ഹിന്ദി ട്രാൻസലേറ്റർ: എസ്എസ്സി അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (കർണാടകകേരള മേഖല) 2025ലെ കംബൈൻഡ് ഹിന്ദി ട്രാൻസലേറ്റർ പരീക്ഷയ്ക്കായി അപേക്ഷകൾ ക്ഷണിച്ചു. പരീക്ഷ ഓഗസ്റ്റ് 12ന് നടക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 26ന് രാത്രി 11 വരെയാണ്.
അപേക്ഷ ഓൺലൈൻ മോഡിൽ https://ssc.gov.in വഴി സമർപ്പിക്കണം.
വിശദവിവരങ്ങൾ https: //ssc. gov.in, www.ssckkr.nic.in എന്നീ വെബ്സൈറ്റുകൾ ലഭിക്കും. ഹെൽപ്പ്ലൈൻ നമ്പർ: 08025502520.