ഇന്റർവ്യൂ മാറ്റിവച്ചു
തിരുവനന്തപുരം: നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ എക്കോസിസ്റ്റം (NAMASTE), സംസ്ഥാന നോഡൽ ഓഫീസിൽ മാനേജർ (PMU) തസ്തികയിലേക്ക് നാളെ നടത്താൻ നിശ്ചിയിച്ചിരുന്ന വാക്ക് ഇൻ ഇന്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. പുതുക്കിയ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും.