University News
ഓണേഴ്സ് ബിരുദം ഒന്നാം പ്രത്യേക അലോട്ട്മെന്‍റിന് നാളെ വരെ രജിസ്റ്റര്‍ ചെയ്യാം
എംജി യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രവേശനത്തിന് പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്‍റിന് നാളെ വൈകുന്നേരം വരെ രജിസ്റ്റര്‍ ചെയ്യാം.മറ്റു വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൗകര്യമുണ്ട്. ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും അപേക്ഷ സ്വീകരിക്കും. മുന്‍പ് അപേക്ഷ നല്‍കിയവര്‍ക്ക് ഓപ്ഷനുകള്‍ മാറ്റി നല്‍കാനും സ്ഥിര പ്രവേശനം എടുത്തവര്‍ക്കും ഇതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്കും അലോട്ട്മെന്‍റ് റദ്ദായവര്‍ക്കും പുതിയതായി ഓപ്ഷനുകള്‍ നല്‍കാനും സാധിക്കും. നിലവില്‍ അപേക്ഷിച്ചിട്ടുള്ളവര്‍ പ്രത്യേക അലോട്ട്മെന്‍റില്‍ പരിഗണിക്കപ്പെടുന്നതിന് പുതിയതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്ക് പ്രത്യേക അലോട്ട്മെന്‍റ് ലഭിച്ചാല്‍ പുതിയതായി ലഭിക്കുന്ന കോളജിലേക്ക് അല്ലെങ്കില്‍ പ്രോഗ്രാമിലേക്ക് നിര്‍ബന്ധമായും മാറേണ്ടിവരും. അതുകൊണ്ടുതന്നെ ആവശ്യമെങ്കില്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.

സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ (https://cap.mgu.ac.in/) ലഭ്യമാണ്.

റഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാം

സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ്(ഡാസ്പ്) നടത്തുന്ന റഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാമുകളായ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ്സപ്ലൈ ചെയിന്‍ ആന്‍റ് പോര്‍ട്ട് മാനേജ്മെന്‍റ് (യോഗ്യതപ്ലസ്ടു) പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ ആന്‍റ് ബിസിനസ് അനലിറ്റിക്സ് (യോഗ്യതഡിഗ്രി) എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 14 വരെ അപേക്ഷിക്കാം. www.dasp.mgu.ac.in. [email protected]. 8078786798, 0481 2733292

വൈവാവോസി

നാലാം സെമസ്റ്റര്‍ എംഎ മലയാളം പ്രൈവറ്റ് രജിസ്ട്രേഷന്‍ (2018 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ഫെബ്രുവരി 2025) നാലാം സെമസ്റ്റര്‍ എംഎ മലയാളം പ്രൈവറ്റ് രജിസ്ട്രേഷന്‍ (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി മാര്‍ച്ച് 2025) പരീക്ഷയുടെ വൈവാവോസി പരീക്ഷകള്‍ 18 മുതല്‍നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി പ്രൈവറ്റ് രജിസ്ട്രേഷന്‍ (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി മാര്‍ച്ച് 2025) പരീക്ഷയുടെ വൈവാവോസി പരീക്ഷകള്‍ ജൂലൈ 14 മുതല്‍ നടക്കും.

നാലാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി, ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്ട്, വൈവാവോസി പരീക്ഷകള്‍ എട്ടു മുതല്‍ നടക്കും.

നാലാം സെമസ്റ്റര്‍ എംകോം ആന്‍റ് എംസിഎ (സിഎസ്എസ്2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്റ്റ്, വൈവാവോസി പരീക്ഷകള്‍ ഏഴു മുതല്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംസ്സി കെമിസ്ട്രി (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ഓക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ, ബിഎ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഓഡിയോഗ്രാഫി ആന്‍റ് ഡിജിറ്റല്‍ എഡിറ്റിംഗ് (സിബിസിഎസ് പുതിയ സ്കീം2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ മെഴ്സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 14 മുതല്‍ നടക്കും.

ശില്‍പ്പശാല

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍റെ നേതൃത്വത്തില്‍ ജൈവ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിംഗും സര്‍ട്ടിഫിക്കേഷനും എന്ന വിഷയത്തില്‍ മൂന്നിന് ശില്‍പ്പശാല നടത്തും. രജിസ്ട്രേഷന്‍ ഫീസ് 300 രൂപ. 8301000560, 04812733399
More News