University News
എംജിയില്‍ പിജി; പ്രവേശന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം
എംജിയിലെ പഠന വകുപ്പുകളിലെയും ഇന്റര്‍ സ്‌കൂള്‍ സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വിദ്യാര്‍ഥികളുടെ പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

പരീക്ഷ എട്ട്, ഒന്‍പത് തിയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടക്കും. ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് cat.mgu.ac.in സന്ദര്‍ശിക്കുക. 9495607297, 0481 2733595

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്സി ബയോടെക്‌നോളജി (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

പരീക്ഷാ തീയതി

പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ പ്രോഗ്രം ഇന്‍ ലാംഗ്വേജസ്ഇംഗ്ലീഷ് (പുതിയ സ്‌കീം2020 അഡ്മിഷന്‍ റഗുലര്‍ ഏപ്രില്‍ 2024) പരീക്ഷകള്‍ 12 മുതല്‍ നടക്കും.
(പി.ആര്‍.ഒ/39/1659/2025)

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബിഎസ്സി ബയോകെമിസ്ട്രി കോംപ്ലിമെന്ററി (പുതിയ സ്‌കീം 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഇന്നു മുതല്‍ ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ വെബ് സൈറ്റില്‍.
More News