തൃശൂർ ചേതനയിൽ വോക്കോളജി കോഴ്സ്
തൃശൂർ: ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജിയിൽ വോക്കോളജി സർട്ടിഫിക്കറ്റ് കോഴ്സ് മേയ് 14 മുതൽ 18 വരെ നടക്കും.
അഞ്ചു ദിവസത്തെ കോഴ്സിൽ ശബ്ദശക്തീകരണം, ശബ്ദസൗന്ദര്യം, ശബ്ദപരിപാലനം, ശബ്ദാരോഗ്യം, ശാസ്ത്രീയമായ ശബ്ദോത്പാദനം, പ്രാണായാമമുറകൾ, യോഗാസനങ്ങൾ, ലളിതമായ ആലാപനശൈലി, സംസാരശൈലി എന്നിവയിൽ പരിശീലനം നൽകും.
റവ.ഡോ. പോൾ പൂവത്തിങ്കൽ, ലാറിംഗോളജിസ്റ്റ് ഡോ. ആർ. ജയകുമാർ, ഫിസിസിസ്റ്റ് പ്രഫ. ജോർജ് എസ്. പോൾ, ശബ്ദപരീശീലകൻ ബിനു ജോണ് മാത്യൂസ്, യോഗാ പരിശീലകൻ മനോജ് ഭാസ്കർ എന്നിവർ ക്ലാസ് നയിക്കും. രജിസ്ട്രേഷന് അവസാന തീയതി മേയ് ഏഴ്. ഫോണ് 04872336667.