University News
പാ​രാ​മെ​ഡി​ക്ക​ൽ/​ഫാ​ർ​മ​സി കോ​ഴ്സ്: അം​ഗീ​കാ​രം ഉ​റ​പ്പാ​ക്ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ/​​​ഫാ​​​ർ​​​മ​​​സി അ​​​നു​​​ബ​​​ന്ധ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ ചേ​​​രു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും കേ​​​ര​​​ള ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല/ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്‌ടറേ​​​റ്റ്/ ബ​​​ന്ധ​​​പ്പെ​​​ട്ട കൗ​​​ൺ​​​സി​​​ൽ എ​​​ന്നി​​​വ​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ഉ​​​ണ്ടോ എ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്‌ടർ അ​​​റി​​​യി​​​ച്ചു.
കേ​​​ര​​​ള ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും സം​​​സ്ഥാ​​​ന​​​ത്തെ മ​​​റ്റ് അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്കു കീ​​​ഴി​​​ലും [Kerala, MG, Calicut, Kannur & Amritha (Deemed Uty)] ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​ഗ്രി/​​​പി​​​ജി കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്കും മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്‌ടറേ​​​റ്റി​​​ന്‍റെ കീ​​​ഴി​​​ൽ ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന വി​​​വി​​​ധ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്കും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്‌ടറു​​​ടെ കീ​​​ഴി​​​ൽ ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന ഡി​​​എ​​​ച്ച്ഐ കോ​​​ഴ്‌​​​സി​​​നും മാ​​​ത്ര​​​മാ​​​ണ് നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ​​​യും കേ​​​ര​​​ള പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ലി​​​ന്‍റെ​​​യും അം​​​ഗീ​​​കാ​​​രം ഉ​​​ള്ള​​​ത്. സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും പി​​​എ​​​സ്‌​​​സി വ​​​ഴി​​​യു​​​ള്ള പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ലും പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ൽ/ ഡെ​​​ന്‍റ​​​ൽ​​​കൗ​​​ൺ​​​സി​​​ൽ/ ഫാ​​​ർ​​​മ​​​സി കൗ​​​ൺ​​​സി​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും സ്വ​​​കാ​​​ര്യ​​​സ്വാ​​​ശ്ര​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ര​​​ള ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ലു​​​മാ​​​യി ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​ഗ്രി/​​​പി​​​ജി കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ​​​യും അ​​​വ ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പ​​​ട്ടി​​​ക കേ​​​ര​​​ള ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ www.kuhs.ac.in ലും, ​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ/ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്‌ടറേ​​​റ്റ്/ കേ​​​ര​​​ള പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ൽ/ ഫാ​​​ർ​​​മ​​​സി കൗ​​​ൺ​​​സി​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ച വി​​​വി​​​ധ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​പ്ലോ​​​മ/ ഡി​​​ഫാം /ഡി​​​എ​​​ച്ച്ഐ കോ​​​ഴ്സു​​​ക​​​ളും അ​​​വ ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പ​​​ട്ടി​​​ക മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്‌ടറേ​​​റ്റി​​​ന്‍റെ www.dme.kerala.gov.in ലും ​​​ല​​​ഭ്യ​​​മാ​​​ണെ​​​ന്നും ഡ​​​യ​​​റ​​​ക്‌ടർ അ​​​റി​​​യി​​​ച്ചു.
More News