കെ-മാറ്റ് 2025 (സെഷൻ II) പരീക്ഷ 25ന്
തിരുവനന്തപുരം: 202526 അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻII) 24ന് കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്നു.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15നു വൈകുന്നേരം നാലുവരെയായി ദീർഘിപ്പിച്ചു. കേരളത്തിൽ MBA പ്രവേശനം ആഗ്രഹിക്കുവന്നവർ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം.