University News
ഓണേഴ്‌സ് ബിരുദ പ്രവേശനം; ഒന്നാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രവേശനത്തിന് പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഏഴിനു വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം. മുന്‍ അലോട്ട്മെന്റുകളില്‍ താത്കാലിക പ്രവേശനമെടുത്ത പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാരും ഈ സമയപരിധിക്കു മുന്‍പ് സ്ഥിര പ്രവേശനം ഉറപ്പാക്കണം. നിശ്ചിത തീയതിക്കു മുന്‍പ് പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും. ഒന്നാം പ്രത്യേക അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് സ്ഥിരപ്രവേശനത്തിനു മാത്രമേ ക്രമീകരണമുള്ളൂ. ഈ അലോട്ട്മെന്റില്‍ താത്കാലിക പ്രവേശനം അനുവദിക്കുന്നതല്ല.
ഒന്നു മുതല്‍ മൂന്നുവരെ അലോട്ട്മെന്റുകളില്‍ പ്രവേശനം നേടിയശേഷം പ്രത്യേക അലോട്ട്മെന്റിന് അപേക്ഷ നല്‍കിയിരുന്നവര്‍ക്ക് ഇത്തവണ അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ മുന്‍ അലോട്ട്മെന്റ് റദ്ദാകും. ഈ വിഭാഗത്തില്‍ പെടുന്നവര്‍ പുതിയതായി അനുവദിക്കപ്പെട്ട കോളജുകളില്‍ പ്രവേശനം നേടണം. ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റുകളില്‍ ഉള്ളവരും എഴിനു വൈകുന്നേരം നാലിനു മുന്‍പ് കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കണം.

പിജി, ബിഎഡ് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴി പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും അലോട്ട്മെന്റുകളില്‍ താത്കാലിക പ്രവേശനമെടുത്തിട്ടുള്ളവരും മൂന്നാം അലോട്മെന്റ ലഭിച്ചവരും ഏഴിനു വൈകുന്നേരം നാലിനു മുന്‍പ് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്ഷന്‍ ഒഴികയെുള്ള ഓപ്ഷനുകളില്‍ പ്രവേശനം ലഭിച്ച എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് പ്രത്യേക അലോട്ട്മെന്റു വരെ താത്കാലിക പ്രവേശനത്തില്‍ തുടരാം.

ഓണ്‍ലൈന്‍ എംബിഎ കോഴ്‌സ് മെന്റര്‍; അപേക്ഷിക്കാം

സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍(സിഡിഒഇ) നടത്തുന്ന ഓണ്‍ലൈന്‍ എംബിഎ പ്രോഗ്രാമിന്റെ കോഴ്‌സ് മെന്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ഓപ്പണ്‍ ിഭാഗങ്ങളില്‍ ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.
ഒരുവര്‍ഷത്തേക്കാണ് നിയമനം. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സേവന കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്. 55 ശതമാനം മാര്‍ക്കോടെ എംബിഎയും, യുജിസി നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡി യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുന്നത്.
2025 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. പ്രതിമാസ വേതനം 40000 രൂപ. മുസ്്‌ലിം വിഭാഗത്തില്‍നിന്നുള്ളവരുടെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗങ്ങളെയും ഈ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ ഇല്ലെങ്കില്‍ ഓപ്പണ്‍ വിഭാഗത്തെയും പരിഗണിക്കും.
അപേക്ഷ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.mgu.ac.in)..

