ഐസിടാക് പ്രോഗ്രാമുകളിലേക്ക് 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഐടി രംഗത്ത് മികച്ച സാധ്യതകളുള്ള ഐസിടാക് പ്രോഗ്രാമുകളിലേക്ക് 15 വരെ അപേക്ഷിക്കാം.
കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി സ്ഥാപിച്ച സാമൂഹിക സംരംഭമായ ഐസിടാക്കിൽ ഡേറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾസ്റ്റാക്ക് ഡെവലപ്മെന്റ്, എഐ ആൻഡ് മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, സോഫ്റ്റ്വേർ ഡവലപ്മെന്റ് എൻജിനിയർ ഇൻ ടെസ്റ്റ് എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
നാല് മാസത്തെ പ്രോഗ്രാമുകൾ ഐസിടാക്കിന്റെ തിരുവനന്തപുരം ടെക്നോപാർക്ക്, കൊരട്ടി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവടങ്ങളിലെ കാന്പസുകളിലാണ് നടക്കുന്നത്.
എൻജിനിയിംഗ്, സയൻസ് ബിരുദധാരികൾ, മൂന്നു വർഷ എൻജിനിയറിംഗ് ഡിപ്ലോമയുള്ളർ, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന അവസാന വർഷ ബിരുദ വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം. ഗണിതത്തിലും കംപ്യൂട്ടറിലും അടിസ്ഥാന പരിജ്ഞാനം അഭികാമ്യം. https://ictkerala.org/interest എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം.