University News
ആ​യു​ഷ് ഡി​ഗ്രി: മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ സം​വ​ര​ണ സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ആ​​​യു​​​ഷ് ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ളി​​​ൽ, കേ​​​ര​​​ള​​​ത്തി​​​നു​​​വേ​​​ണ്ടി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന, ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ ബം​​​ഗ​​​ളൂ​​​രു സ​​​ർ​​​ക്കാ​​​ർ യു​​​നാ​​​നി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ യു​​​നാ​​​നി ഡി​​​ഗ്രി ( 1 സീ​​​റ്റ്) കോ​​​ഴ്സി​​​ലേ​​​ക്കും, ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ പാ​​​ള​​​യംകോ​​​ട്ട​​​യി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ സി​​​ദ്ധ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കും (1 സീ​​​റ്റ്) ഒ​​​ഴി​​​വു​​​ള്ള ഓ​​​രോ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 2023 24 അ​​​ക്കാ​​​ദ​​​മി​​​ക വ​​​ർ​​​ഷം നീ​​​റ്റ് യോ​​​ഗ്യ​​​ത ഉ​​​ള്ള​​​വ​​​രി​​​ൽനി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ആ​​​യു​​​ഷ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ മാ​​​ർ​​​ഗ നി​​​ർ​​​ദേശം അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ്, മ​​​റ്റു രേ​​​ഖ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​പേ​​​ക്ഷ, ഇ​​​മെ​​​യി​​​ൽ വ​​​ഴി​​​യോ നേ​​​രി​​​ട്ടോ ത​​​പാ​​​ൽ മു​​​ഖേ​​​ന​​​യോ ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 10 നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​ൻ​​​പാ​​​യി ല​​​ഭി​​​ക്കത്ത​​​ക്ക​​​വി​​​ധം ഡ​​​യ​​​റ​​​ക്ട​​​ർ, ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം, ആ​​​രോ​​​ഗ്യ​​​ഭ​​​വ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

തു​​​ട​​​ർവി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി www.ayurveda.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വി​​​ലാ​​​സം സ​​​ന്ദ​​​ർ​​​ശി​​​ക്കേ​​​ണ്ട​​​താ​​​ണ്. ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സം: [email protected]
More News