പ്രാക്ടിക്കല്‍

ജൂണ്‍ 27ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബിവോക് ലോജിസ്റ്റിക് മാനേജ്മെന്റ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 10, 11 തീയതികളില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബിവോക് അഡ്വാന്‍സ്ഡ്കോഴ്സ് ഇന്‍ മള്‍ട്ടി സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് ട്രെയിനിംഗ് (പുതിയ സ്‌കീം2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 14 മുതല്‍ മാറമ്പള്ളി എംഇഎസ് കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎസ്്‌സി ഫിസിക്സ് (മെറ്റീരിയല്‍ സയന്‍സ് 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇന്നു മുതല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബിവോക് സ്പോര്‍ട്സ് ന്യൂട്രിഷന്‍ ആന്‍ഡ് ഫിസിയോതെറാപ്പി (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡമിഷനുകള്‍ റീഅപ്പിയറന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 14, 15 തീയതികളില്‍ പാലാ അല്‍ഫോന്‍സാ കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബിസിഎ, ബിഎസ്്‌സി കംപ്യൂട്ടര്‍ ആപ്ലി്കേഷന്‍ മോഡല്‍ മൂന്ന് (സിബിസിഎസ് 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ സോഫ്റ്റ്വെയര്‍ ലാബ് 2 പ്രാക്ടിക്കല്‍ പരീക്ഷ 11 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി സൈക്കോളജി (സിഎസ്എസ് 2024 അഡ്മിഷന്‍ റെഗുലര്‍ 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 23 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി ബേസിക് സയന്‍സസ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്), എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്) ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്ഇംഗ്ലീഷ് (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 18വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

ഒന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംസ്്‌സി മാത്തമാറ്റിക്സ് (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് ഓക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ് 2016, 2017 അഡ്മിഷനുകള്‍ രണ്ടാം മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ഓഗസ്റ്റ് 12 മുതല്‍ നടക്കും. 21 വരെ അപേക്ഷിക്കാം. ഫൈനോടെ 22 വരെയും സൂപ്പര്‍ ഫൈനോടെ 23 വരെയും അപേക്ഷ സ്വീകരിക്കും.

അഞ്ചാം സെമസ്റ്റര്‍ എംഎസ്്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ് 2016, 2017 അഡ്മിഷനുകള്‍ രണ്ടാം മേഴ്സി ചാന്‍സ്) പരീക്ഷകള്‍ 18 മുതല്‍ നടക്കും. ഒമ്പതു വരെ അപേക്ഷിക്കാം. ഫൈനോടെ 10 വരെയും സൂപ്പര്‍ ഫൈനോടെ 1 വരെയും അപേക്ഷ സ്വീകരിക്കും.

വൈവാവോസി

നാലാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഡെവലപ്പ്മെന്റ് ഇക്കണോമിക്സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്റ്റ് ഇവാലുവേഷന്‍ ആന്‍ഡ് കോംപ്രിഹെന്‍സീവ് വൈവാവോസി പരീക്ഷകള്‍ ഏഴു മുതല്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

സ്പോട്ട് അഡ്മിഷന്‍

സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സസില്‍ എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമില്‍ എസ്‌സി, എസ്ടി വിഭാഗങ്ങളില്‍ ഒഴിവുള്ള രണ്ടു വീതം സീറ്റുകളില്‍ ഏഴിന് സ്പോട്ട് അഡ്മിഷന്‍ നടക്കും. എംജി സര്‍വകലാശാല അംഗീകരിച്ച ബിഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഐടി, ബിസിഎ, ബിഎസ്്‌സി സൈബര്‍ ഫോറെന്‍സിക്സ്, ബിഎസ്്‌സി ഡാറ്റ സയന്‍സ്, ഡാറ്റ അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇവയില്‍ ഏതെങ്കിലും മുഖ്യ വിഷയമായുള്ള ബിരുദം അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ് ഒരു മുഖ്യ വഷയമായുള്ള ബിഎസ്‌സി ഡബിള്‍, ട്രിപ്പിള്‍ മെയിന്‍ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. താത്പര്യമുള്ളവര്‍ യോഗ്യതാ രേഖകളുടെ അസ്സലുമായി ഏഴിനു രാവിലെ 11 ന് വകുപ്പ് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍: 0481 2733364

സ്‌കൂള്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്സില്‍ എംഎസ്്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് പ്രോഗ്രാമില്‍ എസ്സി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യര്‍ഥികള്‍ അസല്‍ രേഖകളുമായി എട്ടിനു രാവിലെ 10 ന് വകുപ്പ് ഓഫീസില്‍ (റൂം നമ്പര്‍ 514 കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സ്) എത്തണം. 0481 2733387
More News