എംജിയു യുജിപി, മേജര്‍ സ്വിച്ചിംഗ് 10 വരെ
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ 202425 അഡ്മിഷന് നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലെ (എംജിയു യുജിപി) വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കോളജില്‍ മേജര്‍ സ്വിച്ചിംഗിന് 10 വരെ അപേക്ഷ നല്‍കാം. ഇതിന് സ്റ്റുഡന്റ് യുസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് എംജിയു യുജിപി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ നല്‍കാം. ഒരു വിദ്യാര്‍ഥിക്ക് പരമാവധി ആറു ഓപ്ഷനുകള്‍ വരെ തെരഞ്ഞെടുക്കാം. മാനേജ്മെന്റ്, കമ്യൂണിറ്റി മെറിറ്റ് സീറ്റുകളുള്ള മേജറുകളിലേക്കും നിശ്ചിത സമയപരിധിക്കുള്ളില്‍ ഓപ്ഷന് നല്‍കാവുന്നതാണ്. റാങ്ക് ലിസ്റ്റ് 11 ന് പ്രസിദ്ധീകരിക്കും. മേജര്‍ സ്വിച്ചിംഗ് 12 മുതല്‍ 13 വരെ നടത്താം. മാനേജ്മെന്റ് ക്വാട്ട റാങ്ക് ലിസ്റ്റ് 16നു പ്രസിദ്ധീകരിക്കും. മാനേജ്മെന്റ് ക്വാട്ടയില്‍ സ്വിച്ചിംഗ് 17ന് നടത്താം.
സ്വിച്ചിംഗിന് അപേക്ഷ നല്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് സ്വിച്ചിംഗ് പൂര്‍ത്തീകരിക്കുന്നതുവരെ സെമസ്റ്റര്‍ ഫീസ് ഈടാക്കാന്‍ പാടില്ല. ഫീസ് ഇതിനോടകം വാങ്ങിയിട്ടുണ്ടെങ്കില്‍ സ്വിച്ച് ചെയ്യുന്ന പ്രോഗ്രാമിന്റെ ഫീസിലേക്ക് ക്രമീകരിക്കണം. ഈ തുക വാങ്ങിയ തുകയിലും കുറവാണെങ്കില്‍ ബാക്കി റീഫണ്ട് ചെയ്യണം.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബിഎഫ്ടി, ബിഎസ്്സി അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈന്‍ (സിബിസിഎസ് പുതിയ സ്കീം2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 12ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍
നാലാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് മോഡല്മൂന്ന് സിബിസിഎസ് (പുതിയ സ്കീം2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 22 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 10ന് ആരംഭിക്കും.
നാലാം സെമസ്റ്റര്‍ ബിഎ മലയാളം മോഡല്‍ രണ്ട് സിബിസിഎസ് (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന് മേഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 11 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈ്റില്.
നാലാം സെമസ്റ്റര്‍ എംസ്്സി ഫുഡ് ടെക്നോളജി (സിഎസ്എസ് 2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒന്‍പതു മൂതല്‍ കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷ മാറ്റി
ഒന്‍പതിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിഎഡ് സ്പെഷല്‍ എജ്യുക്കേഷന്‍ ലേണിംഗ് ഡിസെബിലിറ്റി, ഇന്റലക്ച്വല്‍ ഡിസെബിലിറ്റി(2024 അഡ്മിഷന് റെഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2019 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) പരീക്ഷ 10 ലേക്ക് മാറ്റി.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റര്‍ ബിആര്‍ക്ക് (2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂലൈ ഏഴു മുതല്‍ നടക്കും. 16വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടെ 17നും സൂപ്പര്‍ ഫൈനോടെ 18നും അപേക്ഷ സ്വീകരിക്കും.
ആറാം സെമസ്റ്റര്‍ ബിആര്‍ക്ക് (2022 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂലൈ 10 മുതല്‍ നടക്കും. 19വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടെ 20നും സൂപ്പര്‍ ഫൈനോടെ 21നും അപേക്ഷ സ്വീകരിക്കും.
വൈവ വോസി
നാലാം സെമസ്റ്റര്‍ എംഎസ്ഡബ്ല്യു (2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ 16 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.