University News
സ്പോട്ട് അഡ്മിഷന്‍
സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ എംഎ സോഷ്യല്‍ വര്‍ക്ക് ഇന്‍ ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍ പ്രോഗ്രാമില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ഒരു സീറ്റില്‍ 14ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11ന് വകുപ്പില്‍ എത്തണം.

സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ എംഎസ്്‌സി കെമിസ്ട്രി പ്രോഗ്രാമില്‍ പട്ടികജാതി (2), പട്ടികവര്‍ഗ (1) വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് 14ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളുമായി വൈകുന്നേരം നാലിനു മുന്‍പ് വകുപ്പില്‍ എത്തണം. എന്‍സിസി, എന്‍എസ്എസ്, എക്സ് സര്‍വീസ് സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ക്ക് വെയ്റ്റേജ് മാര്‍ക്ക് ലഭിക്കും. 04812731036, 8185998052.

സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എംഎ ഇംഗ്ലീഷ് പ്രോഗ്രാമില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി 14ന് ഉച്ചയ്ക്ക് 12ന് മുന്‍പ് വകുപ്പില്‍ എത്തണം. 9388817662

മൂലമറ്റം സെന്റ് ജോസഫ് അക്കാദമിയില്‍ ബിപിഇഎസ്, ബിപിഎഡ് പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ യഥാക്രമം 16, 17 തീയതികളില്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസില്‍ (സ്പെസ്) നടക്കും.

സംവരണ സീറ്റുകളില്‍ ഉള്‍പ്പെടെ ബിപിഇഎസിന് 38 ഉം ബിപിഎഡിന് 16ഉം ഒഴിവുകളുണ്ട്. ക്യാറ്റ് പ്രോസ്പക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ അതത് ദിവസം (ബിപിഇഎസ് 16, ബിപിഎഡ് 17) രാവിലെ 7.30ന് സ്പെസ് ഓഫീസില്‍ എത്തണം. ഓണ്‍ലൈനില്‍ അപേക്ഷാ ഫീസ് അടച്ചതിന്റെ ചെലാന്‍ ഹാജരാക്കണം. പ്രവേശന നടപടികളുടെ ഭാഗമായുള്ള കായികക്ഷമതാ പരീക്ഷ അതത് ദിവസങ്ങളില്‍തന്നെ നടത്തും. 0481 2733377

സര്‍വകലാശാലയിലെ കെ.എന്‍. രാജ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ എംഎ ഇക്കണോമിക്സിന് എസ്‌സി വിഭാഗത്തില്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ 14 ന് അസല്‍ രേഖകളുമായി എത്തണം.

സ്‌കൂള്‍ ഓഫ് ഡാറ്റ അനലിറ്റിക്സില്‍ എംഎസ്്‌സി ഡാറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ് പ്രോഗ്രാമില്‍ പട്ടികജാതി (3), പട്ടികവര്‍ഗ (1) വിഭാഗക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ 14ന് നടക്കും അര്‍ഹരായ വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി രാവിലെ 10ന് എത്തണം. 8304870247, 9037083648

സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ തൃശൂര്‍ ദയ ജനറല്‍ ആശുപത്രിയുടെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന ബേസിക് ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ (പ്രീ ഹോസ്പിറ്റല്‍ മെഡിക്കല്‍ എമര്‍ജന്‍സി കെയര്‍ ഹാന്‍സ് ഓണ്‍ ട്രെയിനിംഗ്) ഒഴിവുള്ള സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടൂ. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും കോഴ്സ് ഫീസും സഹിതം 25ന് മുന്‍പ് വകുപ്പില്‍ എത്തണം. 04812733399, 08301000560.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ രണ്ടാം മേഴ്സി ചാന്‍സ് ജൂലൈ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 25 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബിവോക് ബാങ്കിംഗ് ആന്‍ഡ് ഫിാന്‍ഷ്യല്‍ സര്‍വീസസ്, അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്‌കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 29, 30 തീയതികളില്‍ നടക്കും.

രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി ഇന്‍ ബേസിക് സയന്‍സ് സ്റ്റാറ്റിസ്റ്റിക്സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16ന് മാല്യങ്കര എസ്എന്‍എം കോളജില്‍ നടക്കും.

രണ്ടാം സെമസ്റ്റര്‍ ബിഎ മ്യൂസിക് സിബിസിഎസ് (പുതിയ സ്‌കീം 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ വയലിന്‍ (കോംപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷ 15ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബാച്ച്ലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിെന്ററി, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 25വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ അപേക്ഷ നല്‍കാം.
More News