University News
ഓണേഴ്സ് ബിരുദം; മറ്റു സര്‍വകലാശാലകളില്‍നിന്ന് മാറിപ്പഠിക്കാനുള്ള സംവിധാനം എംജിയില്‍
നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററില്‍ സര്‍വകലാശാല മാറി പഠിക്കുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത് ആദ്യമായി എംജി സര്‍വകലാശാലയില്‍ നിലവില്‍ വന്നു. സംസ്ഥാനത്തെ മറ്റു സര്‍വകലാശാലകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും പഠിക്കുന്നവര്‍ക്ക് മൂന്നാം മേജര്‍ സ്വിച്ചിംഗിന്റെ ഭാഗമായി എംജി സര്‍വകലാശാലയിലേക്ക് മാറാം. ഇങ്ങനെ മാറി വരുന്ന വിദ്യാര്‍ഥികള്‍ക്ക് എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സ്വയംഭരണ കോളജുകള്‍ അല്ലാത്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ മൂന്നാം സെമസ്റ്ററില്‍ പഠിക്കാം. ഇതിനു അപേക്ഷ നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം 19 വരെ ലഭ്യമായിരിക്കും. cap.mgu.ac.in മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഭാഗമായി എംജി സര്‍വകലാശാലയില്‍ ആദ്യഘട്ടത്തില്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കോളജില്‍തന്നെയുള്ള വിദ്യാര്‍ഥികളുടെ മാറ്റവും രണ്ടാം ഘട്ടത്തില്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകള്‍ക്കിടയിലുള്ള വിദ്യാര്‍ഥികളുടെ മാറ്റവും വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മൂന്നാം സെമസ്റ്ററിലെ ഇന്റര്‍ യൂണിവേഴ്സിറ്റി ട്രാന്‍സ്ഫര്‍.

ഓണേഴ്സ് ബിരുദം; സപ്ലിമെന്ററി അലോട്ട്മെന്റിന് രജിസ്ട്രേഷന്‍ തുടങ്ങി

സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. നാളെ വൈകുന്നേരം വരെ cap.mgu.ac.in ല്‍ രജിസ്റ്റര്‍ ചെയ്യാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷയ്ക്കായി ഒരു തവണ ഫീസ് അടച്ചവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് രജിസ്റ്റര്‍ ചെയ്യുന്നതിന് വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷയിലെ പിശകു മൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദായവര്‍ക്കും നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുകയും ഓപ്ഷനുകള്‍ പുതിയതായി നല്‍കുകയും ചെയ്യാം.

സപ്ലിമെന്ററി അലോട്ട്മെന്റില്‍ പങ്കെടുക്കുന്ന എല്ലാവരുംപുതിയതായി ഓപ്ഷന്‍ നല്‍കണം. സ്ഥിര പ്രവേശനം എടുത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റില്‍ പങ്കെടുക്കുകയും അലോട്ട്മെന്റ് ലഭിക്കുകയും ചെയ്താല്‍ പുതിയതായി ലഭിക്കുന്ന അലോട്ട്മെന്റില്‍ പ്രവേശനം എടുക്കണം. ഇവരുടെ മുന്‍ പ്രവേശനം റദ്ദാകും.

സപ്ലിമെന്ററി അലോട്മെന്റില്‍ പട്ടിക ജാതിപട്ടിക വര്‍ഗക്കാര്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്ക് ഒഇസി, എസ്ഇബിസി, ജനറല്‍ വിഭാഗങ്ങളിലുള്ളവരെ പരിഗണിക്കും. ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും അപേക്ഷ നല്‍കാം.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എം.എ സിഎസ്എസ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ ഭരതനാട്യം, ചെണ്ട പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെയും, 22നുമായി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിഎസ്എസ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 209 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 28 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
More News