സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഹയർസെക്കൻഡി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 30 ശതമാനത്തിനു മുകളിൽ സ്കോർ നേടിയ ഒന്നാം വർഷ വിദ്യാർഥികളുടെ ശതമാനം 68.62ൽനിന്നും 78.09 ആയി ഉയർന്നു. 35,812 വിദ്യാർഥികളുടെ ഫലം മെച്ചപ്പെട്ടതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.