കൊച്ചി: കളമശേരിയിലെ രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസിൽ (ഓട്ടോണോമസ്) സോഷ്യല്‍ വര്‍ക്ക്, പേഴ്സണല്‍ മാനേജ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് മേയ് ഏഴിന് ഇന്റർവ്യൂ നടത്തും.
കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള, അതിഥി അധ്യാപക രജിസ്ട്രേഷന് വഴി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവർ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം ഏഴിനു രാവിലെ 11ന് കോളജില്‍ ഇന്റർവ്യൂവിന് ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോൺ: 0484 2911111, 2555564, വെബ്സൈറ്റ്: www.rajagiri.edu.