‍ സിബിസിഎസ് ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷകള്‍ക്ക് സബ് സെന്ററുകള്‍ അനുവദിച്ച് വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ മൂന്നു മുതല്‍ ഹാള്‍ ടിക്കറ്റുകള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അനുവദിക്കപ്പെട്ട കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതണം.

പ്രാക്ടിക്കല്‍

രണ്ടം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി പ്രോഗ്രാം ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 11 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍; വാക്ഇന്‍ഇന്റര്‍വ്യൂ

സര്‍വകലാശാലയില്‍ താല്‍കാലിക കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ സോഫ്്റ് വെയര്‍ ഡെവലപ്പര്‍ നിയമനത്തിനുള്ള വാക്ക്ഇന്‍ഇന്റര്‍വ്യൂ അഞ്ചിനു നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഫോണ്‍04812733541

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളജുകളിലെ എംഎഡ് അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ 30 മുതല്‍ നടക്കും.

മൂന്നാം വര്‍ഷ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മ്യൂസിയോളജി (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2016 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 24ന് നടക്കും. ഏഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 10 വരെയും സൂപ്പര്‍ ഫൈനോടെ 12 വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ ഹിസ്റ്ററി (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
More News