University News
പിജി, ബിഎഡ് പ്രവേശനം; ഒന്നാം പ്രത്യേക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ നാളെ വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം.

സ്പോട്ട് അഡ്മിഷന്‍

സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ എംഎ ഇംഗ്ലീഷ് പ്രോഗ്രാമില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി നാളെ ഉച്ചകഴിഞ്ഞു 12ന് മുന്‍പ് വകുപ്പില്‍ എത്തണം. 9388817662.

കൗണ്‍സിലര്‍മാരുടെ വിവരം നല്‍കണം

എംജി സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍മാരുടെ വിവരങ്ങള്‍ നിര്‍ദ്ദിഷ്ഠ മാതൃകയില്‍ സര്‍വകലാശാലയില്‍ ലഭ്യമാക്കാത്ത എല്ലാ അഫിലിയേറ്റഡ് കോളജുകളും ഇന്ന് വൈകുന്നേരത്തിന് മുന്‍പ് നല്‍കണം.

റെഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാം

എംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ്(ഡാസ്പ്) നടത്തുന്ന റെഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാമുകളായ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ്സപ്ലൈ ചെയിന്‍ ആന്‍ഡ് പോര്‍ട്ട് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ബേക്കറി ആന്‍ഡ കണ്‍ഫെക്ഷണറി (യോഗ്യതപ്ലസ്ടു) പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ ആന്റ് ബിസിനസ് അനലിറ്റിക്‌സ് (യോഗ്യതഡിഗ്രി) എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 25 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.dasp.mgu.ac.in എന്ന വെബ്സൈറ്റില്‍. ഇമെയില്‍: [email protected] 8078786798, 0481 2733292

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്, അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ്എസ് സൈബര്‍ ഫോറന്‍സിക്ക് (2017, 2018 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് ഫെബ്രുവരി 2025) അഡ്മിഷന്‍ പരീക്ഷകള്‍ ഓഗസ്റ്റ് 29 മുതല്‍ നടക്കും.

മൂന്നാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്), മൂന്നാം സെമസ്റ്റര്‍ സിബിസിഎസ്എസ് സൈബര്‍ ഫോറന്‍സിക്ക് (2017, 2018 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് ഫെബ്രുവരി 2025) അഡ്മിഷന്‍ പരീക്ഷകള്‍ ഓഗസ്റ്റ് എട്ടു മുതല്‍ നടക്കും.
More News