എംജി സര്‍വകലാശാല ഡിഎസ്എസ് ഇനി ഡിഎസ്ഡബ്ല്യു
എംജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സര്‍വീസസിന്റെ പേര് ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ എന്നു മാറ്റി. സര്‍വകലാശാലാ സിന്‍ഡിക്കേറ്റാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വകുപ്പിന്റെ ഡയറക്ടറായി ഏബ്രഹാം കെ. സാമുവല്‍ തുടരും. അഫിലിയേറ്റഡ് കോളജുകളിലെയും സര്‍വകലാശാലയിലെ പഠന വകുപ്പുകളിലെയും വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായുള്ള നടപടികളും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളും സര്‍വകലാശാലാ തലത്തില്‍ ഏകോപിപ്പിക്കുന്നത് ഡിഎസ്ഡബ്ല്യുവാണ്.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ ഇക്കണോമെട്രിക്സ് (2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ എംആര്‍ക്ക് (2024 അഡ്മിഷന് റെഗുലര്‍) പരീക്ഷകള്‍ 23 മുതല്‍ നടക്കും. ഒന്‍പതു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 10 വരെയും സൂപ്പര്‍ ഫൈനോടെ 11 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
നാലാം സെമസ്റ്റര്‍ എംബിഎ (2023 അഡ്മിഷന് റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2019 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്) പരീക്ഷകള്‍ 16 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.