കീം: ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഏപ്രിൽ 23 മുതൽ 29 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും കൂടാതെ ചെന്നൈ, ബംഗളൂരു, മുംബൈ, ദുബായ് പരീക്ഷാ കേന്ദ്രങ്ങളിലും നടത്തിയ 202526 അധ്യയന വർഷത്തെ എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ www.cee. kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ഉത്തര സൂചികകൾ, ചോദ്യങ്ങൾ എന്നിവ സംബന്ധിച്ച് പരാതിയുള്ളവർക്ക് ആക്ഷേപമുന്നയിക്കുന്നതിന് മേയ് മൂന്നിന് വൈകുന്നേരം അഞ്ചുവരെ സമയമുണ്ട്. വിശദവിവരങ്ങൾക്ക്: 04712332120, 2338487.