അഫിലിയേറ്റഡ് കോളജുകളില്‍ പിജി, ബിഎഡ്; ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ 26ന് മുന്‍പ് സര്‍വകലാശാല ഫീസ് ഓണ്‍ലൈനില്‍ അടച്ച് പ്രവേശനം ഉറപ്പാക്കണം.
സ്ഥിര പ്രവേശനം എടുക്കുന്നവര്‍ കോളജുകളില്‍ നേരിട്ട് എത്തി ട്യൂഷന് ഫീസ് അടയ്ക്കണം. താത്കാലിക പ്രവേശനത്തിനായി കോളജുകളില്‍ നേരിട്ട് പോകേണ്ടതില്ല. താത്കാലിക പ്രവേശനം എടുക്കുന്നവര്‍ സര്‍വകലാശാലാ ഫീസ് ഓണ്‍ലൈനില്‍ അടച്ചശേഷം താത്കാലിക പ്രവേശനം തെരഞ്ഞെടുത്ത് ഓണ്‍ലൈനില്‍ ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോ 26ന് മുന്‍പ് കോളജുകള്‍ക്ക് നല്‍കണം.
പ്രവേശനം ഉറപ്പാക്കിയതിന്റെ തെളിവായി കണ്ഫര്മേഷന് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും. ആദ്യ ഓപ്ഷന് അലോട്ട്മെന്റ് ലഭിച്ചവര്‍ നിര്‍ബന്ധമായും സ്ഥിര പ്രവേശനം എടുക്കണം. ഇവര്‍ക്ക് താത്കാലിക പ്രവേശനം എടുക്കാന്‍ ക്രമീകരണമില്ല. 26ന് വൈകുന്നേരം നാലിനു മുന്‍പ് സര്‍വകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്ട്മെന്റ് റദ്ദാകും.
കമ്യൂണിറ്റി മെറിറ്റ് ക്വാട്ട
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ പിജി, ബിഎഡ് പ്രോഗ്രാമുകളില്‍ കമ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളജുമായി ബന്ധപ്പെട്ട് നിശ്ചിത തീയതിക്ക് മുന്‍പ് പ്രവേശനം എടുക്കണം.
പരീക്ഷാ ഫലം
എട്ടാം സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് (2021 അഡ്മിഷന് റെഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016 അഡ്മിഷന് മേഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ ഏഴു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്സി ഫിസിക്സ് (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ എട്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
പത്താം സെമസ്റ്റര്‍ ബിആര്്ക് (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയുടെ തിസിസ് ഇവാലുവേഷന്‍, വൈവ വോസി പരീക്ഷകള്‍ക്ക് ജൂലൈ ഏഴു വരെ അപേക്ഷിക്കാം. ഫൈനോടെ ജൂലൈ എട്ടു വരെയും സൂപ്പര്‍ ഫൈനോടെ ഒമ്പതു വരെയും അപേക്ഷ സ്വീകരിക്കും.
വൈവ വോസി
നാലാം സെമസ്റ്റര്‍ (സിഎസ്എസ്2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) എംഎ മ്യൂസിക് വയലിന്, കഥകളി വേഷം പ്രാക്ടിക്കല്‍, പ്രൊജക്ട്, കോംപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ ജൂലൈ ഏഴു മുതല്‍ 11 വരെ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബിവോക്ക് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ജേര്‍ണലിസം (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്പുതിയ സ്കീം ഫെബ്രുവരി 2025) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ജൂലൈ നാലിന് കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് (സിഎസ്എസ്2023 അഡ്മിഷന് െഗുലര്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്പുതിയ സ്കീം ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്ട് , വൈവ വോസി പരീക്ഷകള്‍ ജൂണ്‍ 25, 26 തീയതികളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബിവോക്ക് പ്രിന്റിംഗ് ടെക്നോളജി (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെയും, 26നുമയി നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എംഎച്ച്എം (സിഎസ്എസ് 2023 അഡ്മിഷന് റെഗുലര്‍ ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27ന് സൂര്യനെല്ലി മൗണ്ട് റോയല്‍ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പത്താം സെമസ്റ്റര്‍ എംഎസ്്സി ബേസിക്ക് സയന്‍സസ് കെമിസ്ട്രി (2020 അഡ്മിഷന് റെഗുലര്‍ ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 25 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബിഎസ്്സി കംപ്യൂട്ടര്‍ സയന്‍സ് മോഡല്‍ മൂ്ന് (സിബിസിഎസ് 2023 അഡ്മിഷന് ഇംപ്രൂവമെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന് മേഴ്സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ സോഫ്റ്റ്വെയര് ലാബ് 2 പ്രാക്ടിക്കല്‍ പരീക്ഷ 27ന് നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.