University News
ലഹരി വിരുദ്ധ ദിനം ആചരിച്ചു
കോട്ടയം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എംജി സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. കെ. ജയചന്ദ്രന്‍ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി. സിന്‍ഡിക്കേറ്റ് അംഗം ഡോ. ജോജി അലക്സ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്ത്, ഫിനാന്‍സ് ഓഫീസര്‍ ബിജു മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രാക്ടിക്കല്‍

മൂന്നാം വര്‍ഷ എംഎസ്്‌സി മെഡിക്കല്‍ അനാട്ടമി (2021 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മേഴ്സി ചാന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 17 മുതല്‍ 19 വരെ നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎ മലയാളം (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്റ്റ്, വൈവ വോസി പരീക്ഷകള്‍ ജൂലൈ ഏഴു മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റര്‍ ഐഎംസിഎ (2018, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ മേഴ്സി ചാന്‍സ്), അഞ്ചാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ജൂലൈ ഏഴു മുതല്‍ നടക്കും.ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി ബേസിക് സയന്‍സസ് (ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ്ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, കംപ്യൂട്ടര്‍ സയന്‍സ്ഡാറ്റാ സയന്‍സ്), ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്ഇംഗ്ലീഷ് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും, സപ്ലിമെന്ററിയും) പരീക്ഷയ്ക്ക് ജൂലൈ ഏഴു വരെ അപേക്ഷിക്കാം. ഫൈനോടെ ജൂലൈ ഒമ്പതു വരെയും സൂപ്പര്‍ ഫൈനോടെ 11 വരെയും അപേക്ഷ സ്വീകരിക്കും.

രണ്ടാം സെമസ്റ്റര്‍ എംബിഎ (2024 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ ജൂലൈ 17 മുതല്‍ നടക്കും. ജൂലൈ ഒന്നു വരെ അപേക്ഷിക്കാം. ഫൈനോടെ രണ്ടിനും സൂപ്പര്‍ ഫൈനോടെ മൂന്നിനും അപേക്ഷ സ്വീകരിക്കും.

രണ്ടാം സെമസ്റ്റര്‍ എംബിഎ (2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2019 അഡ്മിഷന‍ രണ്ടാം മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ജൂലൈ 17 മുതല്‍ നടക്കും. ജൂലൈ ഒന്നു വരെ അപേക്ഷിക്കാം. ഫൈനോടെ രണ്ടിനും സൂപ്പര്‍ ഫൈനോടെ മൂന്നിനും അപേക്ഷ സ്വീകരിക്കും.

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍എല്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷനുകള്‍ രണ്ടാം മേഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ജൂലൈ 16 മുതല്‍ നടക്കും.
More News