ഉത്തര സൂചിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ 202324 അധ്യയന വർഷത്തെ എൽഎൽഎംപിജി (എംഎസ്പി) നഴ്സിംഗ് കോഴ്സിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഉത്തര സൂചികകൾ സംബന്ധിച്ച് പരാതിയുള്ളവർക്ക് ആക്ഷേപമുന്നയിക്കുന്നതിന് സെപ്റ്റംബർ 21നു മൂന്നു വരെ സമയമുണ്ടാകും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.